Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, March 14, 2009

ബൂലോഗരുടെ പുസ്തകങ്ങൾ




ഈ പുസ്തകങ്ങൾ രചിച്ചിരിക്കുന്നവരൊക്കെ ബൂലോകത്തിൽ ഉള്ളവരാണ്. എല്ലാവർക്കും പരിചയം ഉണ്ടാവും എന്നു കരുതുന്നു. ബൂലോഗത്ത് വരുന്നതിനുമുമ്പും പുസ്തകം ഇറക്കിയവർ ഉണ്ടെന്ന് തോന്നുന്നു. സജീവമല്ലെങ്കിലും എല്ലാവർക്കും ബ്ലോഗുണ്ട് ഇപ്പോ. (ഇല്ലെങ്കിൽ ഇപ്പോപ്പറയണം;))

വിശാലനും കുറുമാനും പുസ്തകം വരുന്നതിനുമുമ്പ് പോസ്റ്റായി ബ്ലോഗിലിട്ടിരുന്നു. അതു പോയി വായിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ പുസ്തകം വാങ്ങണം. (എനിക്ക് പ്രസിദ്ധീകരണക്കാരോട് സൗഹൃദമൊന്നുമില്ല പരസ്യം വെക്കാൻ. ;)) എഴുതിയവരെയൊന്നും സോപ്പിടാൻ വാങ്ങിയതുമല്ല (അവരെന്നെക്കാണുമ്പോ ചിരിച്ചുകാണിക്കാനേ). എനിക്കിഷ്ടമായതുകൊണ്ട് വാങ്ങിയതാണ്. നിർമ്മലച്ചേച്ചീടെ പുസ്തകം വേറേം ഉണ്ടല്ലോ. കിട്ടിയില്ല. നോക്കണം.

ഇനിയും കുറേപ്പേർ ഇറക്കിയതായി അറിഞ്ഞു. എന്റടുത്ത് എത്തിയില്ല. എത്തിയിരുന്നെങ്കിൽ ഇതിന്റെ കൂടെ ഉണ്ടാവുമായിരുന്നു. നോക്കി നടന്നു എന്നത് വേറെക്കാര്യം. ഓൺലൈൻ വാങ്ങാൻ എനിക്കിഷ്ടമില്ല.

ആംഗലേയം ഇട്ടുകഴിഞ്ഞപ്പോൾ മലയാളം സീരീസ് തുടങ്ങാമെന്നു വിചാരിച്ച് എടുത്തതാണ്. പശ്ചാത്തലം നോക്കി കണ്ടുപിടിച്ചുപോകണ്ട എന്നു കരുതിയാണ് കൈപ്പള്ളിയുടെ ഇതാരുടെ പുസ്തകം എന്നതിൽ കൊണ്ടുപോയി നിക്ഷേപിക്കാഞ്ഞത്. അവിടെ വേറെ നിക്ഷേപിച്ചു. കുറേയുണ്ട് ഇങ്ങനെ എടുത്തത്. അതൊക്കെ പിന്നെയൊരിക്കൽ പോസ്റ്റ് ചെയ്യും. അതിനൊക്കെയല്ലേ നമ്മുടെ ബ്ലോഗ്? ;)

ആശയദാരിദ്ര്യം വന്നപ്പോ ഫോട്ടോ പോസ്റ്റ് ചെയ്തതാണെന്ന് ആരും വിചാരിക്കരുത്. അങ്ങനെ വിചാരിച്ചാൽ കണ്ണടച്ചു തുറക്കുന്നതിനുമുമ്പ് എന്റെ ഉദാത്തമായ “കവിതകൾ” വായിക്കേണ്ടിവരും. ജാഗ്രതൈ.

Labels:

9 Comments:

Blogger Bindhu Unny said...

ഇതിന്റെയൊക്കെ പേരെഴുതി വെച്ചിട്ട് നാട്ടില്‍ പോവുമ്പോള്‍ വാങ്ങാന്‍ നോക്കണം. ഡി.സി.ബുക്ക്സിലൊക്കെ കിട്ടുമോ ആവോ! :-‌)

Sat Mar 14, 12:04:00 pm IST  
Blogger Haree said...

ബ/ബെന്യാമിന്‍ ആരാണ്? അദ്ദേഹത്തിന്റെ ബ്ലോഗ്? മറ്റുള്ളവയെല്ലാം അറിയാവുന്നതു തന്നെ... ഇനിയുമില്ലേ? വിഷ്ണു പ്രസാദ് മാഷിന്റെ കവിതകള്‍, ലാപ്പുടയുടെ കവിതകള്‍... അതൊക്കെ ഓണ്‍ലൈനിലേ വാങ്ങാന്‍ കിട്ടൂ?

എന്റെ കൈയില്‍ ആദ്യത്തെ മൂന്നണ്ണം + നിര്‍മ്മലേച്ചിയുടെ ‘ആദ്യത്തെ പത്ത്’ കൂടിയുണ്ട്. :-)
--

Sat Mar 14, 12:06:00 pm IST  
Blogger സു | Su said...

ബിന്ദൂ :) ചിലതൊക്കെ ഡി. സിയിൽ നിന്നു വാങ്ങി. ഒന്നുരണ്ടെണ്ണം വേറെ കടയിൽ കിട്ടി. നോക്കൂ എന്തായാലും. ഓൺലൈൻ കിട്ടുമെന്നു തോന്നുന്നു. അവരുടെയൊക്കെ ബ്ലോഗിൽ എഴുതിവെച്ചിട്ടുണ്ടാവും.

ഹരീ :) ബാക്കിയുള്ളതും കൂടെ വാങ്ങണം. ബെന്യാമിനെ അറിയില്ലേ? ബെന്യാമിന്റെ പ്രൊഫൈൽ ഇതാ:-

http://www.blogger.com/profile/07624988958676306191

Sat Mar 14, 07:25:00 pm IST  
Blogger ആത്മ/പിയ said...

ബുക്കുകളൊക്കെ പരിചയപ്പെടുത്തിത്തരുന്നതിനു വളരെ നന്ദി

Sun Mar 15, 07:11:00 pm IST  
Blogger സു | Su said...

ആത്മേച്ചി :)

Mon Mar 16, 10:40:00 am IST  
Blogger ചീര I Cheera said...

ഏയ്, ഞാനൊന്നും വിചാരിച്ചിട്ടില്യേ ഇല്യ..
:)

Wed Mar 18, 10:38:00 am IST  
Blogger സു | Su said...

പി. ആർ. എന്നാൽ നന്നായി . :)

Wed Mar 18, 03:52:00 pm IST  
Blogger ശ്രീ said...

യേയ്! വിഷയ ദാരിദ്ര്യം കൊണ്ടാണെങ്കില്‍ ഓരോ പുസ്തകത്തെയും ഓരോ പോസ്റ്റാക്കാമായിരുന്നല്ലോ ;)

Wed Mar 18, 04:00:00 pm IST  
Blogger സു | Su said...

ശ്രീ :) അതെ അതെ.

Wed Mar 18, 07:20:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home