Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, November 15, 2013

തേങ്ങ

ഏട വരും കമ്പാർട്ട്മെന്റ്ന്ന് ചോദിച്ചപ്പോ മിഡിൽ ൽ വരുമായിരിക്കുംന്ന് പറഞ്ഞു. നടൂലു വരുംന്ന് പറഞ്ഞാലും മത്യായിരുന്നു. പിന്നെ കമ്പാർട്ട്മെന്റ് ഇംഗ്ലീഷാണല്ലോ. അതോണ്ട് മിഡിൽ ലു വന്നാലും കൊഴപ്പം ല്ല. മിഡിൽ വേദനയേക്കാളും നല്ലത് നടൂനു വേദന തന്നെ.   വയറിളക്കത്തിനും ചർദ്ദിയ്ക്കും കൂടി പറയുന്ന പേരാണ് ഫുഡ് പോയ്സൻ എന്ന് ഞാനെന്റെ വല്യച്ഛന്റെ മോനോടു പറഞ്ഞു. കസിനോടു  പറഞ്ഞു എന്നും പറയാം. (എന്നാണിവിടെ പറയേണ്ടത്.)  ഐ ആം സഫറിങ് ഫ്രം ഫീവർ ആൻഡ് ഹെഡേക്ക് എന്ന് ലീവ് ലെറ്ററിൽ എഴുതുന്നതിനുപകരം  സാറേ സാറേ സാമ്പാറേ, എനിക്കു പന്യാണ്, ജലദോഷാണ്, തലവേദന്യാണ്, എനിക്ക് അവധി അനുവദിച്ചു തരണം (ഇല്ലെങ്കിലെനിക്കു തേങ്ങ്യാണ്) എന്ന് തനിമലയാളിക്കുട്ടികൾ എഴുതണം.  മലയാളം സർവ്വകലാശാലേലെ കുട്ട്യോൾക്കൊക്കെ എന്തൊരു സുഖായിരിക്കും. എങ്ങോട്ടു നോക്ക്യാലും മലയാളം ആയിരിക്കുമായിരിക്കും. ;) സു ഇങ്ങനത്തെ പൊട്ടത്തരങ്ങളൊക്ക്യാണു ബ്ലോഗിൽ (ബൂലോകത്തിൽ/ബൂലോഗത്തിൽ) എഴുതിയിടുന്നതെങ്കിൽ ഞങ്ങളൊന്നും വായിക്കൂലാന്നു പറഞ്ഞാൽ ഞാൻ പറയേണ്ടിവരും, നിങ്ങളു വായിച്ചില്ലേൽ എനിക്കു നാളികേരം ആണെന്ന്. (കടപ്പാടുണ്ട് ഒരാൾക്ക് :) ) അല്ല തേങ്ങ്യാണുന്നല്ലേ ഭംഗി? വെറ്തേ പറഞ്ഞതാ. നിങ്ങളില്ലാതെ എനിക്കെന്താഘോഷം. നിങ്ങളൊക്കെ വായിക്കുന്നില്ലേൽ എനിക്കെന്തെഴുത്ത്!    നാളികേരത്തിന്റെ നാട്ടിലെനിക്കൊരു എന്ന പാട്ടിൽ തെങ്ങിന്റേം തേങ്ങേടേം നാട്ടിലെനിക്കൊരു എന്നായിരുന്നെങ്കിലും എനിക്കിഷ്ടം തന്നെ.

Labels:

7 Comments:

Blogger ajith said...

കോക്കനട്ട്ന്നും പറയാം!

Sat Nov 16, 12:35:00 am IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ മിഡിൽ ല് വരും  പറഞ്ഞ് കാത്ത് നിന്നൊ  മിഡിൽ ന്നു പറഞ്ഞാലും മുന്നിൽ എന്ന് പറഞ്ഞാലും പിന്നിൽ എന്ന് പറഞ്ഞാലും ഒക്കെ ഒന്നു തന്നെ "എവിടെങ്കിലും" എന്ന് 

Sat Nov 16, 07:12:00 am IST  
Blogger Bipin said...

