Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, December 17, 2009

നേതാവ്

വെളുക്കെച്ചിരിച്ചീടും
വെളുത്ത മുണ്ടുടുത്തീടും
മരിച്ചറിയിപ്പു വന്നാൽ
പെട്ടെന്നു ഞെട്ടീടും.

വിളക്കുകൊളുത്തീടും
വേദിയിലിരുന്നീടും
തൊണ്ടപൊട്ടിച്ചുച്ചത്തിൽ
പ്രസംഗിച്ചു തകർത്തീടും.

അണികളെ നിരത്തീടും
ഇലക്ഷനു നിന്നീടും
വോട്ടു ചോദിക്കുവാൻ
വെയിലത്തും നടന്നീടും.

ഇലക്ഷനിൽ ജയിച്ചെന്നാൽ
ജനങ്ങളെ മറന്നീടും
വീണ്ടുമിലക്ഷൻ വന്നാൽ
നാട്ടാരെയോർത്തീടും.

Labels:

13 Comments:

Blogger ശ്രീ said...

ഹ ഹ. കലക്കി.

Thu Dec 17, 11:22:00 am IST  
Blogger Sukanya said...

ഇലക്ഷനില്‍ ജയിച്ചാല്‍ മറന്നീടും. വീണ്ടും
ഇലക്ഷന്‍ വന്നാല്‍ ഓര്‍ക്കും. സത്യം.
അതില്‍ അവര്‍ ഒറ്റക്കെട്ടാണ്.

Thu Dec 17, 11:27:00 am IST  
Blogger ശ്രീ said...

അല്ല സൂവേച്ചീ... ഇപ്പഴാണ് ഒരു കാര്യം ഓര്‍ത്തത്. സംശയം കാരണം ഒന്നൂടെ നോക്കി ഉറപ്പ് വരുത്തി.

"On Blogger Since December 2004"


ന്ന്വച്ചാല്‍... ഇത് ഇപ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ തികഞ്ഞു

അപ്പോ അതിന് ഒരു സ്പെഷ്യല്‍ ആശംസകള്‍!!!

Thu Dec 17, 11:29:00 am IST  
Blogger geethavappala said...

ലളിതം മനോഹരം...

Thu Dec 17, 01:31:00 pm IST  
Blogger Lathika subhash said...

വെളുക്കുമ്പോളിറങ്ങീടും
വെളുക്കെയും ചിരിച്ചീടും
നടന്നിട്ടോ ഫലമില്ല
ഇരിയ്ക്കാനോ കഴിയില്ല

കുടുംബത്തെപരിഭവ-
മകലുകില്ലൊരുനാളും.
ചിരിയ്ക്കാനായൊന്നുമില്ലാ
തുലകത്തിലുഴലുന്നോർ

കഴിക്കാത്ത വിശേഷങ്ങ-
ളറിയില്ല മാലോകർ
ഉടുമുണ്ടു മുഷിഞ്ഞാലോ
വെറുക്കാനും വകയാവും

ഇലക്ഷന്റെ കഥയൊക്കെ
ചെറിയൊരു കൂട്ടർക്കല്ലേ
പൊതുക്കാര്യം നടത്തുവോർ
തൻ കാര്യം മറക്കുവോർ

മനമാകെയുരുകുമ്പോൾ
ജനത്തിന്റെ പരിഹാസം
കുടുംബത്തിൽ സമൂഹത്തി-
ലവർക്കില്ല മതിപ്പയ്യോ!!

കവിത കൊള്ളാം...
പക്ഷേ എനിയ്ക്കു കൊണ്ടു.

Thu Dec 17, 11:33:00 pm IST  
Blogger ഭൂതത്താന്‍ said...

ഹ ഹ കൊള്ളാല്ലോ കവിത

പിന്നെ ലതിചേച്ചിടെ കമെന്റ് കവിതയും സൂപ്പര്‍

Fri Dec 18, 01:01:00 am IST  
Blogger സു | Su said...

ശ്രീ :) ആശംസകൾ പറഞ്ഞതുകണ്ടിട്ട് ഒരുപാട് സന്തോഷമായി.

സുകന്യ :)

ഗീത :)

ലതിച്ചേച്ചീ :) ചില രാഷ്ട്രീയനേതാക്കന്മാർ ഇങ്ങനെയൊക്കെയാണ്. യഥാർത്ഥ ജനസേവകന്മാരെ ഉദ്ദേശിച്ചില്ല. ചേച്ചിയ്ക്ക് ഇഷ്ടമായില്ലെങ്കിൽ ക്ഷമിക്കണം. ചേച്ചി എഴുതിയത് നന്നായിട്ടുണ്ട്.

സാജൻ :)

ഭൂതത്താൻ :)

Fri Dec 18, 10:32:00 am IST  
Blogger സന്തോഷ്‌ പല്ലശ്ശന said...

വിമര്‍ശിക്കപ്പെടേണ്ടവരാണ്‌ പലരും പക്ഷെ നമ്മള്‍ പറഞ്ഞു പറഞ്ഞ്‌ അരാഷ്ട്രിയവാദികളാകാതെ നോക്കണം... കവിയത്രിയുടെ മറുപടിയില്‍ അതുണ്ട്‌.... അതോണ്ട്‌ സന്തോഷായി.... :):)

Fri Dec 18, 04:23:00 pm IST  
Blogger G.MANU said...

ഹഹ... ഇതു കലക്കി.

Sat Dec 19, 06:07:00 pm IST  
Blogger രാജേഷ്‌ ചിത്തിര said...

eshtapettu

:)))o:(((

Tue Dec 22, 10:59:00 pm IST  
Blogger സു | Su said...

സന്തോഷ് പല്ലശ്ശന :) രാഷ്ട്രീയക്കാരെ എല്ലാവരേയുമൊന്നും വിമർശിച്ചില്ല. ചിലർ ഇങ്ങനെയൊക്കെയാണെന്ന് പറയുകയേ ചെയ്തിട്ടുള്ളൂ.

ജി. മനു :)

രാജേഷ് :)

Sat Dec 26, 07:03:00 pm IST  
Blogger strangebeauty said...

അത് കലക്കി

Sun Jan 03, 03:42:00 pm IST  
Blogger സു | Su said...

strangebeauty :)

Mon Jan 04, 10:51:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home