എന്തിനാണ്
കാത്തിരിക്കുന്ന വേഴാമ്പലിന്റെ
ഓർമ്മ വന്നതുകൊണ്ടാണോ?
പീലി നിവർത്തിയാടാൻ നിൽക്കും
മയിലിനെക്കണ്ടിട്ടാവുമോ?
വിണ്ടുകീറി പിടഞ്ഞുമാറുന്ന
ഭൂമി വിളിച്ചിട്ടാവുമോ?
മഴവില്ലിനായി കാത്തിരിക്കുന്ന
കണ്ണുകളോർത്തിട്ടാവുമോ?
കാരണമുണ്ടായിരിക്കും.
അല്ലെങ്കിലെന്തിനാണ് മഴയിങ്ങനെ
ചോദിക്കാതേം പറയാതേം ഓടിപ്പോകുന്നത്!
പീലി വേലി തകർത്ത്!
Labels: എനിക്കു തോന്നിയത്
5 Comments:
ഹേയ് അതൊന്നുമല്ല നമ്മുടെ നാട്ടിലെ രാഷ്റ്റ്രീയക്കാരെ കണ്ടിട്ടായിരിക്കും
ഹും! അല്ലാ പിന്നെ!!!
മഴയ്ക്ക് രണ്ട് കൊടുക്കണമെന്നു കരുതി നടക്കുവാരുന്നു...
സൂവെങ്കിലും നല്ലതു കൊടുത്തല്ലൊ, സമാധാനായി!:)
Hello all,
I've developed a free web service to read Malayalam blogs in mobile and tablets. All you need to do is go to http://m4m.hafees.com (or http://malayalam4mobile.hafees.com) and enter the blog url from your Mobile phone's browser.
This service will work in all iPad, iPhone, Android, Symbian, Bada, BlackBerry, Windows Phone 7.x devices.
Kindly check the service and send your suggestions
സൂ, പുതുവത്സരാശംസകൾ!
പണിക്കർ ജീ :) ആണോ?
ആത്മേച്ചീ :) എന്നാലും പാവം മഴയല്ലേ?
പി. ആർ :) ആശംസകൾ സന്തോഷത്തോടെ സ്വീകരിക്കുന്നു.
Post a Comment
Subscribe to Post Comments [Atom]
<< Home