Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, June 07, 2005

ദു:ഖം.

അയാള്‍ക്ക്‌ വല്യ വിഷമം തോന്നി. ഒന്നല്ലെങ്കില്‍ വേറൊന്ന്. എന്നും ഓരോ കാരണങ്ങള്‍ ഉണ്ടാവും. അല്ലെങ്കില്‍ കണ്ടുപിടിച്ചെടുക്കും. ഓഫിസില്‍ നിന്ന് തളര്‍ന്ന് വീട്ടിലെത്തുമ്പോളേക്കും അവള്‍ റെഡി ആയി നില്‍ക്കുന്നുണ്ടാവും. പറഞ്ഞ്‌ പറഞ്ഞ്‌ വഴക്കാവും. കുട്ടികള്‍ക്കും മനസ്സിലായി വരുന്നുണ്ട്‌. എന്താ ചെയ്യാ? എത്ര പറഞ്ഞാലും അവളുടെ തലയിലോട്ട്‌ കയറില്ല. മറ്റുള്ളോരെ അനുകരിച്ചു ജീവിക്കാന്‍ പറ്റില്ല, അതിന്റെ കാര്യമില്ലാന്നു എത്ര തവണ പറഞ്ഞു. നമുക്ക്‌ ഉള്ളത്‌ പോലെ നോക്കീം കണ്ടും ജീവിച്ചാല്‍ സുഖായിട്ടും സന്തോഷായിട്ടും ഇരിക്കാംന്ന് പറയിപ്പിക്കാത്ത ദിവസം ഇല്ല. അത്‌ ഇത്‌ എന്നു പറഞ്ഞു അപ്പുറത്തും ഇപ്പുറത്തും നോക്കി വാങ്ങിക്കൂട്ടാത്ത വസ്തുക്കള്‍ വീട്ടില്‍ ഇല്ലാതായിട്ടുണ്ട്‌. ഇത്തവണ വല്യ പ്രശ്നം ആണു. കാര്‍. അതിന്റെ യാതൊരു ആവശ്യവും ഇല്ലാന്ന് അവള്‍ക്ക്‌ നന്നായി അറിയാം. ബന്ധുക്കളും കൂട്ടുകാരും ഒക്കെ ചുറ്റുവട്ടത്തു തന്നെയാണു താമസിക്കുന്നത്‌. പിന്നെ എവിടെ പോകാന്‍. കുഞ്ഞുമക്കളെയും കൊണ്ട്‌. എല്ലാത്തിനും ഓരോ സമയം ഇല്ലേ?
ആലോചിച്ച്‌ ആലോചിച്ച്‌ നടന്ന് അയാള്‍ അമ്പലത്തിന്റെ മുന്നിലെത്തി. ദൈവത്തോട്‌ തന്നെ പരിഭവം പറയാം എന്ന് കരുതി ഉള്ളില്‍ കടന്നു തൊഴുതു പരാതി ബോധിപ്പിച്ച്‌ പുറത്തിറങ്ങി അയാള്‍ ആല്‍ത്തറയില്‍ ഇരുന്നു. ഇരുന്നു കുറച്ചാവുമ്പോളേക്കും തലയില്‍ എന്തോ വീഴുന്നു. നോക്കിയപ്പോള്‍ അവലും തേങ്ങാപ്പൂളും. ആലിനു മുകളില്‍ ഇതൊക്കെ തിന്നാന്‍ ഇപ്പോ ആരാ എന്നു നോക്കിയപ്പോള്‍ അയാള്‍ കണ്ടു. ദൈവം!!!!! സാക്ഷാല്‍ കൃഷ്ണന്‍!!!. അയാള്‍ പെട്ടെന്ന് എണീറ്റ്‌ കൈകൂപ്പി. "ഭഗവാനേ... അങ്ങ്‌ ഇവിടെ എന്താ ചെയ്യുന്നത്‌? ശ്ശ്‌ ശ്ശ്‌ ഒച്ചയുണ്ടാക്കല്ലേ, ദൈവം ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. എല്ലാരുടേം പരാതീം പരിഭവോം കേട്ട്‌ മതിയായി. നിന്റെ കാര്യം ഞാന്‍ ആലോചിച്ചു. ഒരു ഭാര്യ അവളുടെ പരാതികള്‍ അല്ലേ? എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കു ഭക്താ... കുറേയേറെ ഭക്തന്‍മാ‍ര്‍, അവരുടെ പരാതികള്‍, പിന്നെ പതിനാറായിരത്തെട്ട്‌ ഭാര്യമാര്‍!!!! ഇവരെയൊക്കെ വഴക്കില്ലാതെ നിര്‍ത്താന്‍ ഞാന്‍ പെടുന്ന പാട്‌ എനിക്കേ അറിയൂ. നീ പോയി ഒന്ന് ആലോചിച്ചു നോക്കിയേ. നിനക്കു ശാന്തമായി ഇരിക്കാന്‍ കഴിയും. അവള്‍ക്ക്‌ തല്‍ക്കാലം വല്ല സാരിയോ മറ്റോ വാങ്ങിക്കൊടുത്ത്‌ സമാധാനിപ്പിക്കൂ. വീട്ടിലേക്ക്‌ പോയ്ക്കോളു ഭക്താ.....
അയാള്‍ വീട്ടിലേക്ക്‌ നടന്നു. വല്യ വല്യ ആള്‍ക്കാര്‍ക്ക് വല്യ വല്യ ദു:ഖം എന്നു അയാള്‍ക്ക് ബോധ്യപ്പെട്ടു.

