Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, March 22, 2005

ജിഞ്ച്ര്‍ ഗാര്‍ലിക്‌ കാളാകൂളിയും വെജ്‌ ക്രഷ്ഡ്‌ റൈസും !!!!

പാചകം ഒരു കല ആണെന്നു വാചകം ഒരു കല ആക്കിയവര്‍ പറയും. വെച്ചുണ്ടാക്കുന്നവര്‍ക്കു അറിയാം പാചകം കലയോ കൊലയോ എന്നതു. ഒരു മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി അങ്ങേരുടെ വയറ്റില്‍ കൂടെയാണെന്നു ആരോ പറഞ്ഞുവെച്ചിട്ടുണ്ടു. അപ്പൊ ഇക്കാലത്തു ഓരോ വീട്ടിലേം മനുഷ്യന്‍മാരുടെ ഹൃദയത്തില്‍ വേലക്കാരിയോ എതേലും ഹോട്ടലിലെ പാചകക്കാരനോ ആയിരിക്കും. ഇപ്പഴത്തെ പെണ്ണുങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഭര്‍ത്താവിന്റെ പോക്കറ്റിലെ കാശിലേക്കുള്ള കുറുക്കുവഴിയാണു പാചകം. എന്തേലും ആവട്ടെ. ചേട്ടന്‍ ഒരു ദിവസം രാവിലെ തന്നെ പുറപ്പെട്ടു എന്തോ വെച്ചു മറന്നതു എടുക്കാന്‍ പോണതു പോലെ ഇറങ്ങിപ്പോയി. ഇനി ഉച്ചഭക്ഷണം കഴിക്കാന്‍ നേരത്തു കാണുമായിരിക്കും എന്നു ഞാന്‍ കരുതി. പാചകത്തിനു ഇനീം കുറേ സമയം ഉണ്ടു. കുറച്ചു സമയം ടി.വി . കണ്ടുകളയാം എന്നു ഞാന്‍ വിചാരിച്ചു. സീരിയലുകള്‍ ഇല്ലാത്ത ദിവസം ആയതുകൊണ്ടു ധൈര്യമായിട്ടു വെച്ചു. നോക്കുമ്പോള്‍ പാചകഷോ തുടങ്ങുന്നു. ഓ!!!!!!! എന്നാല്‍ ഇന്നു അതുനോക്കിയാവാം പാചകം എന്നു കരുതി. അതില്‍ പറയുന്നപോലെ വെച്ചുണ്ടാക്കി ചേട്ടനു ഒരു സര്‍പ്രൈസ്‌ കൊടുത്തുകളയാം എന്നു വിചാരിച്ചു.പരിപാടി തുടങ്ങി. പാചകവിദഗ്ദ്ധ വാചകവിദഗ്ദ്ധ ആയിട്ടു, വേണ്ട വസ്തുക്കള്‍ ഓരോന്നായിട്ടു പറയുന്നു. ഒരു പച്ചക്കറി വിഭവം ആണു. ഞാന്‍ വീട്ടിലുള്ള സകല പച്ചക്കറികളും എടുത്തുവെച്ചു അവര്‍ പറയുന്നതിനു അനുസരിച്ചു അരിഞ്ഞുകൊണ്ടിരുന്നു. ഒരു പത്തു ദിവസം തുടര്‍ച്ചയായിട്ടു ഇത്രേം സ്പീഡില്‍ അരിഞ്ഞാല്‍ എനിക്കു വല്ല റിക്കാര്‍ഡും ഭേദിക്കാമല്ലൊ എന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു. ഒരു വിധം പച്ചക്കറികള്‍ ഒക്കെ അരിഞ്ഞു വെച്ചു. അപ്പോഴാണു അതു സംഭവിച്ചതു. കറണ്ട്‌ പോയി!!!!! അരിഞ്ഞുവെച്ച പച്ചക്കറികളും വെച്ചു, നടുക്കടലില്‍ വെച്ചു എഞ്ജിന്‍ ഓഫ്‌ ആയ ബോട്ടുകാരനെപ്പോലെ ഇരുന്നു ഞാന്‍. പിന്നെ വിചാരിച്ചു കറണ്ടു വരുന്നതും നോക്കിയിരുന്നിട്ടു കാര്യം ഇല്ല. അതുപോലെ ഇനി ഉണ്ടാക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. എന്തായാലും എന്റെ ഭാവന ഉപയോഗിച്ചു ഒരു പുതിയ വിഭവം തന്നെ ആവട്ടെ എന്നു കരുതി. പണി തുടങ്ങി. പച്ചക്കറികള്‍ മുഴുവന്‍ കൂട്ടിക്കുഴച്ചു വെച്ചിരിക്കുന്നതിനാല്‍ ഇനി അതൊക്കെ തിരിച്ചെടുത്തു വെച്ചിട്ടു കാര്യം ഇല്ല. കുക്കര്‍ എടുത്തു കുറച്ചു അരിയും പച്ചക്കറികളും കൂടെയെടുത്തു