എന്താണ്
സൂര്യൻ ഇറങ്ങിച്ചെല്ലുന്നത്,
കടൽ ആഘോഷമാക്കുകയാണ്.
മഴ പൊഴിയുന്നത്,
ഭൂമി ആഘോഷമാക്കുകയാണ്.
കാറ്റു വന്നടുക്കുന്നത്,
ഇലകൾ ആഘോഷമാക്കുകയാണ്.
തുടുത്തും, കുളിർത്തും, ആടിത്തിമിർത്തും.
ഒരു ഹൃദയം മാത്രം,
മരം കുടഞ്ഞെറിഞ്ഞുകളഞ്ഞ വള്ളിപോലെ
ഉണങ്ങിക്കിടക്കുന്നതെന്താണ്!
Labels: മനസ്സ്
9 Comments:
കടലും ഭൂമിയും ഇലകളും ഒക്കെ വെറുതെ മായയില്‍ ഭ്രമിക്കുന്നു...
എല്ലാം അറിയുന്ന ഹൃദയം, 'ഒന്നും തനിക്കുവേണ്ടിമാത്രമല്ലെന്ന' സത്യം അംഗീകരിച്ചു, തോല് വി സമ്മതിക്കുന്നു!!!
അങ്ങിനെയല്ലേ?!:)
ഞാൻ ആദ്യത്തെ ഏഴു വരികൾ മാത്രമെ വായിച്ചുള്ളു അത്ര മതി
ആതായിരിക്കും ഏഴു സ്വരങ്ങൾ ഏഴു നിറങ്ങൾ എല്ലാം ഏഴായത് അല്ലെ?
:)
ആത്മേച്ചീ :) പാവം ചില ഹൃദയങ്ങൾ എപ്പോഴും തോറ്റുപോകുന്നു.
പണിക്കർ ജീ :) ആ ഏഴുവരി കഴിഞ്ഞിട്ടുള്ള വരികൾ നൂറുപ്രാവശ്യം എഴുതിക്കാണിച്ചിട്ടു മതി, ഇനി ബാക്കിയൊക്കെ.
ശെടാ ഒരു കമന്റു കൂടി എഴുതാം എന്നു വിചാരിച്ചപ്പോൾ ഇനി സു ആ വരികൾ നൂറു പ്രാവശ്യം എഴുതിയിട്ടെ ഞാൻ എന്തെങ്കിലും പറയാവൂ ന്ന്
എഴുതിക്കാണിക്കൂ
വേഗം വേഗം :)
വേഗം വേഗം :)
nice...
nice....
nice...
പണിക്കർ ജീ :) പഠിക്കാത്ത, വായിക്കാത്ത മണ്ടന്മാരും മടിയന്മാരും നൂറുപ്രാവശ്യം എഴുതേണ്ടിവരും. അല്ലാണ്ട് ഞാൻ നൂറു പ്രാവശ്യം എഴുതൂല.
റോഷൻ :)
"മരം കുടഞ്ഞെറിഞ്ഞുകളഞ്ഞ വള്ളിപോലെ" ഈ ഉപമ നന്നായിട്ടുണ്ട്.....
Post a Comment
Subscribe to Post Comments [Atom]
<< Home