Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, March 19, 2009

പിരിച്ചുവിടണം

ദൈവത്തിനു മുന്നിൽ സു ബോധിപ്പിക്കുന്ന ഹരജി

ദൈവമേ.....,

എനിക്കു ബോധിപ്പിക്കാൻ ഉള്ളത് എന്തെന്നാൽ, എന്നെ ഭൂമിയിലേക്ക് അയക്കുന്നതിനുമുമ്പ് എന്റെ ജീവിതപുസ്തകം, ശ്രീമാൻ/ ശ്രീമതി വിധിയെ ബൈൻഡ് ചെയ്യാൻ ഏല്‍പ്പിച്ചപ്പോൾ, ആ ആൾ, മനഃപൂർവ്വം, ചില താളുകൾ, ദൈവത്തിന്റെ അനുവാദമില്ലാതെ നീക്കം ചെയ്തിട്ടുണ്ട് എന്ന് ഞാൻ കണ്ടുപിടിച്ചുകഴിഞ്ഞു. ചിലത് തന്നിഷ്ടപ്രകാരം കൂട്ടിച്ചേർത്തിട്ടുണ്ടോന്നും സംശയിക്കപ്പെടുന്നു. അതിനാൽ, വിധി, നല്ലൊരു ജോലിക്കാരൻ/ക്കാരി അല്ലെന്നും, വിധിയുടെ മുതലാളിയായ അങ്ങേയ്ക്ക്, വിധിയെക്കൊണ്ട് പേരുദോഷവും, കുറ്റവിചാരണയും നേരിടേണ്ടി വരുമെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു. അതുകൊണ്ട് വിധിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത്, ആത്മാർത്ഥതയുള്ള, ജോലിയോടും മുതലാളിയോടും കൂറുള്ള ആരെയെങ്കിലും അവിടെ നിയമിക്കണമെന്ന് വിനീതയായി അഭ്യർത്ഥിച്ചുകൊള്ളുന്നു.

ഇത്, പരാതിയോ, കുറ്റം പറച്ചിലോ അല്ലെന്നും, വെറുമൊരു ബോദ്ധ്യപ്പെടുത്തൽ/ ചൂണ്ടിക്കാണിക്കൽ ആണെന്നും താഴ്മയോടെ അറിയിച്ചുകൊള്ളുന്നു.

പ്രത്യേക ശ്രദ്ധയ്ക്ക്:‌- തൂണിലേക്കും തുരുമ്പിലേക്കും, പിന്നെ എല്ലാ വസ്തുക്കളിലേക്കും ഈ ഹരജിയുടെ ഓരോ കോപ്പി അയച്ചിട്ടുണ്ട്. എവിടെവെച്ചാണ് ആദ്യം വായിക്കാൻ കഴിയുക എന്നറിയില്ലല്ലോ. ഒറ്റയ്ക്കുള്ളത് പോരെങ്കിൽ നൂറ്റൊന്ന് പേർ ഒപ്പിട്ട് ഹരജി അയക്കുന്നതാണ്. എന്നോട് അനുകൂലിക്കുന്ന അത്രയും പേരെ കിട്ടേണ്ടേ.

എന്ന് ദൈവത്തിന്റെ
സ്വന്തം നാട്ടിലെ
ദൈവത്തിന്റെ സ്വന്തം
സു.

Labels:

23 Comments:

Blogger മറ്റൊരു നിരക്ഷരന്‍.. said...

ആദ്യ ഒപ്പ് എന്റെ വക

Thu Mar 19, 11:20:00 AM IST  
Blogger Haree | ഹരീ said...

ഞാനും ഒപ്പിട്ടേ...
ഹരീ‍ീ‍ീ‍ീ‍ീ
--

Thu Mar 19, 03:10:00 PM IST  
Blogger അല്‍ഭുത കുട്ടി said...

അടിപോളി, ദൈവത്തിന്റെ പ്രൈവറ്റ് സെക്രട്ടിക്ക് എതിരെ തന്നെ വേണം , ‘പാര’.
മലയാളിയാണോ പാര എന്ന ഗുണം ജന്മ സിദ്ധം.
ഹ ഹ ഹ

Thu Mar 19, 03:17:00 PM IST  
Blogger അപ്പൂട്ടന്‍ said...

