സൂര്യൻ
പുലരിയിൽ ദൈവം പറഞ്ഞയച്ചീടുന്നു,
ആകാശത്തോപ്പിൽ ചിരിതൂകി നിൽക്കുന്നു.
ഭൂമിയ്ക്കു മുകളിൽ ജ്വലിച്ചു തിളങ്ങുന്നു,
വെട്ടമായെങ്ങും നിറഞ്ഞുനിന്നീടുന്നു.
വൈകീട്ടു കടലിൽ മുങ്ങിക്കുളിച്ചിട്ട്,
എവിടെയോ വിശ്രമിച്ചീടുവാൻ പോകുന്നു.
Labels: എനിക്കു തോന്നിയത്
11 Comments:
സൂര്യനെ വിശ്വസിക്കല്ലേ സൂ!
ഇവിടെ വിശ്രമിക്കാനെന്നും പറഞ്ഞ് മുങ്ങും, പക്ഷെ,അമേരിക്കയില്‍ പോയി പൊങ്ങും...
പിന്നെ നമ്മള് ഉണരുമ്പോള്‍ ഒന്നും അറിയാത്തപോലെ ചിരിതൂകി വീണ്ടും വാനില്‍ നില്ക്കും..
:)
ഈ തോന്നല്‍ ഇഷ്ടമായി. ആത്മയുടെ കമന്റും
:)
ആത്മേച്ചീ :) അങ്ങനെ ആയിരിക്കും. എന്നാലും എനിക്കു തോന്നിയതിൽ വിശ്വസിക്കുകയാണ് എനിക്കു നല്ലത്. ;)(അവശയായി ഇരിക്കുന്നു. എന്നാലും മിണ്ടിയേക്കാമെന്നു കരുതി).
സുകന്യേച്ചീ :) നന്ദി.
ചെറുവാടി :) വായിക്കാൻ എത്തിയതിനു നന്ദി.
സൂര്യന് എന്നും ഒരേ പണി തന്നെ ചെയ്യുന്നു. ബോറടിക്കില്ലേ?
അതെയതെ
പാറുക്കുട്ടി :) സൂര്യനോട് ചോദിച്ചിട്ട് പറയാം.
ശ്രീ :)
ദിയ :)
സൂവിന്റെ അസുഖം കുറഞ്ഞോ?
സൂര്യനെപ്പറ്റിയുള്ള വിശ്വാസം എതിര്‍ത്തതില്‍ വിഷമം ഉണ്ടോ?
സൂ, സൂ കാണുന്ന സൂര്യനില്‍ വിശ്വസിക്കൂട്ടൊ,
ഇനി ആത്മ അവിവേകം ഒന്നും പറയാതിരിക്കാന്‍ ശ്രമിക്കാം...:)
ആത്മേച്ചീ :) ആത്മേച്ചി പറഞ്ഞതാണു ശരി. സൂര്യൻ എന്റെ കണ്ണിൽ നിന്നു മറഞ്ഞിട്ട് വേറൊരു സ്ഥലത്ത് ഉദിക്കും!
:)
ആത്മചേച്ചിയുടെ തലതിരിഞ്ഞ ചിന്തകള്‍ എല്ലാം സമ്മതിച്ചു തന്ന് ആത്മയെ കൂടുതല്‍ വഷളാക്കണ്ട ട്ടൊ!
ആത്മേച്ചീ :) എല്ലാം സമ്മതിച്ചുതരുമെന്ന് വിചാരിക്കണ്ട.
Post a Comment
Subscribe to Post Comments [Atom]
<< Home