ഓണമായീ
മഴയില്ലാതാകാശം വെൺപട്ടുപോലെയായ്,
ഓണമായ്, ഓണമായ്, ഓണമായീ.
തൊടികളിൽ നിറയെ ചിരിക്കുന്നു പൂവുകൾ,
ഓണത്തിൻ പാട്ടുകൾ പാടുന്നു നാവുകൾ,
പുത്തനുടുപ്പണിഞ്ഞോടുന്നു കുഞ്ഞുങ്ങൾ,
പൂക്കളം തീർത്തതു കാണുന്നു കണ്ണുകൾ,
മാവേലി വരുമത്രേയോണത്തിനുണ്ണുവാൻ
സദ്യയൊരുക്കുന്നു ധൃതിയിലായമ്മമാർ.
ഓണമായ്, ഓണമായ്, ഓണമായീ,
മലയാളനാടിന്റെയുത്സവമായ്.
എല്ലാവർക്കും ഓണാശംസകൾ!
Labels: ഓണം
5 Comments:
ഒരു ബിഗ് ... ഓണാശംസകള്‍ ..
സന്തോഷം നിറഞ്ഞ ഓണമായിരിക്കട്ടെ സു.
ഓണം സ്പെഷ്യൽ ഒന്നും കണ്ടില്ല കറിവേപ്പിലയിൽ, വരും വരാതിരിക്കില്ല അല്ലേ ;)
(ഈ പഴം പ്രഥമനു എന്ത് പഴമാ വേണ്ടത്? )
മഖ്ബൂൽ :) സന്തോഷം.
കുഞ്ഞൻസ് :) അവിടെയും സന്തോഷം നിറഞ്ഞതായിരിക്കട്ടെ ഓണം. അത്തം എത്തിപ്പോയില്ലേ? തിരക്കായി.
http://kariveppila.blogspot.com/2009/04/blog-post.html
ഈ പോസ്റ്റിൽ പഴപ്രഥമനുണ്ട്. നോക്കൂ.
നാട്ടില്‍ അഴിമതി തുടച്ചു നീക്കാന്‍ നടക്കുന്ന പുകില് ഒന്നും suവിനു വിഷയമല്ലേ?
ഒരു ബ്ലോഗ് ആ വിഷയത്തിലും പ്രതീഷിക്കുന്നു
ഓണമായി ,ഇന്നോണമായി എന്നാ രീതിയിലുള്ള വരികള്‍ ഒരു പാട് കണ്ടിട്ടുണ്ട് .കഴിവുള്ളവര്‍ ഇത്തരം വരികള്‍ നിറച്ച കീറ ചാക്ക് തൂക്കി നടക്കരുത് ..
Post a Comment
Subscribe to Post Comments [Atom]
<< Home