അതിലിട്ടു അടുപ്പത്തു വെച്ചു. ബാക്കി പച്ചക്കറിക്കൂട്ടു ആട്ടുകല്ലേലിട്ടു. അതിന്റെ കൂടെ കുറച്ചു ഇഞ്ചി, പച്ചമുളകു, വെളുത്തുള്ളി എന്നിവയും ഇട്ടു. എന്നിട്ടു എന്റെ ശത്രുക്കളെയൊക്കെ വിചാരിച്ചു ആട്ടുകല്ലു നാലു തിരിക്കല്‍. അരപ്പു റെഡി ആയി. അതുകഴിഞ്ഞു കുക്കര്‍ അടുപ്പില്‍ നിന്നും വാങ്ങി വെച്ചു. കുറേക്കഴിഞ്ഞു തുറന്നു നോക്കുമ്പോള്‍ അതു ഒരു പശ പരുവം ആയിട്ടുണ്ടു. വല്ല പോസ്റ്ററും കിട്ടിയിരുന്നേല്‍ ഒട്ടിക്കാമായിരുന്നു!! ഉണ്ടാക്കിവെച്ച രണ്ടു സാധനത്തിലും ബീറ്റ്റൂട്ട് ഉള്ളതിനാല്‍ രണ്ടിനും ഒരു ചുവപ്പു കളര്‍!! നായനാര്‍ സാര്‍ ഇതു കാണാന്‍ ഉണ്ടായിരുന്നേല്‍ പറഞ്ഞേനെ " ഓളുണ്ടാക്കുന്ന ഭക്ഷണത്തിനും കൂടെ ഞമ്മളെ കൊടീന്റെ കളറാ" എന്നു! അങ്ങിനെ ഉച്ചയായി. ചേട്ടന്‍ റാലിക്കു പോയ രാഷ്ട്രീയക്കാരനെപ്പോലെ തിരിച്ചു വന്നു. എന്നു വെച്ചാല്‍ പോകുമ്പോള്‍ ഉള്ള ഉഷാറൊന്നും വരുമ്പോ ഇല്ല അത്ര തന്നെ. ഞാന്‍ വേഗം ഭക്ഷണം എടുത്തു വെച്ചു. നീ കഴിക്കുന്നില്ലേന്നു ചോദിച്ചു ചേട്ടന്‍. പിന്നെ കഴിച്ചോളാം എന്നു ഞാന്‍ പറഞ്ഞു. എനിക്കത്ര ധൈര്യം പോരാന്നു പറയാന്‍ പറ്റില്ലല്ലൊ. എന്താ ഈ പുതിയ വിഭവങ്ങള്‍ എന്നു ചേട്ടന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു ജിഞ്ച്ര്‍ ഗാര്‍ലിക്‌ കാളാകൂളിയും വെജ്‌ ക്രഷ്ഡ്‌ റൈസും ആണെന്നു!!പല ഹോട്ടലിലേം മെനുവില്‍ ഇങ്ങനെയൊക്കെയല്ലെ പേരു വരുന്നതു ദൈവമേന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു. ചേട്ടനു അതിന്റെ പേരു കേട്ടിട്ടു അല്‍പം പന്തികേടു തോന്നിയിട്ടുണ്ടാകും എന്നാലും വിശപ്പുള്ളതുകൊണ്ടു വല്യ ഉഷാറില്‍ കഴിക്കാന്‍ തുടങ്ങി. കുറച്ചു രുചിച്ചിട്ടു എന്നെ ഒന്നു നോക്കി. നമ്മുടെ ഒസാമച്ചേട്ടനെ എന്നേലും കാണുകയാണെങ്കില്‍ ബുഷമ്മാവന്‍ നോക്കാന്‍ സാധ്യതയുള്ള അതേ നോട്ടം!!!. എന്നിട്ടു രാവിലെ ഉണ്ടാക്കിയ ഇഡ്ഡലിയും ചട്നിയും കഴിച്ചു തന്റെ പാട്ടിനു പോയി. വൈകുന്നേരം സഞ്ചിയും തൂക്കി പച്ചക്കറിക്കടയിലേക്കു വെച്ചു പിടിക്കുമ്പോള്‍ അടുത്ത വീട്ടിലെ പശു എന്നെ നോക്കി ഒന്നു അമറി. " നിന്റെ ചേട്ടനെപ്പോലെ എന്നേയും നീ ഒരു പരീക്ഷണവസ്തു ആക്കരുതു, വേണമെങ്കില്‍ ഒരു പശുവിനെ വാങ്ങി നിന്റെ പറമ്പില്‍ കെട്ടിക്കോളണം എന്നാണു അതിനു അര്‍ഥം എന്നു എനിക്കും മുകളില്‍ ഇരിക്കുന്ന, അല്ല എല്ലായിടത്തും ഇരിക്കുന്ന ദൈവത്തിനും മനസ്സിലായി. പശുവിനെ നോക്കി മനസ്സില്‍ പാടി." എനിക്കും ഒരു പശുവുണ്ടെങ്കില്‍ എന്തും ഞാന്‍ കൊടുക്കും അതിനു എന്തും ഞാന്‍ കൊടുക്കും , ഇഡ്ഡലിയോ ചട്നിയോ പഴകിയ സാംബാറോ ........ എനിക്കും ഒരു പശുവുണ്ടെങ്കില്‍ ......." .. !

