Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, February 06, 2012

ഹായ്

പുള്ളിക്കുയിലിനു പാടി നടക്കാൻ
ദൈവം നല്ല സ്വരം നൽകി.
പീലിവിടർത്തി നിറഞ്ഞാടാൻ
ദൈവം മയിലിനു വരമേകി.
പുലരുന്നേരം കൂവിയുണർത്താൻ
ദൈവം കോഴിക്കു പണി നൽകി.
തോന്നിയതൊക്കെ എഴുതിനിറയ്ക്കാൻ
ദൈവമെനിക്കു ബ്ലോഗേകി.

Labels:

6 Comments:

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഇതു നന്നായി
ബ്ലോഗ് എനിക്കും നൽകി കേട്ടൊ

Tue Feb 07, 08:23:00 am IST  
Blogger സു | Su said...

പണിക്കർ ജീ :) അതുകൊണ്ടല്ലേ എനിക്കു വല്യ വല്യ എഴുത്തുകാരേയും വല്യ വല്യ ആൾക്കാരേയുമൊക്കെ അടുത്തറിയാൻ പറ്റുന്നത്? ബ്ലോഗില്ലെങ്കിൽ അതൊക്കെ സാധിക്കുമായിരുന്നോ? കഞ്ഞീം കറീം വെച്ച് ഇരിക്കില്ലായിരുന്നോ? എന്റെ ഭാഗ്യം!

Tue Feb 07, 09:46:00 am IST  
Blogger ചീര I Cheera said...

ഹഹ! ഇതു കലക്കി... ബ്ലോഗുള്ളതാണേകാശ്വാസം!

Wed Feb 08, 09:37:00 am IST  
Blogger സു | Su said...

പി. ആർ. :) അതെ. അതൊരു ആശ്വാസം തന്നെ.

Thu Feb 09, 10:19:00 am IST  
Blogger ദൈവം said...

യ്യോ! നമ്മക്കിതിലൊന്നും യാതൊരു പങ്കൂല്ല്യേയ്... :)

Tue Mar 06, 08:08:00 pm IST  
Blogger അമ്മാച്ചു said...

"സു " ചേച്ചിയുടെ ബ്ലോഗിന് അമ്മാച്ചു ഒരു കമന്റും നല്‍കി " :-)

Tue Aug 28, 11:49:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home