ഒന്നൂല്ലാ...
നിലാവിന്റെ ചിരിയെ ഞാൻ വിലമതിക്കുന്നില്ലെന്ന് ചിലർ...
എനിക്കു വേണ്ടി മാത്രമുള്ള നിന്റെ പുഞ്ചിരിയെ അറിയാത്തവർ...
അവരോടു പരിഭവിച്ചിട്ടെന്തു കാര്യം!
മഴ പൊഴിയുന്നതു ഞാൻ കണ്ടുനിൽക്കുന്നില്ലെന്ന് ചിലർ...
നിനക്കുവേണ്ടി ഞാൻ പൊഴിക്കുന്ന കണ്ണീർ അറിയാത്തവർ...
അവരോടു പിണങ്ങിയിട്ടെന്തു കാര്യം!
കാറ്റിന്റെ തഴുകലിൽ എനിക്കു ലയിച്ചുനിൽക്കാനറിയുന്നില്ലല്ലോ എന്ന്...
നിന്റെ വാക്കുകളുടെ തഴുകലേക്കാൾ വലുതെന്തെന്നു ഞാൻ...
പ്രണയത്തിന്റെ മഴ മുഴുവനും
വിരഹത്തിന്റെ കാറ്റുകൊണ്ടുകൊണ്ടുപോവുമ്പോൾ
മഴവില്ല് പിന്നെങ്ങിനെ........
Labels: പ്ലീസ്...ഞാനും എഴുതിക്കോട്ടെ.
8 Comments:
ഹൊ എന്തൊരു തീവ്രമായ പ്രണയം :)
ഇങ്ങനെയോരോ പ്രണയങ്ങള്‍!!
:)
അങ്ങനങ്ങനെ
പണിക്കർ ജീ :)
അജിത്തേട്ടൻ :)
ശ്രീ :)
വല്യമ്മായീ :)
superb !! cannt say
മാർവ :)
nall kavitha
pranayam ennum oru vishayamaanallo
Post a Comment
Subscribe to Post Comments [Atom]
<< Home