കഥ കഥ കടംകഥ
ചോദ്യം ഒന്ന്
---------
സൂത്രത്തിലുണ്ട്; പത്രത്തിലില്ല.
സൂര്യനിലുണ്ട്; ചന്ദ്രനിലില്ല.
ഗായകനിലുണ്ട്; കവിയിലില്ല.
യന്ത്രത്തിലുണ്ട്; മന്ത്രത്തിലില്ല.
ത്രികോണത്തിലുണ്ട്; ചതുരത്തിലില്ല.
എന്താണെന്താണെന്താണ്?
ചോദ്യം രണ്ട്
---------
കടലിലുണ്ട്; തിരയിലില്ല.
ഉറിയിലുണ്ട്; ഉരലിലില്ല
വേദനയിലുണ്ട്; വിയർപ്പിലില്ല.
ചിപ്പിയിലുണ്ട്; മുത്തിലില്ല.
ഇലയിലുണ്ട്; പൂവിലില്ല.
എന്താണെന്താണെന്താണ്?
ഉത്തരം പറഞ്ഞാൽ സമ്മാനമില്ല.
Labels: എനിക്കു തോന്നിയത്
8 Comments:
സമ്മാനമില്ല അല്ലേ? :(വെറുതേ ഉത്തരം കണ്ടു പിടിച്ചു... ന്നാലും പറയില്ല
sriyodu cherunnu -enthina veruthe soorya gayathri ennoke alochichu samayam kalayanathe sammanamnundenkil onnu nokkamayirunnu
സൂര്യഗായത്രി
കറിവേപ്പില
ഞാന്‍ ഒരു ജീനിയസ് തന്നെ
ശ്ശോ! എന്റെ തല പുകഞ്ഞു പുകഞ്ഞു തീർന്നു. ഉത്തരം കിട്ടിയില്ല :(
അയ്യേ! കിരണിനു തെറ്റി...
കോയകനിത്രം, ഇപ്പിവേറിട - ഇതാണ് ഉത്തരം...
:-)
--
കിരണ്‍ പറഞ്ഞ കറിവേപ്പില ആണോ ?
ഇത്രേം ആത്മപ്രശംസ നന്നല്ല കേട്ടോ :)
ശ്രീ :) കിട്ടിയ ഉത്തരം പറഞ്ഞൂടായിരുന്നോ?
രമണിഗ :) എന്നാലും മുഴുവൻ പറയാമായിരുന്നു. സമ്മാനം പിന്നെ കിട്ടിയാലോ?
കിരൺ :) നന്ദി.
ലക്ഷ്മി :) പുക ഉയരുന്നത് കണ്ടത് അതാണല്ലേ?
ഹരീ :)അതു തന്നെ.
ആത്മേച്ചീ :) ആരും ഇല്ലാത്തതുകൊണ്ട് സ്വയം പ്രശംസിച്ചേക്കാംന്ന് കരുതി.
കണ്ണനുണ്ണീ :)അതെ.
എന്റെ ബ്ലോഗിന്റെ പേരു പറയാൻ എല്ലാർക്കും എന്തൊരു മടി! എന്തൊരു സ്നേഹം ! ഹോ...
Post a Comment
Subscribe to Post Comments [Atom]
<< Home