17 Comments:

Anonymous Anonymous said...

പാചകം ഒരു കല ആണെന്നു വാചകം ഒരു കല ആക്കിയവര്‍ പറയും.

ചേട്ടന്‍ റാലിക്കു പോയ രാഷ്ട്രീയക്കാരനെപ്പോലെ തിരിച്ചു വന്നു

Best punchlines of the year

Paul
chintha.com

Wed Mar 23, 06:33:00 am IST  
Blogger viswaprabha വിശ്വപ്രഭ said...

അയ്യോ സൂ, ഇനി ഈ എത്യോപ്യന്‍ പയുവിനെയാണോ നോക്കാന്‍ പോവുന്നത്‌?

എങ്കിലും എന്റെ നളായണീ, എന്നോടീ ചതി ചെയ്യല്ലേ!

ഇവിടെ നിന്റെ പോലെ തന്നെ ഒരുത്തിയുണ്ട്‌.
വരുന്ന ചാനലിലെ മുഴുവന്‍ പാഴ്‌-ചകവും ഒരുമിച്ച്‌ അരച്ചുകുറുക്കി പരീക്ഷിക്കലാണ്‌ മുഖ്യദണ്ഢനവിധി.

അങ്ങനെയാണ്‌ എത്യോപ്യയിലെ പുല്‍ക്കൊടികളൊക്കെ കരിഞ്ഞുചാമ്പലായത്‌!

ഒടുവില്‍ ഹായ്കമോന്‍ടിയുടെ അച്ചടക്കനടപടി പ്രകാരം ഡേറ്റിംഗ്‌ തുടങ്ങി. ഇപ്പോള്‍ കാലത്ത്‌ ഒരു കോഫി അണ്ണനും ഒരു ബുഷ്‌ ഐയും. ഉച്ചക്ക്‌ ഇത്തിരി കാന്താരിന റൈസ്‌. വൈകീട്ട്‌ വല്ല മാഡ്‌ കൌ ഡൊണാല്‍ഡ്‌ ഒക്കെയാക്കി ശാപ്പാട്‌!

