Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, February 27, 2009

സ്വപ്നങ്ങൾ

സ്വപ്നങ്ങൾ
കടലിന്റെ അടിത്തട്ടിൽ
സഫലമാവുമെന്ന് പറഞ്ഞിരുന്നെങ്കിൽ
ഞാനൊരു മത്സ്യമായിട്ട് നീന്തിപ്പോയേനെ.
ആകാശത്തിന്റെ ഉയരത്തിൽ
സത്യമാവുമെന്ന് പറഞ്ഞിരുന്നെങ്കിൽ
ഞാനൊരു മേഘത്തുണ്ടായിട്ട് ചുറ്റിനടന്നേനെ.
ഭൂമിയുടെ ഉള്ളറകളിൽ
യാഥാർത്ഥ്യമാവുമെന്ന് പറഞ്ഞിരുന്നെങ്കിൽ
ഞാനൊരു വേരായി നീണ്ടുപോയേനെ.
ഭൂമിയിൽ നിൽക്കുമ്പോഴാണ്
സ്വപ്നം സ്വപ്നമായി നിൽക്കുന്നത്.
പാഴ്സ്വപ്നങ്ങളാണെന്നറിയുമ്പോഴും
കടലിന്റെ ആഴത്തിലേക്കോ
ആകാശത്തിന്റെ വ്യാപ്തിയിലേക്കോ
ഭൂമിക്കടിയിലേക്കോ
പോവാൻ തന്നെയാണ് തോന്നുന്നത്.
വ്യത്യാ‍സമുള്ളത്
ആദ്യത്തെ യാത്ര ജീവന്റെ തുടിപ്പിലും
അടുത്തത് നിർജ്ജീവതയിലും
ആകാമെന്നാഗ്രഹിക്കുന്നത്
മാത്രമാണ്.


(പനിയായതുകൊണ്ട് എന്തൊക്കെയോ എഴുതിവെച്ചു. പനി മാറുമ്പോഴാവും മനസ്സിലാവുക. അല്ല മനസ്സിലാവാതെയിരിക്കുക.;))

Labels:

11 Comments:

Blogger jaikishan said...

ക്ഷമിക്കണം,.....ആശയം ഒ ൻ വിക്കു സ്വന്തം!

Fri Feb 27, 03:19:00 PM IST  
Blogger സു | Su said...

ജയ്കിഷൻ :) പറഞ്ഞതു മനസ്സിലായില്ല. വ്യക്തമായിട്ട് പറഞ്ഞാൽ ഉപകാരമായിരുന്നു.

Fri Feb 27, 03:26:00 PM IST  
Blogger മേരിക്കുട്ടി(Marykutty) said...

പനി മാറിയില്ലേ ഇത് വരേ :(
പനി പനി പോ പോ പോ...

സ്വപ്നം സ്വപ്നമായി തന്നെ നില്‍ക്കട്ടെ. സത്യമായി മാറുമ്പോള്‍ അതിന്റെ കാല്‍പനിക ഭംഗി കുറഞ്ഞു പോകും. എന്നെന്കിലും സ്വപ്നം സത്യമാകും എന്നോര്‍ത്തുള്ള കാത്തിരിപ്പും ഒരു സുഖം തന്നെ.

Fri Feb 27, 06:29:00 PM IST  
Blogger ആത്മ said...

സൂജീ,
വളരെ നല്ല ആശയം!
വായിച്ചപ്പോള്‍ ശരിക്കും വിഷമം തോന്നി
നിര്‍ജ്ജീവമാകുന്ന സ്വപനങ്ങളെയോര്‍ത്ത്.
പക്ഷെ, സ്വപ്നങ്ങളെല്ലാം യാധാര്‍ത്ഥ്യമായാല്‍ പിന്നെ ഇത് ഭൂലോകം ആവില്ലല്ലൊ,
‘ഇവിടെ ഇങ്ങിനെയാണ് മനസ്സേ’ എന്ന് പലയാവര്‍ത്തി പറയുമ്പോള്‍ അത് അനുസരിക്കാന്‍
തുടങ്ങും.

ഏതിനും സൂജി കടലിന്റെ ആഴത്തിലും, ആകാശത്തും, ഭൂമീടെ അടീലുമൊന്നും പൊയ്ക്കളയല്ലേ, തല്‍ക്കാലം ബ്ലോഗും ഒക്കെ എഴുതി, സ്വസ്ഥമായി ഇവിടെ കഴിയൂ
:)

Fri Feb 27, 10:22:00 PM IST  
Blogger സു | Su said...

മേരിക്കുട്ടീ :) പനി വിട്ടുപോകുന്നില്ല. അതിനെന്നെ ഇഷ്ടം. സ്വപ്നം എപ്പഴെങ്കിലും ഫലിക്കണംന്നാണല്ലോ എല്ലാരും ആഗ്രഹിക്കുക? അല്ലെങ്കില്‍പ്പിന്നെ പാഴ്സ്വപ്നങ്ങളും കണ്ട് ആരെങ്കിലും ജീവിക്ക്യോ?


ആത്മേച്ചീ :) ഞാൻ സ്വപ്നം കണ്ടോണ്ട് ഇരിക്കുന്നേ ഉള്ളൂ. എഴുതിയപ്പോൾ അങ്ങനെയൊക്കെയെഴുതി. എങ്ങോട്ടും പോവാൻ ഉദ്ദേശമില്ല തൽക്കാലം.

Sat Feb 28, 05:40:00 PM IST  
Blogger ...പകല്‍കിനാവന്‍...daYdreamEr... said...

നല്ല ചിന്തകള്‍ ... കുറച്ചു കൂടി എഡിറ്റ് ചെയ്യാമായിരുന്നുവെന്നു തോന്നി...

Sun Mar 01, 02:02:00 PM IST  
Blogger സു | Su said...

പകൽകിനാവൻ :) എഡിറ്റിംഗ് ഇല്ലാത്തേന്റെ ഒരു കുറവുണ്ടാവും പോസ്റ്റുകളിൽ. അങ്ങനെ ഒരു പതിവില്ല. ഇനി ശ്രമിക്കാം.

Sun Mar 01, 02:45:00 PM IST  
Blogger ശ്രീ said...

നല്ല ചിന്ത തന്നെ സൂവേച്ചീ... പനിച്ചാലും വെറുതേ കിടന്ന് റെസ്റ്റ് എടുത്തു കൂടാല്ലേ?
;)

Mon Mar 02, 06:39:00 AM IST  
Blogger അനൂപ്‌ കോതനല്ലൂര്‍ said...

സ്വപനങ്ങൾക്ക് ചിറകുണ്ടോ എങ്കിൽ ഞാനും ഈ അനതയിൽ പറന്നു നടക്കുമായിരുന്നു.കുറെ ദൂരം സഞ്ചരിച്ച് അവസാനം എവിടെലും ചിറകു കരിഞു വീഴുമായിരുന്നു

Mon Mar 02, 11:58:00 AM IST  
Blogger ആര്യന്‍ said...

kollalo...

Mon Mar 02, 02:40:00 PM IST  
Blogger സു | Su said...

ശ്രീ :) പനിക്കുമ്പോൾ ഭാവന വരും. എന്തു ചെയ്യാനാ.

അനൂപ് :) സ്വപ്നങ്ങളിൽ പറന്നുനടക്കുക. ഒരിക്കലും കരിഞ്ഞുതാഴെവീഴാതിരിക്കട്ടെ.

ആര്യൻ :)

Tue Mar 03, 02:27:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home