നേതാവ്
വെളുക്കെച്ചിരിച്ചീടും
വെളുത്ത മുണ്ടുടുത്തീടും
മരിച്ചറിയിപ്പു വന്നാൽ
പെട്ടെന്നു ഞെട്ടീടും.
വിളക്കുകൊളുത്തീടും
വേദിയിലിരുന്നീടും
തൊണ്ടപൊട്ടിച്ചുച്ചത്തിൽ
പ്രസംഗിച്ചു തകർത്തീടും.
അണികളെ നിരത്തീടും
ഇലക്ഷനു നിന്നീടും
വോട്ടു ചോദിക്കുവാൻ
വെയിലത്തും നടന്നീടും.
ഇലക്ഷനിൽ ജയിച്ചെന്നാൽ
ജനങ്ങളെ മറന്നീടും
വീണ്ടുമിലക്ഷൻ വന്നാൽ
നാട്ടാരെയോർത്തീടും.
Labels: കവിത
13 Comments:
ഹ ഹ. കലക്കി.
ഇലക്ഷനില്‍ ജയിച്ചാല്‍ മറന്നീടും. വീണ്ടും
ഇലക്ഷന് വന്നാല്‍ ഓര്‍ക്കും. സത്യം.
അതില്‍ അവര്‍ ഒറ്റക്കെട്ടാണ്.
അല്ല സൂവേച്ചീ... ഇപ്പഴാണ് ഒരു കാര്യം ഓര്‍ത്തത്. സംശയം കാരണം ഒന്നൂടെ നോക്കി ഉറപ്പ് വരുത്തി.
"On Blogger Since December 2004"
ന്ന്വച്ചാല്... ഇത് ഇപ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ തികഞ്ഞു
അപ്പോ അതിന് ഒരു സ്പെഷ്യല്‍ ആശംസകള്‍!!!
ലളിതം മനോഹരം...
വെളുക്കുമ്പോളിറങ്ങീടും
വെളുക്കെയും ചിരിച്ചീടും
നടന്നിട്ടോ ഫലമില്ല
ഇരിയ്ക്കാനോ കഴിയില്ല
കുടുംബത്തെപരിഭവ-
മകലുകില്ലൊരുനാളും.
ചിരിയ്ക്കാനായൊന്നുമില്ലാ
തുലകത്തിലുഴലുന്നോർ
കഴിക്കാത്ത വിശേഷങ്ങ-
ളറിയില്ല മാലോകർ
ഉടുമുണ്ടു മുഷിഞ്ഞാലോ
വെറുക്കാനും വകയാവും
ഇലക്ഷന്റെ കഥയൊക്കെ
ചെറിയൊരു കൂട്ടർക്കല്ലേ
പൊതുക്കാര്യം നടത്തുവോർ
തൻ കാര്യം മറക്കുവോർ
മനമാകെയുരുകുമ്പോൾ
ജനത്തിന്റെ പരിഹാസം
കുടുംബത്തിൽ സമൂഹത്തി-
ലവർക്കില്ല മതിപ്പയ്യോ!!
കവിത കൊള്ളാം...
പക്ഷേ എനിയ്ക്കു കൊണ്ടു.
ഹ ഹ കൊള്ളാല്ലോ കവിത
പിന്നെ ലതിചേച്ചിടെ കമെന്റ് കവിതയും സൂപ്പര്‍
ശ്രീ :) ആശംസകൾ പറഞ്ഞതുകണ്ടിട്ട് ഒരുപാട് സന്തോഷമായി.
സുകന്യ :)
ഗീത :)
ലതിച്ചേച്ചീ :) ചില രാഷ്ട്രീയനേതാക്കന്മാർ ഇങ്ങനെയൊക്കെയാണ്. യഥാർത്ഥ ജനസേവകന്മാരെ ഉദ്ദേശിച്ചില്ല. ചേച്ചിയ്ക്ക് ഇഷ്ടമായില്ലെങ്കിൽ ക്ഷമിക്കണം. ചേച്ചി എഴുതിയത് നന്നായിട്ടുണ്ട്.
സാജൻ :)
ഭൂതത്താൻ :)
വിമര്‍ശിക്കപ്പെടേണ്ടവരാണ് പലരും പക്ഷെ നമ്മള് പറഞ്ഞു പറഞ്ഞ് അരാഷ്ട്രിയവാദികളാകാതെ നോക്കണം... കവിയത്രിയുടെ മറുപടിയില്‍ അതുണ്ട്.... അതോണ്ട് സന്തോഷായി.... :):)
ഹഹ... ഇതു കലക്കി.
eshtapettu
:)))o:(((
സന്തോഷ് പല്ലശ്ശന :) രാഷ്ട്രീയക്കാരെ എല്ലാവരേയുമൊന്നും വിമർശിച്ചില്ല. ചിലർ ഇങ്ങനെയൊക്കെയാണെന്ന് പറയുകയേ ചെയ്തിട്ടുള്ളൂ.
ജി. മനു :)
രാജേഷ് :)
അത് കലക്കി
strangebeauty :)
Post a Comment
Subscribe to Post Comments [Atom]
<< Home