തെറ്റിയ കണക്ക്----2
ചിത്രഗ്ഗുപ്തനു അതിശയം ആയി.
ദേ കാലന് വീണ്ടും വെറുതേ തിരിച്ചുവന്നിരിക്കുന്നു.
ചിത്രഗ്ഗുപ്തന്‍ ലാപ്ടോപ്പ് എടുത്തു കണക്കു നോക്കി. താന്‍ എഴുതിവെച്ചതു തെറ്റിയിട്ടില്ല. പിന്നെ എന്തു പറ്റിയോ ആവോ?
ചിത്രഗ്ഗുപ്തന്‍: പ്രഭോ വീണ്ടും വെറുംകൈയോടെ വന്നല്ലോ എന്തുണ്ടായി?
കാലന് : ആ സ്ത്രീ വരാന്‍ കൂട്ടാക്കിയില്ല.
ചിത്രഗ്ഗുപ്തന്‍: എന്താ അങ്ങിനെ?
കാലന് : ഗ്ഗാനാഞ്ജലി സീരിയല്‍ ഇനി 8 എപിസോഡും കൂടെയുണ്ടത്രെ. അതു കഴിഞ്ഞു ചെല്ലാന്‍ പറഞ്ഞു.
ചിത്രഗ്ഗുപ്തന്‍ ആലോചന തുടങ്ങി .ഇനി ആരൊക്കെ എന്തൊക്കെ സീരിയല്‍ കാണുന്നുവെന്നുകൂടെ കണക്കു വെക്കേണമല്ലൊ.
10 Comments:
കാലനും കഷ്ടകാലം തുടങ്ങിയോ? ഇതു കലികാലം തന്നെ....
പോള്‍, ജാലകംBTW, thanks for allowing anonymous comments....
ആ 8 എപ്പിഡോസ് കഴിഞ്ഞാല്‍ 800 എപ്പിഡോസിന്റെ ഗാനാഞ്ജലി ഭാഗം - 2 തുടങ്ങുമെന്ന് കാലന് ഒരു മെസ്സേജ് കൊടുക്കാന്‍ എന്താ ഇപ്പോള്‍ ഒരു വഴി???
സൂ, ഇനി കാലനേയും ചിത്രഗുപ്തനേയും കാണുമ്പോള്‍ എന്റെ അന്വേഷണങ്ങളും കൂടി അറിയിക്കണേ!
kevineeeeeee athu njan angottu parayan irikkukayayirunnu. ingottonnu vittekkane.
Su.
സൂ, സീരിയലു കാണുന്ന നേരമേതാന്നു പറഞ്ഞാല്‍, ആ നേരം നോക്കി വിടായിരുന്നു.
കാലനോടു കാണിച്ച ഈ അനീതിയില്‍ പ്രതിഷേധിച്ചു സീരിയല്‍ നിര്മാതാവിന്റെയ് ഒരു കോലം കത്തിക്കാന്‍ ഓള് ഇന്ത്യ കാലന് അസോസിയേഷന് തീരുമാനിച്ച വിവരം ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
സൂ, ഞാന്‍ നോക്കി, പക്ഷേ നമ്മടെ മൈക്രോസോഫ്റ്റന് അങ്ങടു് വഴങ്ങണില്ല്യ. മൂപ്പരുടെ കസ്റ്റമേഴ്സിന്യേ മൂപ്പരു കമന്റടിക്കാന്‍ സമ്മതിക്കൂന്നു്, എന്താ പറയാ ഇതിന്യൊക്കെ?
saramilla. njan matte blogil comment ayacholam .hehehe
Su.
കഥ തുടരുന്നു....
ചിത്രഗുപ്തന് ചോദിച്ചു: "എന്തിനേയും സംഹരിക്കാന്‍ അധികാരമുള്ള ആളല്ലേ അങ്ങു്? അതിനെയങ്ങു കൊന്നു കളയരുതോ?"
കാലന് : "അതേതായാലും വേണ്ടാ."
ചിത്രഗുപ്തന് : "അതെന്താ?"
കാലന് : "ജനം എന്നെ സീരിയല്‍ കില്ലര്‍ എന്നു വിളിക്കില്ലേ?"
umesh, njaan avide oru comment ayachutto. pettennu thonniyappo ayachatha veronnum alla. thanks.
iniyum comments pratheekshikkunnu.
Su.
Post a Comment
Subscribe to Post Comments [Atom]
<< Home