2004-ലെ അവസാനദിനം.
2004-ലെ അവസാനദിനം. ഒരു ഡിസംബര്‍ 31കൂടെ എത്തിയിരിക്കുന്നു. പുതിയ സന്തോഷങ്ങളേയും പുത്തന്‍ കാര്യങ്ങളേയും കുറിച്ചു ഓര്‍ക്കാനുള്ള ദിവസം. ഒരിക്കല്‍ പോലും നടക്കാത്ത കാര്യങ്ങളേയും ഒരിക്കലും നടപ്പാക്കില്ലെന്നു ഉറപ്പിച്ചു കൊണ്ടു തന്നെ എടുക്കാന്‍ തീരുമാനിക്കുന്ന പ്രതിജ്ഞകളേയും കുറിച്ചോര്‍ക്കാന്‍ ഒരു ദിവസം. പതിവുപോലെ ആഘോഷങ്ങള്‍ക്കു ക്ഷണിച്ചുകൊണ്ടുള്ള ഫോണ്‍വിളികള്‍. ആഘോഷിക്കാന്‍ പറ്റുമോ? സന്തോഷിക്കാന്‍ പറ്റുമോ? "എന്‍ പുള്ളയെ കാണവേ ഇല്ലയേ" എന്നു ആര്‍ത്തലച്ചു തലക്കടിച്ചു കരയുന്ന അമ്മമാര്‍, പിഞ്ചുപൈതലിന്റെ മരവിച്ച ശരീരം കെട്ടിപ്പിടിച്ചു കരയുന്ന മാതാപിതാക്കള്‍. വീട് എന്നതു ഒരു ഓര്മ മാത്രം ആയിത്തീര്‍ന്നു നിസ്സഹായരായി ഇരിക്കുന്ന മനുഷ്യക്കോലങ്ങള്‍. ഇന്നലെ വരെ ചിരിച്ചും കളിച്ചും കരഞ്ഞും ആഘോഷിച്ചും ഉല്ലസിച്ചും ഇണങ്ങിയും പിണങ്ങിയും നടന്ന കൂട്ടുകാര്‍ ഇന്നു ഉണ്ടോ ഇല്ലയോ എന്നു പോലും അറിയാതെ വിറങ്ങലിച്ചിരിക്കുന്നവര്. ഞങ്ങള്‍ക്കു ഇന്നു 2 കഷണം ബ്രെഡ്-ഉം ഒരു ഗ്ലാസ് ചായയും മാത്രമായിരുന്നു ഭക്ഷണം എന്നു വിഷമത്തോടെ പറയുന്നവര്‍. ഇവരെയൊക്കെ കണ്ടിട്ടു ഫ്രൈഡ് റൈസും-ഉം ഫ്രൂട്ട് സലാഡ്-ഉം കഴിക്കാന്‍ പറ്റുമോ? കഴിക്കാതിരുന്നിട്ടും കാര്യമില്ലെന്നു അറിയാം എന്നാലും........ അല്ല, ഇതൊക്കെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം, അതുവരെയുള്ള ജീവിതം ആഘോഷിച്ചു കൂടെ എന്നു ഓര്‍ത്തു നിസ്സംഗയായി ആഘോഷിക്കാന്‍ പോകണോ? എന്തായാലും 2004 ഡിസംബര്‍ 31 നു ഒരു സന്തോഷം ഇല്ല. പേപ്പര്‍ വായിക്കാന്‍ പറ്റുന്നില്ല, ടി.വി. നോക്കാന്‍ പറ്റുന്നില്ല, ആരൊടെങ്കിലും മിണ്ടാമെന്നു വെച്ചാല്‍ എല്ലാര്ക്കും പറയാനുള്ളതു സൂനാമിയെ കുറിച്ചു മാത്രം. എന്തായാലും ആഘോഷങ്ങള്‍ക്കു പോകുന്നില്ലാന്നു വെച്ചു. എല്ലാരോടും നോ പറഞ്ഞു ഒഴിഞ്ഞു. പതിവു പോലെ 12 മണിക്കുള്ള ഫോണ്‍ വിളി എത്തി . വേനല്‍ചൂടിലെ ഇളം കാറ്റുപോലെ. സന്തോഷം. ശരിക്കുമോര്‍ത്താല്‍ എല്ലാ മനുഷ്യരും