നീ
മൗനമേ നീയൊരു തിരയായിരുന്നെങ്കിൽ,
നിന്നെത്തൊടാതെ ഞാൻ ദൂരത്തുനിന്നേനെ.
മൗനമേ നീയൊരു മഴയായിരുന്നെങ്കിൽ,
ഒരു കുടക്കീഴിൽക്കയറി ഞാൻ നിന്നേനെ.
മൗനമേ നീയൊരു പാട്ടായിരുന്നെങ്കിൽ,
കാതുകൾ കൊട്ടിയടച്ചു ഞാൻ നിന്നേനെ.
മൗനമെ നീയൊരു കാഴ്ചയാണെങ്കിലോ,
കണ്ണുകൾ തുറക്കാതെ നേരം കളഞ്ഞേനെ.
മൗനമേ നീയൊരു പുഷ്പമാണെങ്കിലോ,
സുഗന്ധം നുകരാതെ ഓടിയകന്നേനെ.
മൗനമേ നീയെന്റെ ഉള്ളിലുണർന്നെന്നും,
വാക്കുകൾ മോഷ്ടിച്ചൊളിപ്പിച്ചുവയ്ക്കുന്നു,
നിശ്ചലം നില്ക്കുന്ന മനസ്സിന്റെയുള്ളിലായ്
അലറിച്ചിരിച്ചെന്റെ മിഴികൾ നിറയ്ക്കുന്നു.
Labels: എന്റെ ബ്ലോഗ്- എനിക്കിഷ്ടമുള്ളത്
9 Comments:
ഇതിപ്പോ മൗനത്തെ കുറിച്ച് എത്രാമത്ര പോസ്റ്റാ :)
പക്ഷെ എനിക്കിഷ്ടമാ മൗനത്തെ,പല മൗനങ്ങളും വാക്കുകളേക്കാള്‍ കൂടുതല്‍ പറയുന്നത് കൊണ്ട് :)
മൌനം ഇതൊന്നുമല്ലാത്തതു കൊണ്ട് ഒരു രക്ഷയുമില്ല അല്ലേ?
മൌനമേ നീയൊരു കവിതയായിരുന്നെങ്കില്‍..
നിന്റെ വരികള്‍ക്ക് ഞാനൊരു ഹൃദയമായേനെ..
വല്യമ്മായീ :) ചുറ്റുമുള്ളതിനെക്കുറിച്ചല്ലേ എഴുതാൻ പറ്റൂ. ഇനി മൗനം മാറ്റിവെച്ചെഴുതാൻ ശ്രമിക്കാം കേട്ടോ.
ശ്രീ :) മൗനത്തിന് രക്ഷയില്ല എന്നുമാവാം.
പകൽകിനാവൻ :)
മൌനത്തിനെ ഇപ്പൊ എന്തിനാ ഇഗ്നോര്‍ ചെയ്യാന്‍ പോണേ?!
മൌനം ഒരു നിധി കുംഭമല്ലെ സൂജീ,
നിറയെ അനര്‍ഘമായ മുത്തും പവിഴവും നിറച്ച നിധികുംഭം. ഒടിയകലുകയല്ല വേണ്ടത്, മുറുകെ പുണരുകയാണ്. കാരണം, മൌനത്തിനു മാത്രമെ നമ്മെ നാമായി കാണാനാകൂ, നമ്മിലെ നമ്മെ കണ്ടെത്താനാകൂ,
(സൂജി ശരിക്കുമുള്ള മൌനത്തെക്കുറിച്ചാണ് എഴുതിയതെങ്കില്‍):)
മൗനം...
ആത്മേച്ചീ, അവഗണിക്കുന്നില്ല. മൗനം ഒരുപാട് മിണ്ടുമെന്നും അറിയാം. എന്നിലെ എന്നെ കണ്ടെത്താൻ മൗനത്തിനു കഴിയുമെങ്കിൽ നല്ലത്.
സൂജി ഒരു കടം കഥയാണ്. കണ്ടുപിടിക്കാന്‍ നോക്കിയിട്ട് ഇതുവരെ പറ്റിയില്ല. സാരമില്ല, ഒരിക്കല്‍ മനസ്സിലാവുമായിരിക്കും..
ആത്മേച്ചീ :) ജീവിതങ്ങളാണ് കടംകഥകൾ. വ്യക്തികളല്ല. ഒന്നും പിടികിട്ടില്ല. അങ്ങനെ പോകും.
:)
Post a Comment
Subscribe to Post Comments [Atom]
<< Home