Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, August 07, 2009

കാടാണ് മലയാണ് പുഴയാണ്

മനസ്സ് ............

കാടാണ്.
ചിന്തതൻ വൃക്ഷങ്ങൾ
അതിൽ മോഹത്തിൻ വള്ളികൾ
ഇടതൂർന്നു വളരുന്ന കാട്

മലയാണ്.
എത്തിപ്പിടിക്കുവാനാവാത്ത ഉയരത്തിലെന്നും
കൊതിപ്പിച്ചുനിൽക്കുന്ന മേട്.

പുഴയാണ്.
സ്നേഹക്കടലിലേക്കൊഴുകിച്ചെന്നെത്തുവാൻ
വേഗത്തിലോടുന്ന ആറ്.

മഞ്ഞിൻ കൂടാണ്.
ഉരുകിയൊഴുകിയും
ചിലപ്പോളുരുകാതെയുറച്ചും
ജീവിതം കുളിർപ്പിച്ചുനിർത്തുന്ന കൂട്.

സുഹൃത്താണ്.
പരിഭവമില്ലാതെ ചിരിയും കരച്ചിലും
സ്വീകരിച്ചൊപ്പം നടക്കുന്ന കൂട്ട്.

Labels:

16 Comments:

Blogger ജ്യോനവന്‍ said...

മനസ് കവിതാമയമെങ്കില്‍ കാട്, മല, പുഴ എല്ലാം 'ആണുങ്ങളാണ്‌!'
:):)
അല്ലേ, ശരിയല്ലേ?
:)

Fri Aug 07, 08:20:00 pm IST  
Blogger സു | Su said...

ജ്യോനവൻ :) എനിക്ക് മനസ്സിലായില്ല.

Fri Aug 07, 08:49:00 pm IST  
Blogger Unknown said...

മനസ്സിനങ്ങിനെ എത്ര രൂപങ്ങള്‍ നന്നായി

Fri Aug 07, 10:25:00 pm IST  
Blogger Unknown said...

മനസ്സിനങ്ങിനെ എത്ര രൂപങ്ങള്‍ നന്നായി

Fri Aug 07, 10:25:00 pm IST  
Blogger സു | Su said...

അരുൺ :) വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തുന്നതിൽ നന്ദി.

Sat Aug 08, 11:32:00 am IST  
Blogger ആത്മ/പിയ said...

സൂ,:)
ചിലപ്പോള്‍;
ചപലയായൊരു പെണ്ണായലയും മനസ്സ്,
പിന്നെ പൊടുന്നനെയൊരു
വേദാന്തിയാകും മനസ്സ്;
കവിയായും പിന്നെ കവിതയായും
മാറുന്ന മനസ്സ്;
കടലായലറുന്നു മനസ്സ്; ചിലപ്പോള്‍,
കാറ്റായലയുന്നു മനസ്സ്;
തീയായെരിയുന്നു മനസ്സ്;
പിടികിട്ടാ ചോദ്യമായുഴറുന്നു മനസ്സ്;
മനസ്സിനെ മനസ്സിലാക്കാനാവാതെയലയുന്നു മനസ്സ്...

Sat Aug 08, 09:43:00 pm IST  
Blogger ആത്മ/പിയ said...

എഴുതിക്കഴിഞ്ഞിട്ട് ഇങ്ങ് വന്നപ്പോള്‍ സൂ എന്തു കരുതും എന്നൊരു ഭയം!
സൂവിന്റെ കവിത ഇഷ്ടമായതുകൊണ്ട് അറിയാതെ
എഴുതിപ്പോയതാണ് കേട്ടോ :)

Sat Aug 08, 09:51:00 pm IST  
Blogger Vinodkumar Thallasseri said...

നല്ല ചിന്തകള്‍, നല്ല വരികള്‍.

ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടേ..

Sun Aug 09, 08:59:00 am IST  
Blogger മുസാഫിര്‍ said...

സ്വന്തം മനസ്സിന്റെ കാര്യമാണോ ? എന്തായാലും നല്ല ചിന്തകൾ .

Sun Aug 09, 10:38:00 am IST  
Blogger കണ്ണുകള്‍ said...

കടലാണ്‌
ആഴത്തിലെത്തുമ്പോള്‍
ആഴങ്ങള്‍ ബാക്കിയാവുന്ന
അതിഗൂഡ നീലിമ

Mon Aug 10, 12:00:00 am IST  
Blogger smitha adharsh said...

മനസ്സിന്റെ വ്യത്യസ്ത ഭാവങ്ങളും,ചിന്തകളും നന്നായി..

Mon Aug 10, 02:12:00 am IST  
Blogger Rejeesh Sanathanan said...

ചില സമയത്തെങ്കിലും ഒന്നാന്തരം ശത്രുവുമാണ്..........

Mon Aug 10, 04:44:00 pm IST  
Blogger ശ്രീ said...

നല്ല ചിന്തകള്‍ തന്നെ, സൂവേച്ചീ

Mon Aug 10, 07:21:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :) കമന്റായി ഒരു കവിത തന്നെ എഴുതിയല്ലോ. സന്തോഷം.

തലശ്ശേരി :) നന്ദി.

മുസാഫിർ :) സ്വന്തം മനസ്സിന്റെ കാര്യം തന്നെ.

കണ്ണുകൾ :) കടലുമാണ്.

സ്മിത :)

മാറുന്ന മലയാളി :) ശത്രുവുമാണ്.

ശ്രീ :)

Tue Aug 11, 11:24:00 am IST  
Blogger സുധ said...

സുഹൃത്താണ്.
പരിഭവമില്ലാതെ ചിരിയും കരച്ചിലും
സ്വീകരിച്ചൊപ്പം നടക്കുന്ന കൂട്ട്.

അതെ. സു പറഞ്ഞതെത്രയോ ശരി.

Tue Aug 11, 10:52:00 pm IST  
Blogger സു | Su said...

സുധച്ചേച്ചീ :) കണ്ടതിൽ സന്തോഷം.

Wed Aug 12, 03:11:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home