ചെറിയ ക്ലാസ്സ് മുതലേ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച് അതൊരു ശീലമായി.പിന്നെ സാധാരണ ഉപയോഗിക്കുന്ന പല മലയാളം വാക്കുകളും അത്ര ശരിയല്ല എന്നൊരു തോന്നൽ ഉള്ളത് കൊണ്ട് (ഒരുദാഹരണം - Toilet) ഇംഗ്ലീഷിൽ പറഞ്ഞ് നമ്മൾ രക്ഷപ്പെടുന്നു. പിന്നെ ചില വാക്കുകൾ. അതങ്ങിനെ പറഞ്ഞേ പറ്റൂ. ഉദാ: Competent authority. അത് കൊണ്ട് തൽക്കാലം നമ്മുടെ കയ്യിലുള്ള മലയാളം ഭാഷ പറഞ്ഞ് നമ്മൾക്ക് കഴിയാം.

Sat Nov 16, 10:23:00 am IST  
Blogger ബഷീർ said...

തേങ്ങാന്ന് ഹെഡിംഗ് കണ്ട് വന്ന് വായിച്ചപ്പോൾ വെറും കോക്കനട്ട്. കമന്റെഴുതുമ്പോൾ തേങ്ങടെ മൂട് എന്ന് എഴുതാൻ പറ്റില്ലല്ലോ.. ഡൌട്ടായി :)

Sat Nov 16, 03:29:00 pm IST  
Blogger ശ്രീ said...

ഹും! മിഡില്‍ വേദന കാരണം രണ്ടു ദിവസമായി ഞാനും കഷ്ടപ്പെട്ട് ഇരിയ്ക്കുമ്പഴാ ഒരു തേങ്ങ പോസ്റ്റ്!
;)

Sun Nov 17, 11:13:00 am IST  
Blogger സു | Su said...

അജിത്തേട്ടൻ :) കോക്കനട്ടെങ്കിൽ കോക്കനട്ട്.

പണിക്കർ ജീ :) എവിടെയെങ്കിലുമൊക്കെ വരുമെന്ന് പഠിച്ചിട്ട് കൊറേ നാളായി. എന്നാലും പിന്നേം പോയി ചോദിക്കും.

ബിപിൻ ജീ :) ഇംഗ്ലീഷ് ഒഴിവാക്കിയൊരു മലയാളം പറച്ചിൽ ഉണ്ടാവുമെന്നു തോന്നുന്നില്ല. അതൊരു ശീലമായിപ്പോയി. ഇംഗ്ലീഷ് മര്യാദയ്ക്ക് അറിയാത്ത ഞാനും കൂടി എത്രയാ ഒരുദിവസം ഇംഗ്ലീഷ് വാക്കുകൾ പറയുന്നത്. എന്നാലും ഒരു മോഹം. ബ്ലോഗ് നോക്കാൻ വന്നതിനു നന്ദി.

ബഷീറേ :) ങാ...തേങ്ങേടെ മൂട് എന്നുതന്നെ പറ. അല്ലെങ്കിലൊരു തേങ്ങ വെച്ചിട്ട് പോ. എറിയരുത്.

ശ്രീ :) ഹിഹിഹി. മിഡിൽ വേദന ഭേദമായില്ലേ?

തേങ്ങയാണെങ്കിലും വായിക്കാൻ വന്നതിനു എല്ലാർക്കും നന്ദി.

Mon Nov 18, 08:50:00 pm IST  
Blogger വല്യമ്മായി said...

മലയാളം സര്വ്വകലാശാലയില്‍ കുട്ടികള്‍ കുറവാണെന്ന് കേട്ടു ,നമുക്കും പോയി ചേര്ന്നാലൊ :)

Tue Nov 19, 02:40:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home