2014 വന്നോട്ടെ
2013 എന്ന വർഷം തീരാൻ പോകുന്നു. അയ്യോ രണ്ടായിരത്തിപ്പതിമൂന്നേ പോവല്ലേ. അയ്യോ രണ്ടായിരത്തിപ്പതിമൂന്നേ പോവല്ലേ എന്നു പറഞ്ഞിട്ട് വല്യ കാര്യമൊന്നുമില്ല. അതുകൊണ്ട് അതങ്ങു പോട്ടെ. പതിനാലു വരട്ടെ. പോയ വർഷം അങ്ങനെയൊക്കെയങ്ങു പോയി. എങ്ങനെയൊക്കെ എന്നു ചോയ്ച്ചാൽ ഞാൻ ഒന്നും മിണ്ടൂല. എങ്ങനെയൊക്കെയോ പോയി എന്ന ഭാവത്തിൽ ഇരിക്കും. കുറേ പുസ്തകങ്ങൾ വായിച്ചു. കുറേ സിനിമകൾ കണ്ടു. കുറേ യാത്ര പോയി. നല്ലതും ചീത്തയും ഒക്കെ തന്നുകൊണ്ട് ഒരുവർഷം പോയി. കഴിഞ്ഞതുകഴിഞ്ഞു. ദാ വരുന്നൂ അടുത്ത വർഷം. വരുന്നതുവരട്ടെ എന്ന ഭാവമേയുള്ളൂ ഇപ്പോ. അല്ലാണ്ട് കൊറേ പ്രതീക്ഷിച്ചിട്ടൊന്നും കാര്യമില്ല. ചുമ്മാ അങ്ങു പ്രതീക്ഷിക്കെന്നേ എന്നു പലർക്കും പറയാം. നിങ്ങൾക്കൊക്കെ എന്തും ആവാമല്ലോ. എന്റെ ബ്ലോഗുകൾ നോക്കിയാൽ നിങ്ങളു പറയും സു കഴിഞ്ഞ വർഷം വെറും മടിച്ചി ആയിരുന്നെന്ന്. പക്ഷെ, നിങ്ങളു വിക്കിപ്പീഡിയക്കാരോടു ചോയ്ച്ചു നോക്ക്. അപ്പോ അറിയാം വിവരം. അവർ പറയുന്നതു കേട്ടോളണം;) പുതുവർഷതീരുമാനങ്ങൾ ഒന്നും തീരുമാനിച്ചില്ല. പഴയതുതന്നെയുണ്ടല്ലോ, അതൊക്കെയൊന്ന് ഓർമ്മിച്ചാൽ പോരേന്ന് നിങ്ങളു പറയും. ങ്ങാ...അതായാലും മതി. എല്ലാവരും വരും വർഷത്തിൽ സുഖായിട്ടും സന്തോഷായിട്ടും അടിച്ചുപൊളിക്കുക. എന്റെ ബ്ലോഗുകൾ വായിക്കാൻ മറക്കണ്ട. അതിനൊക്കേള്ള സമയം നിങ്ങൾക്കൊക്കെ ഉണ്ടാവും. എപ്പഴും പറയുന്നതുപോലെ, നന്നായി എഴുതാൻ ശ്രമിക്കാം;)
എല്ലാ കൂട്ടുകാർക്കും പുതുവർഷാശംസകൾ.
Labels: പുതുവർഷം
7 Comments:
എല്ലാം വരുന്ന പോലെ വരട്ടെ ....2014 നു സ്വാഗതം
മടിച്ചി സൂ
2014 എഴുത്തിന്റെ വര്‍ഷമാകാന്‍ ആശംസകള്‍
അങ്ങിനെ എല്ലാ വർഷവും അങ്ങ് പറഞ്ഞു വിട്ടാലോ സൂ. എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ? കുറേ എഴുതൂ, കുറേ വായിക്കൂ, കുറേ സാമൂഹ്യ പ്രവർത്തനം നടത്തൂ. എന്നിട്ട് കുറേ കിടന്നുറങ്ങൂ. പിന്നെയും സമയം കിടക്കുന്നുണ്ടാകും. അപ്പോൾ ഓരോന്ന് ആലോചിക്കൂ.
പുതു വത്സരാശംസകൾ.
:) Happy New Year!
ദേ 2013 പോയി... ദാ 2014 വന്നു... പുതുവത്സര ആശംസകൾ !
ശരി.....
ശരി.....
Post a Comment
Subscribe to Post Comments [Atom]
<< Home