Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, August 26, 2011

ഓണമായീ

മഴയില്ലാതാകാശം വെൺപട്ടുപോലെയായ്,
ഓണമായ്, ഓണമായ്, ഓണമായീ.
തൊടികളിൽ നിറയെ ചിരിക്കുന്നു പൂവുകൾ,
ഓണത്തിൻ പാട്ടുകൾ പാടുന്നു നാവുകൾ,
പുത്തനുടുപ്പണിഞ്ഞോടുന്നു കുഞ്ഞുങ്ങൾ,
പൂക്കളം തീർത്തതു കാണുന്നു കണ്ണുകൾ,
മാവേലി വരുമത്രേയോണത്തിനുണ്ണുവാൻ
സദ്യയൊരുക്കുന്നു ധൃതിയിലായമ്മമാർ.
ഓണമായ്, ഓണമായ്, ഓണമായീ,
മലയാളനാടിന്റെയുത്സവമായ്.


എല്ലാവർക്കും ഓണാശംസകൾ!

Labels:

5 Comments:

Blogger മെഹദ്‌ മഖ്‌ബൂല്‍ said...

ഒരു ബിഗ്‌ ... ഓണാശംസകള്‍ ..

Fri Aug 26, 02:09:00 pm IST  
Blogger Unknown said...

സന്തോഷം നിറഞ്ഞ ഓണമായിരിക്കട്ടെ സു.

ഓണം സ്പെഷ്യൽ ഒന്നും കണ്ടില്ല കറിവേപ്പിലയിൽ, വരും വരാതിരിക്കില്ല അല്ലേ ;)

(ഈ പഴം പ്രഥമനു എന്ത് പഴമാ വേണ്ടത്? )

Fri Aug 26, 07:32:00 pm IST  
Blogger സു | Su said...

മഖ്ബൂൽ :) സന്തോഷം.

കുഞ്ഞൻസ് :) അവിടെയും സന്തോഷം നിറഞ്ഞതായിരിക്കട്ടെ ഓണം. അത്തം എത്തിപ്പോയില്ലേ? തിരക്കായി.

http://kariveppila.blogspot.com/2009/04/blog-post.html

ഈ പോസ്റ്റിൽ പഴപ്രഥമനുണ്ട്. നോക്കൂ.

Fri Aug 26, 08:42:00 pm IST  
Blogger നറുതേന്‍ said...

നാട്ടില്‍ അഴിമതി തുടച്ചു നീക്കാന്‍ നടക്കുന്ന പുകില്‍ ഒന്നും suവിനു വിഷയമല്ലേ?
ഒരു ബ്ലോഗ്‌ ആ വിഷയത്തിലും പ്രതീഷിക്കുന്നു

Sun Aug 28, 11:56:00 pm IST  
Blogger സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഓണമായി ,ഇന്നോണമായി എന്നാ രീതിയിലുള്ള വരികള്‍ ഒരു പാട് കണ്ടിട്ടുണ്ട് .കഴിവുള്ളവര്‍ ഇത്തരം വരികള്‍ നിറച്ച കീറ ചാക്ക് തൂക്കി നടക്കരുത് ..

Sun Sept 11, 05:18:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home