Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, August 13, 2010

പഞ്ചവത്സരകടം

“വണ്ണമില്ലാത്തതുകൊണ്ടാണോ മരുമോളെ പെണ്ണുകാണാൻ ആൾക്കാർ വരാത്തതെന്ന് ഒരു ചിന്തയായി.”

“എന്നിട്ടോ?”

“എന്നിട്ടെന്താ? കടമെടുത്ത് വണ്ണം കൂട്ടാനുള്ള മരുന്ന് വാങ്ങിക്കഴിപ്പിച്ചു.”

“ഇപ്പോ അന്വേഷണങ്ങളുണ്ടോ?”

“അന്വേഷണങ്ങളുടെ ഒരു ബഹളമായി. ആരുകണ്ടാലും ചോദിക്കും.

ഏത് റേഷൻ‌കടേന്നാ അരി മേടിക്കുന്നതെന്ന്.”

Labels:

12 Comments:

Blogger Sukanya said...

"ആരുകണ്ടാലും ചോദിക്കും.ഏത് റേഷൻ‌കടേന്നാ അരി മേടിക്കുന്നതെന്ന്.”
സൂ, ഇഷ്ടമായി ഈ തോന്നിയത്.

Fri Aug 13, 11:56:00 am IST  
Blogger സു | Su said...

സുകന്യേച്ചീ :)

Sat Aug 14, 08:56:00 am IST  
Blogger Haree said...

റേഷനരി കഴിച്ചാല്‍ തടി കൂടുമെന്നോ/കുറയുമെന്നോ?

Sat Aug 14, 10:05:00 am IST  
Blogger Jishad Cronic said...

ഏതാ റേഷന്‍കട ? എനിക്കും ഇത്തിരി മേടിക്കാനാ .

Sat Aug 14, 11:21:00 am IST  
Blogger സു | Su said...

ഹരീ :) മരുന്നു കഴിച്ചാൽ തടി ഒരുപാടുകൂടും, പിന്നെ കല്യാണാലോചനയ്ക്കുള്ള അന്വേഷണം ആവില്ല. അന്വേഷണം ഇങ്ങനെ ആയിരിക്കും എന്ന്! വണ്ണം കൂടിയാലാണ് എവിടെനിന്നാ അരി മേടിക്കുന്നേന്ന് ചോദിക്കുന്നത്.

ജിഷാദ് :) തമാശ!

Sun Aug 15, 06:31:00 am IST  
Blogger ദൈവം said...

ഹഹ്ഹഹഹ്ഹഹ്ഹ് ഹഹഹ!

Sun Aug 15, 07:39:00 pm IST  
Blogger Unknown said...

ഹി ഹി, സുവിനോട് ആരെങ്കിലും ഇതുപോലെയൊക്കെ ചോദിച്ചോ?

ഓണാശംസകള്‍ (കരിവേപ്പിലയുടെ വക ഓണ സദ്യ ഒന്നുമില്ലേ ഇത്തവണ ??)

Mon Aug 16, 09:03:00 pm IST  
Blogger സു | Su said...

ദൈവത്തിനു എപ്പോഴും ചിരിച്ചാൽ മതിയല്ലോ.

കുഞ്ഞൻസ് :) ഹും...അസൂയ. ഓണസ്സദ്യയ്ക്കുള്ള വിഭവങ്ങളൊക്കെ അവിടെയുണ്ടല്ലോ. അങ്ങോട്ടും ഓണാശംസകൾ!

Tue Aug 17, 10:46:00 am IST  
Blogger ദിയ കണ്ണന്‍ said...

:)

Wed Aug 18, 04:33:00 am IST  
Blogger ശ്രീ said...

:)

Sun Aug 29, 08:54:00 am IST  
Blogger Pranavam Ravikumar said...

:-)

An Old Question Here: Virodhaabaasam Ennathinte Lakshanam Onnu Paranju Tharamo?

Wed Sept 01, 10:45:00 am IST  
Blogger സു | Su said...

ദിയ :)

ശ്രീ :)

രവികുമാർ :) വിരോധം തോന്നുമാറുക്തി വിരോധാഭാസമായിടും. (വാസ്തവത്തിൽ വിരോധമില്ലെങ്കിലും പ്രഥമശ്രവണത്തിൽ വിരോധം തോന്നുന്നപ്രകാരം പറയുന്നത് വിരോധാഭാസം - ഭാഷാഭൂഷണം).

Sat Sept 04, 10:55:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home