ആകാശം
സന്തോഷം വരുമ്പോൾ
കൂടെച്ചിരിച്ചു വിടരുന്ന നക്ഷത്രപ്പൂക്കളുണ്ട്.
കരളൊന്ന് നൊന്താൽ
പേമാരികൾ പെയ്തൊഴിയുന്നുണ്ട്.
നോവൊഴിഞ്ഞ മനസ്സിലേക്ക്
ഏഴുനിറങ്ങളിൽ സന്തോഷം തിളങ്ങുന്നുണ്ട്.
കണികണ്ടുണരുവാൻ പാകത്തിന്,
സൂര്യൻ മുഖം കാണിക്കുന്നുണ്ട്.
മുഖം തോർത്തിമിനുക്കാൻ
വെയിലിന്റെ തൂവാലയുണ്ട്.
സൂര്യൻ തിരിച്ചുപോകുമ്പോൾ
നിലാവിന്റെ പുടവയും നിവർത്തി
അമ്പിളി വന്നെത്തുന്നുണ്ട്.
ആകാശമേ...
ഇത്രയൊക്കെ സൗഭാഗ്യങ്ങളുണ്ടായിട്ടും
ഇടയ്ക്കു മുഖം കറുപ്പിക്കുന്നതെന്തിനാണ്!
Labels: എനിക്കു തോന്നിയത്
8 Comments:
കാരണം ആകാശത്തിനും മനുഷ്യമനസ്സു ഉള്ളതുകൊണ്ടാകാം
;-)
ഉപാസന
ഓഫ്: കുറേനാളിനുശേഷമാണ് ഇവിടെ.
അത് തന്നെയാണ് പ്രകൃതി. അത് തന്നെയാണ് ജീവിതം. നല്ല ഭാവന.
എന്നാലെന്താ... വൈകാതെ പിന്നെയും ചിരിച്ചോണ്ട് വരുന്നുമുണ്ടല്ലോ.
കാറും കോളുമില്ലാതെ എന്താകാശം!
ആകാശത്തിന് ആകാശമാവാനല്ലേ കഴിയൂ!?
ആർക്കാ പരാതി? പരാതി പറയാൻ തോന്നുമ്പോൾ ഇതു കാണുക
ഉപാസന :) ആകാശത്തിനും ഒരു മനസ്സുള്ളതുകൊണ്ടാവും അല്ലേ?
സുകന്യ :) അതെ. ജീവിതം തന്നെ.
ശ്രീ :) അതും ശരി തന്നെ.
ജയൻ ഏവൂർ :) അതെ. ആകാശം അങ്ങനെത്തന്നെ.
അനോണി മലയാളി :) പരാതി എന്നുവെച്ചാലെന്താ? :)) പോയി നോക്കി. ഇനിയും നോക്കാം.
വീണ്ടും പേമാരി പെയ്യാനാകും..!
എന്നാലല്ലെ വീണ്ടും എല്ലാം ആവർത്തിക്കാനാവൂ..
സൂര്യൻ ഉദിച്ചുതന്നെ നിന്നാൽ പിന്നെ വീണ്ടും ഒരു ഉദയം കാണാൻ പറ്റില്ലല്ലൊ, അതുകൊണ്ട് അസ്തമിച്ചിട്ട് വീണ്ടും ഉദിക്കുന്നു..
അതുപോലെ സന്തോഷിച്ചു തന്നെ ഇരുന്നാൽ പിന്നെ മറ്റൊരു സന്തോഷത്തിനു ഇടമില്ലല്ലൊ, അതുകൊണ്ടാകും ഇടയ്ക്കിടെ ഓരോ ദുഃഖങ്ങൾ വന്ന് ആ സന്തോഷത്തിനെ മായ്ച്ചിട്ട് വീണ്ടും പുതിയ സന്തോഷങ്ങൾ വരയ്ക്കുന്നത്..:)
ആത്മേച്ചീ :) അധികം സന്തോഷിച്ചാൽ ദുഃഖിക്കേണ്ടിവരും എന്നുവിചാരിച്ചാവും ഇത്രയൊക്കെ സന്തോഷത്തിനിടയിലും ഇടയ്ക്കൊന്ന് മുഖം കറുപ്പിക്കുന്നത് അല്ലേ?
Post a Comment
Subscribe to Post Comments [Atom]
<< Home