ഹയ്യോ.....
എന്റെ വിധിയെ ദൈവം എന്നേ പിരിച്ചുവിട്ടു, കൂടെ എന്നെയും. ഇനി മേലാല്‍ ദൈവത്തെ വിളിച്ചുപോകരുതെന്നു താക്കീതും തന്നു വിട്ടു.
എന്റെ കൂടെ പണിഞ്ഞ വിധി ആയിരിക്കും സൂവിന്റെ കൂടെ കൂടിയത്. ലവനെ നന്പല്ലേ.... ആള് മഹാ പെശകാ. അനുഭവം ഉള്ളതുകൊണ്ട് പറയുകയാ.... ഒരു കാര്യോമില്ലാതെ എന്റെ കാലു ഒരിക്കല്‍ അവന്‍ വണ്ടിയിടിച്ചു ഒടിച്ചുകളഞ്ഞു, മറ്റൊരിക്കല്‍ കയ്യിന്റെ (individually കാണിക്കാന്‍ കൊള്ളാത്ത) വിരലും. ഇതൊക്കെ ദൈവം ചെയ്യിച്ചതല്ലെന്നറിയാം, പക്ഷെ അതറിയാതെ എന്നെ സ്നേഹമുള്ളവര്‍ ചിലര്‍ ദൈവത്തിനോട് കാര്യം ചോദിച്ചു. എന്നിട്ടോ? ദൈവം അന്വേഷണ കമ്മീഷന്‍ വെച്ചു. വിധിയാണ് കുറ്റക്കാരന്‍ എന്ന് കണ്ടു അവനെ അപ്പഴപ്പഴെ പിരിച്ചുവിട്ടു. ചിലര്‍ ദൈവത്തിന്റെ ഓഫീസില്‍ (എല്ലായിടത്തും ബ്രാഞ്ച് ഉള്ളതല്ലേ, എവിടെയാണ് സംഭവം നടന്നതെന്ന് എനിക്കിപ്പഴും അറിയില്ല) കയറി ബഹളമുണ്ടാക്കാന്‍ കാരണക്കാരന്‍ ഞാനാണെന്ന കാരണത്താല്‍ എന്നെയും.

Thu Mar 19, 07:44:00 PM IST  
Blogger സു | Su said...

മറ്റൊരു നിരക്ഷരൻ :)

ഹരീ :)

അൽഭുതകുട്ടി :) മലയാളികളുടെ പാര എന്ന ഗുണം ഒരു മലയാളിയായ അൽഭുതകുട്ടിയ്ക്ക് അറിയാമല്ലോ അല്ലേ?

അപ്പൂട്ടൻ :) കാലൊടിഞ്ഞോ? വിരൽ ഒടിച്ചോ? വേദനയും വിഷമവും ഉണ്ടെങ്കിലും കാലും കൈകളും ഇല്ലാത്തവരെക്കുറിച്ചങ്ങു ചിന്തിച്ചാൽ മതി. ദൈവം ഓരോന്ന് പരീക്ഷിച്ചുനോക്കുന്നതല്ലേ? വിശ്വാസം ശരിക്കുള്ളതാണോ, അഭിനയമാണോന്നറിയാൻ. ഇപ്പോ സുഖമായിരിക്കുന്നുവെന്നു കരുതുന്നു.

Thu Mar 19, 08:07:00 PM IST  
Blogger അപ്പൂട്ടന്‍ said...

BTW, തൂണിലും തുരുന്പിലും ഒന്നുമല്ലാതെ ഒറിജിനല്‍ ഓഫീസ് കെട്ടിയിട്ടിട്ടുള്ള നമ്മുടെ നാട്ടിലെ ചില ദൈവങ്ങള്‍ സാക്ഷാല്‍ ദൈവത്തെ തന്നെ പിരിച്ചുവിട്ടു എന്നൊരു ന്യൂസ് കേട്ട്, ശരിയാണോ ആവോ. അങ്ങിനെയാണെങ്കില്‍ സൂവിന്റെ ഹരജി Addressee not found എന്ന് പറഞ്ഞു തിരിച്ചുവരും.

On a slightly serious note.....

