മേം ഔർ മിസ്സിസ് ഖന്ന
മേം(മേ)ഔർ മിസ്സിസ് ഖന്ന (ഞാനും മിസ്സിസ്സ് ഖന്നയും) ഒരു സാധാരണ സിനിമയാണ്.
നായകനും നായികയും കണ്ടുമുട്ടുന്നു. പ്രണയമാവുന്നു, പാട്ടുപാടുന്നു. കല്യാണം കഴിക്കുന്നു. വിദേശത്തേക്ക് പോകുന്നു. നായകന് ജോലിയിൽ പ്രശ്നമാവുന്നു. നായിക ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷേ, നായകന് ജോലി തേടി മതിയാവുന്നു. കൂട്ടുകാരന്റെ നിർദ്ദേശപ്രകാരം കൂട്ടുകാരന്റെ കൂടെ വേറെ സ്ഥലത്തേക്കുപോകുന്നു. പക്ഷേ നായികയെ നാട്ടിലേക്ക് അയക്കാൻ തീരുമാനിക്കുന്നു. നായിക പോകുന്നില്ല. നായകൻ പോയിക്കഴിഞ്ഞപ്പോൾ, നായിക, പണ്ടത്തെ സ്ഥലത്തുതന്നെ നിൽക്കാൻ തീരുമാനിക്കുന്നു. കൂട്ടുകാരിയുടെ സഹായത്തോടെ വേറെ ജോലിയിൽ ചേരുന്നു. പിരിഞ്ഞുജീവിക്കുന്നതിന്റെ കുറച്ചുവിഷമങ്ങൾ ഉണ്ട്. അവിടെ ഒരാൾ നായികയെ പ്രണയിക്കുന്നു. വൺ വേ പ്രണയം. നായകൻ നല്ല നിലയിൽ തിരിച്ചുവരുന്നു. നായികയെ കൂട്ടി പോകുന്നു. ശുഭം.
അഭിനയിക്കുന്നവർ:-
സൽമാൻ ഖാൻ
സൊഹൈൽ ഖാൻ
കരീന കപൂർ
ബപ്പി ലാഹിരി
നൗഹീദ് സൈറൂസി
സംവിധാനം - പ്രേം സോണി
തീരെ മോശമല്ലാത്ത പാട്ടുകളുണ്ട്. ബടേ അച്ഛേ ലഗ്തേ ഹേ...എന്ന പഴയ പാട്ട് രണ്ടുവരി, രണ്ടുപ്രാവശ്യം മൂളുന്നുണ്ട്. എനിക്കാ പാട്ട് വല്യ ഇഷ്ടമാണ്. ബാലികാ വധുവിൽ ആണ് ആ പാട്ട്. മലയാളം സിനിമക്കാർ കാണിക്കുന്നതുപോലെ പഴയ പാട്ട് മുഴുവനായിട്ട് കാണിച്ചാലും കുഴപ്പമൊന്നുമില്ല.
കുറച്ച് തമാശകളും കുറച്ച് പ്രശ്നങ്ങളുമായി സിനിമ അങ്ങനെ പോകുന്നു.
ഇതിലെ സന്ദേശം എന്നുപറയുന്നത്, എല്ലാ സാഹചര്യങ്ങളിലും ഭാര്യാഭർത്താക്കന്മാർ ഒപ്പം തുണയ്ക്കണം. പരസ്പരം ഒരു താങ്ങാണെന്ന് തോന്നിക്കണം. സുഖത്തിൽ ഒരുമിച്ച്, ദുഃഖം വരുമ്പോൾ, അകന്നുമാറിക്കളയരുത്, സ്നേഹം ഉണ്ടാവണം. ഏതു സാഹചര്യവും നേരിടാൻ ധൈര്യം ഉണ്ടാവണം. മറ്റുള്ളവരെ സഹായിക്കാൻ മടിക്കരുത്. നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഏത് പ്രതികൂലസാഹചര്യത്തേയും നേരിടാൻ കഴിയും.
പിന്നെ ഇതിൽ നല്ലൊരു കാര്യം പറയുന്നുണ്ട്.
നിന്നുപോയ ഘടികാരം പോലും ദിവസത്തിൽ രണ്ടു തവണ സമയം കൃത്യമായിട്ട് കാണിക്കും എന്ന്.
അതൊരു ശുഭാപ്തിവിശ്വാസമല്ലേ?
Labels: സിനിമ
8 Comments:
സൂ അവസാനം പറഞ്ഞ കാര്യം കറക്റ്റ്! [സിനിമ കണ്ടില്ല...:)]
എങ്ങനെ ഓടിയിട്ടും സമയം നേരെയാവാത്ത ചില ആളുകളുണ്ട് ഇവിടെ. അവരെല്ലാം ഓട്ടം നിറുത്തണം എന്നാണോ പറഞ്ഞു വരുന്നത്? :)
സുഖത്തിൽ ഒരുമിച്ച്, ദുഃഖം വരുമ്പോൾ, അകന്നുമാറിക്കളയരുത്
very true
ദേ സിനിമാ വണ്ടി വരുന്നേ!!! പണ്ട് ആ വണ്ടിയുടെ പുറകെ സിനിമാ നോട്ടീസിനു വേണ്ടി കുറെ ഓടിയിട്ടുണ്ട്. അഹില്‍ നിന്നും കിട്ടുന്ന കഥാ സാരം പോലെ തോന്നി ഈ പോസ്റ്റ്.
ഹിന്ദി അറിയാത്തത് കൊണ്ട് ഹിന്ദി സിനിമാ കാണാറില്ല. ഓസിനു ഒരു ഹിന്ദി സിനിമാ കഥ പറഞ്ഞതിനു താങ്‌ക്‍യു.
സെനു, പഴമ്പുരാണംസ്
നിന്നുപോയ ഘടികാരം പോലും ദിവസത്തിൽ രണ്ടു തവണ സമയം കൃത്യമായിട്ട് കാണിക്കും എന്ന്.
ഇതാണ് ഏറ്റവും വലിയ ഉപദേശം
:-) കറക്ട് സമയത്തു തന്നെ ഘടികാരത്തില്‍ നോക്കണമെന്നു മാത്രം!
--
താര :)
സി. പി. ആയക്കാട് :) അങ്ങനെ ആരു പറഞ്ഞു?
വല്യമ്മായി :)
സെനു :)
അരുൺ കായംകുളം :)
ഹരീ :) ശുഭാപ്തിവിശ്വാസത്തിന്റെ കാര്യം പറഞ്ഞതാ.
കുമാരൻ :)
Nashttapetta paisa vayichu
Paisa kittiyittu enthu kariyam ningal sambanna aanallo
Dickson j david
Post a Comment
Subscribe to Post Comments [Atom]
<< Home