ഇനിയെത്ര
കടലിന്നു കരയൊന്നു തൊട്ടറിയാൻ
തിരകളിനിയെത്ര ആർത്തിരമ്പും?
ഭൂമി തൻ ഉള്ളൊന്നു കണ്ടറിയാൻ
മഴകളിനിയെത്ര പെയ്തു തോരും?
വൃക്ഷത്തിൻ ചിരിയൊന്നു കേട്ടറിയാൻ
ഇനിയെത്ര കാറ്റു പറന്നുവരും?
രാവിന്റെ പുഞ്ചിരിയായി മാറാൻ
ഇനിയെത്ര നിലാവങ്ങുണർന്നു നിൽക്കും?
ഇനിയെത്ര കാലമെനിക്കു വേണം
നിൻ ഹൃത്തിലെ പ്രണയത്തിൻ നേരറിയാൻ!
Labels: മനസ്സ്
2 Comments:
പ്രണയത്തിന് ആഴമറിയാന്‍ ആയിരുന്നു നല്ലത്
നേരാണെന്നുറപ്പല്ലെ?
ഉപാസന :)
പണിക്കർ ജീ :) ആ നേരിൽ എനിക്കല്പം “ഡൌട്ടു”ണ്ട്. ;)
Post a Comment
Subscribe to Post Comments [Atom]
<< Home