Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, September 13, 2010

സൂര്യൻ

പുലരിയിൽ ദൈവം പറഞ്ഞയച്ചീടുന്നു,
ആകാശത്തോപ്പിൽ ചിരിതൂകി നിൽക്കുന്നു.
ഭൂമിയ്ക്കു മുകളിൽ ജ്വലിച്ചു തിളങ്ങുന്നു,
വെട്ടമായെങ്ങും നിറഞ്ഞുനിന്നീടുന്നു.
വൈകീട്ടു കടലിൽ മുങ്ങിക്കുളിച്ചിട്ട്,
എവിടെയോ വിശ്രമിച്ചീടുവാൻ പോകുന്നു.

Labels:

11 Comments:

Blogger ആത്മ/പിയ said...

സൂര്യനെ വിശ്വസിക്കല്ലേ സൂ!
ഇവിടെ വിശ്രമിക്കാനെന്നും പറഞ്ഞ് മുങ്ങും, പക്ഷെ,അമേരിക്കയില്‍ പോയി പൊങ്ങും...
പിന്നെ നമ്മള്‍ ഉണരുമ്പോള്‍ ഒന്നും അറിയാത്തപോലെ ചിരിതൂകി വീണ്ടും വാനില്‍ നില്‍ക്കും..

:)

Mon Sept 13, 11:15:00 am IST  
Blogger Sukanya said...

ഈ തോന്നല്‍ ഇഷ്ടമായി. ആത്മയുടെ കമന്റും

Mon Sept 13, 12:11:00 pm IST  
Blogger മൻസൂർ അബ്ദു ചെറുവാടി said...

:)

Mon Sept 13, 02:40:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :) അങ്ങനെ ആയിരിക്കും. എന്നാലും എനിക്കു തോന്നിയതിൽ വിശ്വസിക്കുകയാണ് എനിക്കു നല്ലത്. ;)(അവശയായി ഇരിക്കുന്നു. എന്നാലും മിണ്ടിയേക്കാമെന്നു കരുതി).

സുകന്യേച്ചീ :) നന്ദി.

ചെറുവാടി :) വായിക്കാൻ എത്തിയതിനു നന്ദി.

Mon Sept 13, 02:57:00 pm IST  
Blogger പാറുക്കുട്ടി said...

സൂര്യന്‍ എന്നും ഒരേ പണി തന്നെ ചെയ്യുന്നു. ബോറടിക്കില്ലേ?

Mon Sept 13, 06:56:00 pm IST  
Blogger ശ്രീ said...

അതെയതെ

Mon Sept 13, 07:53:00 pm IST  
Blogger സു | Su said...

പാറുക്കുട്ടി :) സൂര്യനോട് ചോദിച്ചിട്ട് പറയാം.

ശ്രീ :)

ദിയ :)

Tue Sept 14, 02:08:00 pm IST  
Blogger ആത്മ/പിയ said...

സൂവിന്റെ അസുഖം കുറഞ്ഞോ?

സൂര്യനെപ്പറ്റിയുള്ള വിശ്വാസം എതിര്‍ത്തതില്‍ വിഷമം ഉണ്ടോ?

സൂ, സൂ കാണുന്ന സൂര്യനില്‍ വിശ്വസിക്കൂട്ടൊ,

ഇനി ആത്മ അവിവേകം ഒന്നും പറയാതിരിക്കാന്‍ ശ്രമിക്കാം...:)

Tue Sept 14, 10:33:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :) ആത്മേച്ചി പറഞ്ഞതാണു ശരി. സൂര്യൻ എന്റെ കണ്ണിൽ നിന്നു മറഞ്ഞിട്ട് വേറൊരു സ്ഥലത്ത് ഉദിക്കും!

Wed Sept 15, 06:24:00 am IST  
Blogger ആത്മ/പിയ said...

:)

ആത്മചേച്ചിയുടെ തലതിരിഞ്ഞ ചിന്തകള്‍ എല്ലാം സമ്മതിച്ചു തന്ന് ആത്മയെ കൂടുതല്‍ വഷളാക്കണ്ട ട്ടൊ!

Wed Sept 15, 10:04:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :) എല്ലാം സമ്മതിച്ചുതരുമെന്ന് വിചാരിക്കണ്ട.

Thu Sept 16, 03:22:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home