പ്രണയം-1
പ്രണയത്തെപ്പറ്റി ഒരു ഗ്ഗവേഷണം നടത്തിക്കളയാം എന്നു ഞാന്‍ വിചാരിച്ചു. നടത്തി. അതില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ എന്തൊക്കെയാണെന്നു വെച്ചാല്‍:-
പ്രണയം എന്നു വെച്ചാല്‍ വീരപ്പനെപ്പോലെയാണു. ഒരു സാമ്രാജ്യം തന്നെ ഉണ്ടാക്കിയെടുക്കാം .പക്ഷെ ഒറ്റ വെടി കൊണ്ടു തീര്‍ന്നുകിട്ടും.
പ്രണയം എന്നതു വീരപ്പനെ കാത്തുനിന്ന എസ്.ടി. എഫ് കാരെപ്പോലെയാണു. അനന്തമായ കാത്തിരിപ്പു മാത്രമെ ഉണ്ടാകു.
പ്രണയം എന്നതു ഇന്‍ഡ്യന്‍ റെയില്‍വ്വേ പോലെയാണു. എവിടെയെങ്കിലും എത്തിയാല്‍ എത്തി. ഇല്ലെങ്കില്‍ എത്തിയിടത്തു ഇരുന്നോളണം.
പ്രണയം എന്നതു സുനാമിയാണു. ആഞ്ഞടിച്ചു വരും. അതുപോലെത്തന്നെ തിരിച്ചും പോവും. നൊമ്പരം മാത്രം ബാക്കിയാവും.
പ്രണയം എന്നതു തേങ്ങാക്കൊലയാണു. തലയില്‍ വീണാല്‍ പിന്നെ ബോധം ഉണ്ടാകില്ല.യാന്ത്രികമായിട്ടങ്ങിനെ പോകും ജീവിതം. (തുടരും)


10 Comments:
എത്ര സത്യം?
ഇതു വായിക്കുമ്പോളറിയാം ഈയിടെ പ്രണയത്തിന്റ്റെ ഏതോ ഒരു സുനാമി സൂവിന്റ്റെ മനസ്സിലൂടെ ആഞ്ഞടിച്ചിട്ടുണ്ടെന്ന്!
എങനെ അറിയാമെന്നാണെന്കില്,ഒരു സ്വകാര്യമ് പറയട്ടെ? ഇവിടെ ഞാനുമ് ഇപ്പോഴുമ് ഒടുങ്ങാത്ത ഒരു സുനാമിഭീതിയി� ല് പ്പെട്ടിരിക്കയാണ്.
തുടരും??
പ്രണയത്തിന്റെ പനി പിടിയ്ക്കുവാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നു!!!
pranayam pani alla. jaladosham anu eppo venelum varam. hehehe.
Su.
സന്ദേഹത്തിന്റെ ഒരു ഈറന്‍ മഴ കൊണ്ടതിനാല്‍ ആകാം, ഒരു സംശയം:
ധാരാളം തേങ്ങയുള്ള കുലയാണങ്കില്‍ തലയില്‍ വീണാല്‍ ചത്തു പോകില്ലെ?
rathrincharaaa, njangalde nattil atrem valya thengakkola illa. avide undenkil onnu pareekhsichunokku .hehehe
Su.
ഒന്നു പരീക്ഷിക്കാം എന്നു കരുതി നിശയുടെ മൂന്നം യാമത്തില്‍ രാത്രിഞ്ചരന്‍ ഒരു കോകനട്ട് മരത്തില്‍ കയറി ഇരിക്കുന്നു. നനഞ്ഞ വിറകു കൊള്ളി പുകയുന്നതു പോലെ സമയം കടന്നുപോകുന്നു. അപ്പോള്‍ അതാ ആരൊ ഒരാള്‍ നടന്നു വരുന്നു. നൂരു തേങ്ങയുള്ള ഒരു കുല വെട്ടി രാത്രിഞ്ചരന്‍ അയാളുടെ തലയിലോട്ടു ഇടുന്നു.
അയ്യൊ!
ആളുകള്‍ ഓടിക്കൂടുന്നു.
അതിലൊരാള്‍:
അയ്യൊ, ഇതു സുര്യഗായത്രിയല്ലെ. നമ്മുടെ ബ്ലോഗിനി :)
ഹീ ഹീ ഹീ..
paranjathu nannayi. ini aa nattilekku njan ee janmam varilla.
daivame athu ethu nadanaavo?
Su.
Ethra sathyam!! Evideyo kettu maranna oru line:"A heart breaking isn't always
loud as a bomb exploding..
It can is as quiet
as a sparrow falling..
And the most painful thing is,
no one really hears it,
except you.."
lonley heart :) അതും സത്യം. ചിലപ്പോള്‍ നാം അറിഞ്ഞില്ല എന്നും വരാം.
പേര് അറിയാത്തൊരു നൊമ്പരത്തെ പ്രേമം എന്നാരോ വിളിച്ചു.....ഇപ്പോള്‍ നിങ്ങള്‍ എന്തൊക്കെയോ പറയുന്നു ഏതാനു ശരി..........
Post a Comment
Subscribe to Post Comments [Atom]
<< Home