ഹാ
യന്ത്രം
അടിച്ചുവാരും
നിലം തുടയ്ക്കും
തുണിയലക്കും
ചോറും കറീം വെക്കും
പാത്രം കഴുകും
പലവിധ ജോലികൾ
വേണ്ടപോലെ ചെയ്യും
എന്നിട്ടും,
നിലയ്ക്കുമ്പോൾ
എക്സ്ചേഞ്ച് ചെയ്യാതെ
കരിച്ചുകളയും!
അല്ലെങ്കിൽ
കുഴിച്ചുമൂടും!
Labels: മനസ്സ്
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
യന്ത്രം
Labels: മനസ്സ്
7 Comments:
സാധാരണ യന്ത്രമൊക്കെ കാശു അങ്ങോട്ടു കൊടുത്തു മേടിക്കണം
ഈ യന്ത്രമാണെങ്കിൽ കാശും കൊണ്ടാ വരുന്നതും :(
അല്ലെങ്കില്‍ തന്നെ അതിന്റെ ഗമ്പ്ളീറ്റ് കാറ്റും പോയില്ലേ?! ഇനിയിപ്പം ഇപ്പം
എന്തിനെക്സ്ചേഞ്ച് ചെയ്യുന്നു?!
Everything is made in China/Taiwan - no exchange only disposal is possible.
നിലച്ചാലും നടന്നാലും
എക്സ്ചേഞ്ചു ചെയ്യേണ്ട.
അതാണു കുലീനത.
പണിക്കർ ജീ :) എല്ലായിടത്തും അങ്ങനെയാണോ?
ആത്മേച്ചീ :) അവയവദാനം വേണമെന്നല്ലേ പറയുന്നത്?
സുജയ :) അതെയോ!
കരീം മാഷേ :) എക്സ്ചേഞ്ചില്ലെങ്കിലും കണ്ണും മൂക്കുമൊക്കെ ദാനം ചെയ്യാം. (വീട്ടുകാരു സമ്മതിച്ചാൽ).
ഞാനെഴുതിയത് വായിക്കാൻ വന്നതിനു നാലാൾക്കും നന്ദി.
സൂ വടക്കെ ഇന്ത്യയിൽ ഒന്നു വന്നു നോക്കിയാൽ അറിയാം
കല്ല്യാണത്തലേന്നു രാത്രിയിൽ ഉണ്ടാകാറുള്ള ബഹളങ്ങൾ നേരിൽ കണ്ടിട്ടുള്ള ഒരു സാധാരണക്കാരൻ.
ആണുങ്ങൾക്കു നട്ടെല്ലുള്ള കാലം വരണെ എന്നു പ്രാർത്ഥിക്കുന്ന നട്ടെല്ലുള്ള ഒരു സാധാരണക്കാരൻ
പണിക്കർ ജീ :) വാർത്തകളിലൊക്കെ കണ്ടിട്ടുണ്ട്. കിട്ടിയതൊന്നും പോരാതെ വീണ്ടും ആവശ്യപ്പെടുന്ന വരനെ, വേണ്ടെന്നുവെച്ച കാര്യമൊക്കെ. ഇക്കാര്യത്തിൽ, പാവങ്ങൾ, പണക്കാർ എന്നൊന്നും ഇല്ലല്ലോ.
Post a Comment
Subscribe to Post Comments [Atom]
<< Home