കാടാണ് മലയാണ് പുഴയാണ്
മനസ്സ് ............
കാടാണ്.
ചിന്തതൻ വൃക്ഷങ്ങൾ
അതിൽ മോഹത്തിൻ വള്ളികൾ
ഇടതൂർന്നു വളരുന്ന കാട്
മലയാണ്.
എത്തിപ്പിടിക്കുവാനാവാത്ത ഉയരത്തിലെന്നും
കൊതിപ്പിച്ചുനിൽക്കുന്ന മേട്.
പുഴയാണ്.
സ്നേഹക്കടലിലേക്കൊഴുകിച്ചെന്നെത്തുവാൻ
വേഗത്തിലോടുന്ന ആറ്.
മഞ്ഞിൻ കൂടാണ്.
ഉരുകിയൊഴുകിയും
ചിലപ്പോളുരുകാതെയുറച്ചും
ജീവിതം കുളിർപ്പിച്ചുനിർത്തുന്ന കൂട്.
സുഹൃത്താണ്.
പരിഭവമില്ലാതെ ചിരിയും കരച്ചിലും
സ്വീകരിച്ചൊപ്പം നടക്കുന്ന കൂട്ട്.
Labels: കവിത
16 Comments:
മനസ് കവിതാമയമെങ്കില്‍ കാട്, മല, പുഴ എല്ലാം 'ആണുങ്ങളാണ്!'
:):)
അല്ലേ, ശരിയല്ലേ?
:)
ജ്യോനവൻ :) എനിക്ക് മനസ്സിലായില്ല.
മനസ്സിനങ്ങിനെ എത്ര രൂപങ്ങള്‍ നന്നായി
മനസ്സിനങ്ങിനെ എത്ര രൂപങ്ങള്‍ നന്നായി
അരുൺ :) വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തുന്നതിൽ നന്ദി.
സൂ,:)
ചിലപ്പോള്‍;
ചപലയായൊരു പെണ്ണായലയും മനസ്സ്,
പിന്നെ പൊടുന്നനെയൊരു
വേദാന്തിയാകും മനസ്സ്;
കവിയായും പിന്നെ കവിതയായും
മാറുന്ന മനസ്സ്;
കടലായലറുന്നു മനസ്സ്; ചിലപ്പോള്‍,
കാറ്റായലയുന്നു മനസ്സ്;
തീയായെരിയുന്നു മനസ്സ്;
പിടികിട്ടാ ചോദ്യമായുഴറുന്നു മനസ്സ്;
മനസ്സിനെ മനസ്സിലാക്കാനാവാതെയലയുന്നു മനസ്സ്...
എഴുതിക്കഴിഞ്ഞിട്ട് ഇങ്ങ് വന്നപ്പോള്‍ സൂ എന്തു കരുതും എന്നൊരു ഭയം!
സൂവിന്റെ കവിത ഇഷ്ടമായതുകൊണ്ട് അറിയാതെ
എഴുതിപ്പോയതാണ് കേട്ടോ :)
നല്ല ചിന്തകള്‍, നല്ല വരികള്‍.
ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടേ..
സ്വന്തം മനസ്സിന്റെ കാര്യമാണോ ? എന്തായാലും നല്ല ചിന്തകൾ .
കടലാണ്
ആഴത്തിലെത്തുമ്പോള്‍
ആഴങ്ങള്‍ ബാക്കിയാവുന്ന
അതിഗൂഡ നീലിമ
മനസ്സിന്റെ വ്യത്യസ്ത ഭാവങ്ങളും,ചിന്തകളും നന്നായി..
ചില സമയത്തെങ്കിലും ഒന്നാന്തരം ശത്രുവുമാണ്..........
നല്ല ചിന്തകള്‍ തന്നെ, സൂവേച്ചീ
ആത്മേച്ചീ :) കമന്റായി ഒരു കവിത തന്നെ എഴുതിയല്ലോ. സന്തോഷം.
തലശ്ശേരി :) നന്ദി.
മുസാഫിർ :) സ്വന്തം മനസ്സിന്റെ കാര്യം തന്നെ.
കണ്ണുകൾ :) കടലുമാണ്.
സ്മിത :)
മാറുന്ന മലയാളി :) ശത്രുവുമാണ്.
ശ്രീ :)
സുഹൃത്താണ്.
പരിഭവമില്ലാതെ ചിരിയും കരച്ചിലും
സ്വീകരിച്ചൊപ്പം നടക്കുന്ന കൂട്ട്.
അതെ. സു പറഞ്ഞതെത്രയോ ശരി.
സുധച്ചേച്ചീ :) കണ്ടതിൽ സന്തോഷം.
Post a Comment
Subscribe to Post Comments [Atom]
<< Home