നാടിതു കാണുവാൻ എന്തു ചന്തം
കഞ്ഞിക്കുപോലും വകയില്ലെങ്കിലും ചിലർ,
കള്ളുകടയിലായ് ക്യൂ നിൽക്കുന്നു.
മക്കൾക്കു തിന്നുവാനൊന്നും കൊടുക്കാതെ,
കള്ളു ദിനവും കുടിച്ചീടുന്നു.
പിഞ്ചുകുഞ്ഞുങ്ങളെന്നോർക്കാതെ ദുഷ്ടന്മാർ,
മുട്ടായി നൽകി മയക്കീടുന്നു.
അമ്മയ്ക്കും അച്ഛനും മുത്തായ മക്കളെ,
മോഹങ്ങൾ തീർത്തിട്ടു, കൊന്നീടുന്നു.
കഥചൊല്ലിയെന്നുമുറക്കേണ്ട പ്രായത്തിൽ,
കാശിനായ് നൽകുന്നു പെണ്മക്കളെ.
ഓരോ ദിവസവും ഓരോ കഥയുമായ്,
പീഡനവാഹനം ഓടീടുന്നു.
ഒന്നുമേ ചെയ്യാനില്ലാതെ ചിലരെന്നും,
റോഡിൽ വെറുതേ കറങ്ങീടുന്നു.
വഴിയേ നടക്കുന്ന പെണ്ണുങ്ങളോടവർ,
സദാചാരനിയമം പറഞ്ഞീടുന്നു.
ഏറുന്നു പൊന്നിന്റെ വിലയെന്നുമെങ്കിലും
സ്വർണ്ണക്കടകളിലെന്നും പൂരം.
സ്വത്തൊക്കെ വിറ്റും, കടങ്ങളെടുത്തും ചിലർ,
പൊന്നു വാങ്ങീടുവാൻ ഓടീടുന്നു.
ദൈവത്തിന്റെയീ സ്വന്തം നാട്ടിൽ
സന്തോഷത്തോടിനിയെന്നു ചൊല്ലും?
നമ്മുടെ കേരളം എത്ര ശാന്തം!
നാടിതു കാണുവാൻ എന്തു ചന്തം!
Labels: എനിക്കു തോന്നിയത്
6 Comments:
ആ തലക്കെട്ടൊന്നു മാറ്റൂൂ സൂൂ
നാടിതു കാണുവാനെന്തു കുന്തം എന്നാക്കൂൂ'
nannayittunt
ഭേഷ് !!!!!!!! താളമോകെ ഉണ്ട് ഇഷ്ടായി ...... കണ്ടതില്‍ സന്തോഷം സ്നേഹത്തോടെ മണ്‍സൂണ്‍
പണിക്കർ ജീ :) പാവം നമ്മുടെ നാട്!
ആർ. എസ് :) നന്ദി.
മൺസൂൺ നിലാവ് :) വന്നുവായിച്ചതിൽ സന്തോഷം.
കൊളളാം കേട്ടോ
ചേലക്കരക്കാരൻ :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home