കുഞ്ഞേ
മഴയെന്തിനു കുഞ്ഞേ നിൻ,
കണ്ണുകളിൽ നിറയുന്നൂ?
മാമം തന്നീടുവാൻ,
അമ്മയെത്താഞ്ഞിട്ടോ?
കഥ പറഞ്ഞുറക്കുവാൻ,
അച്ഛൻ വരാഞ്ഞിട്ടോ?
ഒപ്പം ഉണ്ടീടുവാൻ,
ആങ്ങളയെക്കാണാഞ്ഞോ?
കൂടെക്കളിക്കുവാൻ,
കൂട്ടരെത്താഞ്ഞിട്ടോ?
മഴയെന്തിനു കുഞ്ഞേ നിൻ,
കണ്ണുകളിൽ നിറയുന്നൂ?
മഴയെക്കളഞ്ഞിട്ടു നീ ചിരിച്ചീടുക,
വെയിലുപോൽ, മുഖം തിളക്കിനിർത്തീടുക.
Labels: കുട്ടിപ്പാട്ട്
2 Comments:
നന്നായി കൊച്ചിനെ ചിരിപ്പിച്ചല്ലൊ
:)
പണിക്കർ ജീ :) ക്ലാസ്സ് തുടങ്ങിയത് കണ്ടു. നന്ദി. സംഗീതത്തിൽ വല്യ പിടിയൊന്നുമില്ല. എന്നാലും അതുകണ്ടപ്പോൾ പഠിച്ചാലോന്ന് തോന്നി. മിക്കവാറും നടക്കാൻ സാദ്ധ്യതയില്ല. എന്നാലും ഒരു മോഹം.
Post a Comment
Subscribe to Post Comments [Atom]
<< Home