എനിക്കുള്ള note വായിച്ചു. വേദനയും വിഷമവും ഒന്നും ഇല്ല കേട്ടോ. ഇതെല്ലാം കുറച്ചു പഴയ കഥകള്‍ ആണ്. തല്‍ക്കാലം ദൈവം എനിക്കുവേണ്ടി സ്പെഷല്‍ ആയി ഒന്നും എഴുതിവെച്ചിട്ടില്ലെന്നും വിധി എന്നത് ഞാനും എന്റെ സമൂഹവും കാണുന്ന ഒരു സങ്കല്‍പം മാത്രമാണെന്നും അതിനെക്കുറിച്ച് ആലോചിച്ചു സമയം കളയാതെ എന്റെ പരിമിതികളുടെ അകത്തു നിന്ന് എനിക്കാവുന്ന പോലെ പരിശ്രമിക്കുകയും സമാധാനമായി ജീവിക്കുകയും ചെയ്യുക എന്നതാണ് എനിക്കാവശ്യം എന്നും അറിയുന്ന വ്യക്തി ആണ് ഞാന്‍. താങ്കള്‍ ഇവിടെ എഴുതിയതിന്റെ തമാശ ആസ്വദിച്ചു അതിനനുസരിച്ച് ഒരു കമന്റ് ഇടുക മാത്രമായിരുന്നു എന്റെ ലക്ഷ്യം.
ആരുടെയെങ്കിലും വിശ്വാസങ്ങള്‍ വൃണപ്പെട്ടോ എന്നറിയില്ല, എല്ലാവരും ഒരു തമാശ മാത്രമായി കാണുമെന്നു വിശ്വസിക്കുന്നു.

Thu Mar 19, 08:23:00 PM IST  
Blogger സു | Su said...

അപ്പൂട്ടൻ :) വിശ്വാസം എന്നത് ഓരോരുത്തർക്കും ഓരോ രീതിയിലാണ്. അവരവരുടെ ഇഷ്ടം എന്നാണ് എന്റെ അഭിപ്രായം. ദൈവം സ്പെഷൽ ആയിട്ടൊന്നും കണ്ടില്ലെങ്കിലും കിട്ടിയതൊക്കെ അങ്ങനെ ആണെന്നു വിചാരിച്ചാൽ മതി. വേദനകളടക്കം. വായിച്ചതിലും അഭിപ്രായം പറഞ്ഞതിനും നന്ദി. സുഖമായിരിക്കുന്നെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്.

Thu Mar 19, 08:35:00 PM IST  
Blogger തെന്നാലിരാമന്‍‍ said...

തൂണിലേക്കും തുരുമ്പിലേക്കും, പിന്നെ എല്ലാ വസ്തുക്കളിലേക്കും ഈ ഹരജിയുടെ ഓരോ കോപ്പി അയച്ചിട്ടുണ്ട്. എവിടെവെച്ചാണ് ആദ്യം വായിക്കാൻ കഴിയുക എന്നറിയില്ലല്ലോ.

ഈ ഐഡിയ കലക്കി...

Thu Mar 19, 08:52:00 PM IST  
Blogger Bindhu Unny said...

അങ്ങനെ സൂ വിധിയെ വിധിച്ചോ? ദൈവം സൂവിന്റെ ഹര്‍ജി കിട്ടിയതുകൊണ്ട് വിധിയെ പിരിച്ചുവിട്ടാല്‍, അത് വിധിയുടെ വിധി. :-)

Thu Mar 19, 09:15:00 PM IST  
Blogger ദൈവം said...

സൂ...
ഹരജി കൈപ്പറ്റി. വിധിയെ പിരിച്ചു വിട്ടിരിക്കുന്നു.
ഇനി മുതൽ നമ്മുടെ കണക്കപ്പിള്ളയായി സൂനെ നിയമിക്കുകയും ചെയ്തിരിക്കുന്നു.

ഒപ്പം ഈ നൂറ്റാണ്ടിൽ നമ്മുക്കുവേണ്ടി ഏറ്റവും കൂടുതൽ പ്രേഷിത പ്രവർത്തനം നടത്തിയതിനുള്ള ബഹുമതിയും സൂവിനു നൽകുന്നു. അതിനെന്താ വരം വേണ്ടേന്നും ചോദിച്ചോളൂ. :)

Thu Mar 19, 11:17:00 PM IST  
Blogger Umesh::ഉമേഷ് said...

