അമ്മ മലയാളമേ
അമ്മ മലയാളമേ,
കടലായി മാറുക.
ഒരു ചെറുമീനായി ഞാൻ
അതിൽ നീന്തിനടന്നീടും.
അമ്മ മലയാളമേ,
കാറ്റായി മാറുക.
ഒരു കുഞ്ഞിലയായി ഞാൻ
നിനക്കൊപ്പം പറന്നുനടന്നീടും.
അമ്മ മലയാളമേ,
മഴയായി മാറുക.
ഒരു മൺതരിയായി ഞാൻ
നനഞ്ഞുകുതിരാൻ കാത്തിരുന്നീടും.
അമ്മ മലയാളമേ,
തിരയായി മാറുക.
തീരത്തെ മണൽത്തരിയായി ഞാൻ,
നീ വന്നുതൊട്ടുപോകുമെന്നു പ്രതീക്ഷിച്ചിരുന്നീടും.
അമ്മ മലയാളമേ,
മറവിയുടെ കാട്ടിനുള്ളിലും
മറഞ്ഞുപോകാത്തൊരു വെളിച്ചമായീടുക.
അമ്മ മലയാളമേ,
ഉയിരുള്ളതുവരെ
ഞാൻ നിന്റെ കൂടെ, നീയെന്റെ കൂടെ.
Labels: ഭാഷ, മലയാളം മനോഹരം
3 Comments:
good
അനീഷ് :) നന്ദി.
അമ്മ മലയാളമേ .. നീയെന്റെ കൂടെ തമസ്സില്‍ നിലാവെന്ന പോലെ.......
ലളിതം...,മനോഹരം ...
അമ്മ മലയാളത്തെ സ്നേഹിക്കുന്ന കവി ഹൃദയത്തിനെന്റെ പ്രണാമം.... ആശംസകളോടെ .. :)
Post a Comment
Subscribe to Post Comments [Atom]
<< Home