നിസ്സാരന്മാരും നിസ്സഹായരും ആണു. എന്നിട്ടും ചിലരെന്താ ചിരിച്ചു കാണിക്കുന്നതു പോലും കണ്ടില്ലെന്നു നടിക്കുന്നതു? നിസ്സാര കാര്യങ്ങള്‍ക്ക് പോലും തെറ്റിദ്ധരിച്ചു പിണങ്ങുന്നത്? ആവോ? അറിയില്ല. ചിന്തിക്കാം. സ്വന്തം കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്തിരിക്കുമ്പോള്‍ മറ്റുള്ളവരെക്കുറിച്ചോര്ക്കാന് ഒരു നിമിഷമെങ്കിലും നീക്കി വെക്കാം. സഹായിക്കാന്‍ പറ്റില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാം. എല്ലാവരും ഇങ്ങിനെയൊക്കെ ചിന്തിച്ചാല്‍ ഈ ഭൂമി മൊത്തം ദൈവത്തിന്റെ സ്വന്തം ആകില്ലേ? ആവുമായിരിക്കും. അപ്പോ പിന്നെ ദൈവം സ്വന്തം ഭൂമി നശിപ്പിക്കുമോ? ഇല്ലായിരിക്കാം. എന്തായാലും പുതുവര്‍ഷത്തില്‍ എല്ലാര്ക്കും അല്പമെങ്കിലും സുഖവും സന്തോഷവും നല്കണേയെന്നു പ്രാര്ഥിച്ചുകൊണ്ടു .....................തല്ക്കാലം നിര്‍ത്താം.
15 Comments:
നെടുവീര്പ്പെടാനെ എനിക്കാവുന്നുള്ളൂ...
അജ്ഞാതന്‍ ഇവിടേം എത്തിയോ?
ആരാടോ?
സു
ഞാനാടോ...
എന്നെ പറ്റിക്കാന്‍ ഇറങ്ങിയിരിക്ക്യാണോ? ആരാന്നു മര്യാദയ്ക്കു പറയൂ :(
എന്താ ഇവിടെ സു?
എന്താ ഇവിടെ സൂ,
ആറുമാസം മുമ്പുള്ളൊരു പോസ്റ്റില്‍ പുതിയ കമന്റുകളും പിന്നെ ഗ്വാഗ്വാ വിളികളും?
We have discussed about this guy many times before. Just ignore him/her. That is better, Su. -S-
എന്നെ വെറുതേ ആരോ പറ്റിക്ക്യാ . :(:(:( ഞാന്‍ ഇതു പിന്മൊഴികളില് കണ്ടിട്ട് നോക്കീതാ :(
സു അങ്ങോട്ടു നീങ്ങിയേ, ഞാന്‍ ചോദിക്കാം,
എന്നെ മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്ക്യാണോ? ആരാന്നു പറ്റിക്കാതെ പറയൂ :(
അയ്യോ ആകെ തിരിഞ്ഞുപോയി.
'അവന്/അവള്' തിരിച്ചു വായിച്ചോട്ടെ.
:(
????-S-
ഞാനൊരു മാനസിക രോഗിയാ... trying to haunt other people anonymously is an enjoyment for me. എന്റെമ്മോ, ഇപ്പൊ തന്നെ എന്റെ ഒറിജിനല്‍ പേരില്‍ കമ്മന്റ് ചെയ്ത് കൊളമാക്കിയെനെ...
:(
Post a Comment
Subscribe to Post Comments [Atom]
<< Home