വിധിയുടെ കുഴപ്പമല്ല സൂ, ബൈൻഡ് ചെയ്ത ആളിന്റെ പ്രശ്നമാണു്. മിസ്സു ചെയ്തെന്നു പറഞ്ഞ പേജൊക്കെ കുറേ കഴിഞ്ഞു കാണാം. കൂട്ടിച്ചേർത്തെന്നു തോന്നുന്നതു് കുറേക്കാലം കഴിഞ്ഞു വരേണ്ടതുമാവാം.

Fri Mar 20, 01:45:00 AM IST  
Blogger മേരിക്കുട്ടി(Marykutty) said...

kollam, e post nu oru difference undu!!

enikku Umeshinte comment ishtamaayi!

Fri Mar 20, 09:02:00 AM IST  
Blogger smitha adharsh said...

തല കാറ്റ് കൊള്ളിക്കണ്ട കേട്ടോ..
വന്നു വന്നു വിധിയ്ക്കെതിരെ കത്ത്!!
ഊമ കത്ത് അല്ലാത്തത് കൊണ്ട് ചിലപ്പോള്‍ പരിഗണിച്ചേക്കും.
നല്ല ഐഡിയ..

Fri Mar 20, 05:29:00 PM IST  
Blogger പാവപ്പെട്ടവന്‍ said...

വിധിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്താല്‍ ?അതിന്റെ ഭവിക്ഷത്തുകള്‍ ദൈവം അനുഭവിക്കും എന്നെ എനിക്കു പറയാനുള്ളൂ
കാര്യം ഒക്കെ ശരി ദൈവം ആണന്നു പറഞ്ഞു കുടുതല്‍ കളിക്കണ്ടാ

Sat Mar 21, 04:45:00 PM IST  
Blogger Balu..,..ബാലു said...

ആ നൂറ്റൊന്ന് പേരുടെ ഹര്‍ജിയില്‍ ചേര്‍ക്കാന്‍ അഡ്വാന്‍സ് ആയി ഒപ്പും പേരും അയയ്ക്കുന്നു.. :)

ഒപ്പ്
പേര്: ബാലഗോപാല്‍

Sat Mar 21, 05:54:00 PM IST  
Blogger പാറുക്കുട്ടി said...

ഞാനും ഒപ്പിട്ടു കേട്ടോ.

Sat Mar 21, 06:51:00 PM IST  
Blogger സു | Su said...

തെന്നാലിരാമൻ :)

ബിന്ദൂ :) വിധിച്ചു. ഇനി വിധിയും, വിധി എന്ന് സമാധാനിച്ച് ഇരിക്കട്ടെ.

ദൈവം :) വരം പിന്നീട് അത്യാവശ്യം വരുമ്പോൾ ചോദിച്ചോളാം.

ഉമേഷ്ജീ :) ആയിരിക്കും. പക്ഷെ, വിധിയല്ലേ ഒക്കെ ശരിക്കും നോക്കിനടത്തേണ്ടത്.

മേരിക്കുട്ടീ :)

സ്മിത :) ഹി ഹി. തല മൂടിവെച്ചോളാം.

പാവപ്പെട്ടവൻ :) അപേക്ഷ കൊടുത്തെന്നേ ഉള്ളൂ.

ബാലു :)

പാറുക്കുട്ടീ :)

എല്ലാവർക്കും നന്ദി.

Tue Mar 24, 03:55:00 PM IST  
Blogger strangebeauty said...

ഇതിൽ എനിക്കു കമ്മെന്റ് അടിക്കാൻ സ്കോപ്പില്ലല്ലോ ചേച്ചീ. നന്നായിട്ടുണ്ട് ട്ടോ?

Wed Mar 25, 01:18:00 PM IST  
Blogger chithragupthan said...

വിധിയെ കണ്ടിട്ടുണ്ടോ...എന്നു
ഒരു കവലയിൽ നിന്നു ചോദിക്കുന്ന അയ്യപ്പപ്പണിക്കരെ ഓർമ്മിപ്പിച്ചു, ഈ പോസ്റ്റ്.