അങ്ങനെ ഒസാമാസ്റ്റൈലില്‍ ഒളിച്ചുകഴിയുന്ന ഞിവനെ നോക്കി പ്രലോഭിപ്പിക്കല്ലേ സൂ, പ്ലീശ്‌!

**** **** ***

എന്തായാലും സൂവിന്റെ ബൂലോഗത്തില്‍ പുതിയ ഉപ്പുസോഡകള്‍ (Episode) കാണുമ്പോള്‍ എന്തെന്നില്ലാത്ത സുന്തോഷം!

എന്താ സൂ, അത്‌?

Wed Mar 23, 07:24:00 am IST  
Anonymous Anonymous said...

Paul :)
viswam :)



Su.

Wed Mar 23, 05:14:00 pm IST  
Anonymous Anonymous said...

randu divasam thala thally chirikkanulla vaka undu ee post il!!! just hillarious!

Thu Mar 24, 04:59:00 am IST  
Blogger Unknown said...

state can be read as job/work/mindset

Thu Mar 24, 10:34:00 am IST  
Anonymous Anonymous said...

RESHUUUUUUUU ORU PUNJIRIPOO INNA PIDICHOLU.:)

SIMPLEEEEEEE ninakku entho kittan time ayittundutto. ente mood sheriyalla :( athukondu njan ippo onnum parayunnilla. nghaaaa .

Su.

Thu Mar 24, 10:57:00 am IST  
Blogger Unknown said...

/giggles

Thu Mar 24, 03:26:00 pm IST  
Anonymous Anonymous said...

kikiki :(
Su.

Thu Mar 24, 03:54:00 pm IST  
Blogger rathri said...

സു, ഒരു പരീക്ഷണം പരാജയപ്പെട്ടു എന്നു കരുതി നിരാശയാവരുതു. നമ്മുടെ എഡിസെന്‍ സായിവു സൂവിനെ പോലെ ചിന്തിച്ചിരുന്നെങ്കില്‍ നമ്മള്‍ എല്ലാം ഇപ്പോള്‍ ഇരുട്ടില്‍ കഴിഞ്ഞെനെ. എനിക്കു കുഴപ്പമില്ല. അങ്ങിനെയാണോ നിങ്ങടെ കാര്യം.

Fri Mar 25, 03:25:00 pm IST  
Anonymous Anonymous said...

"ചേട്ടന്‍ റാലിക്കു പോയ രാഷ്ട്രീയക്കാരനെപ്പോലെ തിരിച്ചു വന്നു.."

oru paadu chirichu, ithu vaayichittyu. You are really funny :)

--najeeb
http://www.indigolog.com

Sat Mar 26, 12:02:00 am IST  
Anonymous Anonymous said...

ennikke onnum vayikkan pattunilla, jnan andhan aaayi poyoo eshwaraa

Mon Mar 28, 01:01:00 pm IST  
Blogger rathri said...

Su,
Can you please let me know whether you are able to read my blog. Any hitches please comment there.

rathrincharan

Tue Mar 29, 03:27:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

soo!
soo..!
sooo...!!

Where are you?
We are missing you!

Mon Apr 04, 01:37:00 am IST  
Blogger rathri said...

സൂ എവിടെ മോഹാലസ്യപ്പെട്ട്‌ കിടക്കുകയാ?. സ്വയം ഉണ്ടാക്കിയ ഭക്ഷണം അറിയാതെ കഴിച്ചൊ? ഹെ ഹെ...

Mon Apr 04, 10:50:00 am IST  
Blogger Unknown said...

come on su, It's boring without your posts and the comments. Come back fast..

Tue Apr 05, 06:03:00 pm IST  
Anonymous Anonymous said...

Come on Soo...
This is too much!
I have really started worrying about you now!

-ethiopia

Sat Apr 09, 08:47:00 pm IST  
Anonymous Anonymous said...

koottukareeeeeeeee njaan thirichuvannu kooduthal pollappukalumaayitttu. hehehe

Su.

Sun Apr 17, 03:26:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home