ചക്കരമാമ്പഴം
ചക്കരമാവിലെ മാമ്പഴം കണ്ടിട്ട്
കിങ്ങിണിപ്പൂച്ച പതുങ്ങിവന്നു.
മോളിലെ മാമ്പഴം നോക്കിക്കൊതിച്ചവൾ
മാവിന്റെ ചോട്ടിൽ തപസ്സിരുന്നു.
ചക്കരമാവിലെ മാമ്പഴം കണ്ടിട്ട്
പൂവാലിപ്പയ്യ് പതുങ്ങിവന്നു.
മാമ്പഴം വീഴുമ്പോൾ കിട്ടുമെന്നോർത്തവൾ
മാവിനുചുറ്റും നടന്നുനീങ്ങി.
ചക്കരമാവിലെ മാമ്പഴം കണ്ടിട്ട്
ചുന്ദരിക്കോഴി പതുങ്ങിവന്നു.
മാമ്പഴം കൊത്തിക്കൊതിയൊന്നുതീർക്കുവാൻ
ചിക്കിച്ചികഞ്ഞവൾ കാത്തുനിന്നു.
മൂവരും കാത്തങ്ങു നിൽക്കുന്ന നേരത്ത്
കാക്കക്കറുമ്പൻ പറന്നുവന്നു.
മാമ്പഴം സ്വാദോടെ തിന്നുന്ന നേരത്ത്
മൂവരേം മാവിൻ ചുവട്ടിൽ കണ്ടു.
മാമ്പഴം തങ്ങൾക്കും നൽകീടുകെന്നവർ,
മൂവരും, ഒറ്റസ്വരത്തിൽ ചൊല്ലി.
എന്തുതന്നീടും പകരമെനിക്കെന്ന്
ചോദ്യം ചോദിച്ചവൻ കാത്തുനിന്നു.
കിങ്ങിണിപ്പൂച്ച കഥ പറഞ്ഞു,
പൂവാലിപ്പയ്യൊരു പാട്ടുപാടി,
ചുന്ദരിക്കോഴിയോ സുന്ദരമാം,
നൃത്തച്ചുവടുകൾ കാഴ്ചവച്ചു.
സന്തോഷം തോന്നിയ കാക്കയപ്പോൾ
മാമ്പഴം മുഴുവനും താഴേയ്ക്കിട്ടു.
ചക്കരമാവിലെ സ്വാദുള്ള മാമ്പഴം
നാൽവരും പങ്കിട്ടു തിന്നുതീർത്തു.
Labels: കവിത, കുട്ടിപ്പാട്ട്
9 Comments:
ഹായ്!
വീണ്ടും കുട്ടിപ്പാട്ടുകളിലേയ്ക്കു വന്നോ...
പാട്ട് ഇഷ്ടമായി :)
ഹായ്!
എന്തൊരു ചന്തം..കുട്ടിത്തം തിരിച്ച് വന്നത് പോലെ...ഇഷ്ടായി...
ശ്രീ :) കുട്ടിപ്പാട്ടായ്ക്കോട്ടേന്ന് വെച്ചു.
അനോണി മലയാളി :)
ജയേഷ് :) സന്തോഷം.
കുട്ടിപ്പാട്ട് കലക്കി..
നന്നായിട്ടുണ്ട്...കുട്ടിപാട്ട് ഒത്തിരി ഇഷ്ടമായീ
junaith :)
ദിയ :)
ഗീത :)
എല്ലാവർക്കും നന്ദി.
:)
തുളസീ :)
Post a Comment
Subscribe to Post Comments [Atom]
<< Home