“..അവനീവഴി വരുമെന്നല്ലീ
അറിവുള്ളോരെന്നോടോതി..?”
....അവനെ കണ്ടാൽ
“പറയാനും ചോദിക്കാനും
പതിനായിരമുണ്ടേ കാര്യം” എന്തൊക്കെയാണു ചോദിക്കാനുള്ളതെന്നോ,
“കിളി ചത്താൽ കാവ്യം വരുമോ?
കവി ചത്താൽ കണ്ണീർ വരുമോ?”
എന്നൊക്കെ.
“വിധിയിന്നലെയെന്നെക്കാൺകെ
വഴിമാറി നടന്നേപോയി” എന്ന ആദ്യത്തെ വരികൾ വായിച്ചമ്പരന്ന ആ‍ൾ ഒടുക്കം മനസ്സിലാക്കുന്നു- ഇമ്മാതിരി ചോദ്യംചോദിക്കുമെന്നു മുങ്കൂട്ടി മനസ്സിലാക്കിയിട്ടുതന്നെയാണു വിധി വഴിമാറി നടന്നതെന്ന്.

Wed Mar 25, 08:34:00 PM IST  
Blogger സു | Su said...

സ്ട്രെയിഞ്ച്ബ്യൂട്ടി :)

ചിത്രഗുപ്തൻ :) അതു വഴിമാറിനടക്കുമെന്ന് അറിയുന്നതുകൊണ്ട് ഞാൻ ഒന്നും ചോദിക്കാൻ പോകുന്നില്ല. അതുകൊണ്ട് ദൈവത്തോട് നേരിട്ടാവാമെന്ന് വെച്ചു.

Wed Mar 25, 09:02:00 PM IST  
Blogger P.R said...

ഒപ്പ്.
കത്ത് ഗംഭീരായി, ഇത് അവിടെ നേരിട്ടെത്തുമായിരിയ്ക്കുമല്ലേ, ഇനിപ്പൊ വിധീടെ വക ‘ചെക്കിംഗ്’ ഒന്നും ഉണ്ടാവില്ലായിരിയ്ക്കും..

Thu Mar 26, 11:04:00 AM IST  
Blogger സു | Su said...

പി. ആർ. :) വിധി ഇടപെടുമായിരിക്കും. സ്ഥാനം പോകുന്നതിനുമുമ്പല്ലേ.

Thu Mar 26, 03:19:00 PM IST  
Blogger ज्योतिर्मयी ജ്യോതിര്‍മയി said...

എന്റീശ്വരാ....
വീട്ടിലെ തൂണുപൊളിഞ്ഞുവീഴുന്നെങ്കില്‍, അതു വേണ്ടവിധം പരിപാലിക്കാതിരുന്നിട്ടാണെന്ന് തൂണിലെ തുരുമ്പിനെങ്കിലും നന്നായിട്ടറിയുമായിരിക്കും.
.................................

“അവനവന്റെ കയ്യിലിരുപ്പിന്, (ഇന്നോ ഇന്നലെയോ പണ്ടെങ്ങാനുമോ, ചെയ്യേണ്ടതു ചെയ്യാതിരുന്നതിനും ചെയ്യരുതാത്തതു ചെയ്തതിനും ഒക്കെ), കിട്ടുന്നകൂലിയാണെന്നും, എന്റെ കുറ്റമല്ലെന്നും അങ്ങേയ്ക്കറിയാമല്ലോ, ദയവുചെയ്ത്......”

വിധിയുടെ ജാമ്യാപേക്ഷയാണോ ആവോ,
വീട്ടിലെ പൊളിയാറായ തൂണിലെ തുരുമ്പിനുള്ളിലിരുന്ന് ഒരു ദലമര്‍മ്മരം പോലെ ആരോ എന്തോ വായിക്കുന്നതുകേട്ടു...


[കുറേക്കാലമായിട്ട്, ഇന്നാണൊരു ബ്ലോഗു വായിക്കുന്നത്. നല്ല സുഖം. ഒരു പ്രധാനപുസ്തകം ബൈന്‍ഡുചെയ്യാന്‍ ഏല്‍പ്പിച്ചാണ്, ഇത്തിരി സ്വസ്ഥമായി ഇവിടെവന്നത്, എന്താവുമോ എന്തോ :)]

Fri Apr 03, 07:41:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home