പഞ്ചവത്സരകടം
“വണ്ണമില്ലാത്തതുകൊണ്ടാണോ മരുമോളെ പെണ്ണുകാണാൻ ആൾക്കാർ വരാത്തതെന്ന് ഒരു ചിന്തയായി.”
“എന്നിട്ടോ?”
“എന്നിട്ടെന്താ? കടമെടുത്ത് വണ്ണം കൂട്ടാനുള്ള മരുന്ന് വാങ്ങിക്കഴിപ്പിച്ചു.”
“ഇപ്പോ അന്വേഷണങ്ങളുണ്ടോ?”
“അന്വേഷണങ്ങളുടെ ഒരു ബഹളമായി. ആരുകണ്ടാലും ചോദിക്കും.
ഏത് റേഷൻകടേന്നാ അരി മേടിക്കുന്നതെന്ന്.”
Labels: എനിക്കു തോന്നിയത്
12 Comments:
"ആരുകണ്ടാലും ചോദിക്കും.ഏത് റേഷൻകടേന്നാ അരി മേടിക്കുന്നതെന്ന്.”
സൂ, ഇഷ്ടമായി ഈ തോന്നിയത്.
സുകന്യേച്ചീ :)
റേഷനരി കഴിച്ചാല്‍ തടി കൂടുമെന്നോ/കുറയുമെന്നോ?
ഏതാ റേഷന്‍കട ? എനിക്കും ഇത്തിരി മേടിക്കാനാ .
ഹരീ :) മരുന്നു കഴിച്ചാൽ തടി ഒരുപാടുകൂടും, പിന്നെ കല്യാണാലോചനയ്ക്കുള്ള അന്വേഷണം ആവില്ല. അന്വേഷണം ഇങ്ങനെ ആയിരിക്കും എന്ന്! വണ്ണം കൂടിയാലാണ് എവിടെനിന്നാ അരി മേടിക്കുന്നേന്ന് ചോദിക്കുന്നത്.
ജിഷാദ് :) തമാശ!
ഹഹ്ഹഹഹ്ഹഹ്ഹ് ഹഹഹ!
ഹി ഹി, സുവിനോട് ആരെങ്കിലും ഇതുപോലെയൊക്കെ ചോദിച്ചോ?
ഓണാശംസകള്‍ (കരിവേപ്പിലയുടെ വക ഓണ സദ്യ ഒന്നുമില്ലേ ഇത്തവണ ??)
ദൈവത്തിനു എപ്പോഴും ചിരിച്ചാൽ മതിയല്ലോ.
കുഞ്ഞൻസ് :) ഹും...അസൂയ. ഓണസ്സദ്യയ്ക്കുള്ള വിഭവങ്ങളൊക്കെ അവിടെയുണ്ടല്ലോ. അങ്ങോട്ടും ഓണാശംസകൾ!
:)
:)
:-)
An Old Question Here: Virodhaabaasam Ennathinte Lakshanam Onnu Paranju Tharamo?
ദിയ :)
ശ്രീ :)
രവികുമാർ :) വിരോധം തോന്നുമാറുക്തി വിരോധാഭാസമായിടും. (വാസ്തവത്തിൽ വിരോധമില്ലെങ്കിലും പ്രഥമശ്രവണത്തിൽ വിരോധം തോന്നുന്നപ്രകാരം പറയുന്നത് വിരോധാഭാസം - ഭാഷാഭൂഷണം).
Post a Comment
Subscribe to Post Comments [Atom]
<< Home