ആശ്വാസം
അച്ഛനും അമ്മയും സന്തോഷിച്ചു,
കാത്തു നീ ഭഗവാനേ എന്നുചൊല്ലി.
ഏട്ടനും ഏടത്തിയും ഒരുപോലെ,
ആശ്വാസത്തിന്റെ ചിരി ചിരിച്ചു.
കഥയൊന്നുമറിയാത്ത കുഞ്ഞുങ്ങളോ,
അച്ചാലും പിച്ചാലും ഓടിച്ചാടി.
വീടിനടുത്തുള്ള കൂട്ടരെല്ലാം,
നന്നായി, നന്നായി എന്നുമോതി.
ബുക്കുചെയ്തേറെക്കഴിഞ്ഞിട്ടാണെങ്കിലും,
ഗ്യാസു സിലിണ്ടറു വീട്ടിലെത്തി.
എന്റെ ബ്ലോഗ് വായിക്കുന്ന എല്ലാവർക്കും നന്ദി. പുതുവർഷാശംസകളും. :)
Labels: എനിക്കു തോന്നിയത്
11 Comments:
ഹോ, ദൈവം കടാക്ഷിച്ചു
ഗ്യാസ് കിട്ടി
സു ഇതെവിടെ പോയി എന്നു വിചാരിച്ചു. ഇവിടെ ഒക്കെ ഉണ്ടല്ലെ സമാധാനം :)
ഹഹ. ഗ്യാസ് സിലിണ്ടറിന്റെ ഒരു ഗമ!
:)
സസ്പെന്‍സ് കൊള്ളാം ട്ടോ...
എനിക്കുമുണ്ടൊരു ബ്ലോഗ്... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു...
കൃത്യമായ അഭിപ്രായവും പറയണേ....
ഗ്യാസ്സ് .....ഹി ഹി :-)
അജിത്ത് :)
പണിക്കർ ജീ :) എവിടെ പോകാൻ?
ശ്രീ :) ശ്രീയുടെ പോസ്റ്റ് വായിച്ചു.
വിനീത് വാവേ :) തീർച്ചയായും വായിക്കും കേട്ടോ.
അമ്മാച്ചൂ :)
This comment has been removed by the author.
U r indeed great ...
sooo.....ith santo....santoz...
gas cyllinder allee....
pottum....bio gyasa nallatha..yeth.....
sukhamenn viswasikunnu....
happy new year...
blogukal nila nilkkunnundalloo...
ningale polullavar cheyyunna punyam...
പാചക ഗ്യാസ് ഇല്ലാതെ മനുഷ്യര്‍ ജീവിച്ച ഒരു കാലം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുവാന്‍ ഇനിയുള്ള മനുഷ്യര്‍ക്ക് പ്രയാസം ആയിരിക്കും അല്ലെ ?
ഷിജി :) ഞാനൊരു പാവല്ലേ?
സാൻഡോസേ :) കണ്ടതിൽ സന്തോഷം. പിന്നേ...പരമസുഖല്ലേ. അതൊക്കെയൊന്നു ചോദിക്കാനുണ്ടോ? വെറുതെയെന്തിനാടോ പുകഴ്ത്തുന്നത്. ;)
കണക്കൂർ :) ഇപ്പോ ഉള്ളവർക്കുപോലും കുറച്ചു പ്രയാസം ഉണ്ട്.
Post a Comment
Subscribe to Post Comments [Atom]
<< Home