20 Comments:

Blogger Kalesh Kumar said...

പാവം ദൈവം! പുള്ളിക്കറിയാം പുള്ളിയുടെ പാട്‌! ഉരല്‍ ചെന്ന് മദ്ദളത്തിനോട്‌ പരാതി പറഞ്ഞതുപോലെയായി!

നല്ല കഥ സൂ......

Tue Jun 07, 07:16:00 pm IST  
Blogger aneel kumar said...

ഇതെല്ലാം കണ്ടുകൊണ്ടൊരാളാല്‍മരത്തിലിരിക്കുന്നുണ്ട് സൂ.

Tue Jun 07, 08:05:00 pm IST  
Blogger aneel kumar said...

നിരാശ ദു:ഖമായി മാറിയാണോ ഈ നല്ല കഥയുണ്ടായത്?
:)

Tue Jun 07, 08:12:00 pm IST  
Blogger Unknown said...

ഇങ്ങനെ പോയാല്‍ പ്രശ്നമാകുമെന്നാ തോന്നുന്നെ. വിപ്ലവം വേണ്ടി വരും..

Tue Jun 07, 08:55:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

സൂ,
:)

Wed Jun 08, 04:08:00 am IST  
Anonymous Anonymous said...

SU nalla story tto...:)

Wed Jun 08, 11:13:00 am IST  
Blogger സു | Su said...

കലേഷ്,:)

അനില്‍
എപ്പഴാ ആല്‍മരത്തില്‍ കയറിയത്? അനില്‍ നിരാശ എന്ന് കമന്റ് വെച്ചില്ലേ? ആ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്തു. അപ്പോ എനിക്കു ദേഷ്യം വന്നു. ആ ദേഷ്യത്തില്‍ നിന്നാണ് ഈ ദു:ഖം ഉണ്ടായത്.

സിംപിളേ,
ഒരു പ്രശ്നവും ഇല്ല കേട്ടോ. ഇങ്ങനെയൊക്കെയല്ലേ കാര്യങ്ങള്‍ ?

വി,
ഞാനും ദേ ചിരിച്ചു കാണിച്ചു.

Wed Jun 08, 01:04:00 pm IST  
Anonymous Anonymous said...

പെണ്ണുങ്ങള്‍ക്കിട്ട് നമ്മള്‍ തന്നെ പാര വെക്കണോ സൂ ? എന്തായാലും കൃഷ്ണന്‍റെ കാര്യം ഓര്ത്താല്‍ കഷ്ടംതന്നെ. മൂപ്പര്‍ക്ക് ഏറ്റവും കഷ്ടം എന്‍റെയാളുടെ പരാതികള്‍ കൊണ്ടായിരിക്കും രാവിലെ കുളിച്ചു വന്നാല്‍ വിളക്കു വെച്ച് രണ്ടുകൈയും മലര്ത്തി പിടിച്ച് ഇങ്ങനെ പറയുന്നതുകാണാം.പക്ഷേ ഒരു കാര്യമുണ്ട്ട്ടാ എനിക്ക് ഏട്ടനോട് ഏറ്റവും സ്നേഹം തോന്നുക അപ്പോഴാണ് ഇത്രയും പാവം പിടിച്ച ഒരു മുഖം ..ആ നേരത്തു മാത്രമേ കാണൂ. (അയ്യോ! തെറ്റിദ്ധരിക്കല്ലേസൂ,
ഞാനിങ്ങനത്തെ ആവശ്യങ്ങള്‍പറഞ്ഞ്ബുദ്ധിമുട്ടിക്കുന്ന ഭാര്യയൊന്നുമല്ലാട്ടോ. ഇത്തിരി സ്നേഹം തരണേ ,സ്നേഹംതരണേ ന്ന് പറയാറുണ്ട്.ഹി --ഹി--ഹി--

Wed Jun 08, 01:30:00 pm IST  
Anonymous Anonymous said...

പെണ്ണുങ്ങള്‍ക്കിട്ട് നമ്മള്‍ തന്നെ പാര വെക്കണോ സൂ ? എന്തായാലും കൃഷ്ണന്‍റെ കാര്യം ഓര്ത്താല്‍ കഷ്ടംതന്നെ. മൂപ്പര്‍ക്ക് ഏറ്റവും കഷ്ടം എന്‍റെയാളുടെ പരാതികള്‍ കൊണ്ടായിരിക്കും രാവിലെ കുളിച്ചു വന്നാല്‍ വിളക്കു വെച്ച് രണ്ടുകൈയും മലര്ത്തി പിടിച്ച് ഇങ്ങനെ പറയുന്നതുകാണാം.പക്ഷേ ഒരു കാര്യമുണ്ട്ട്ടാ എനിക്ക് ഏട്ടനോട് ഏറ്റവും സ്നേഹം തോന്നുക അപ്പോഴാണ് . ഇത്രയും പാവം പിടിച്ച ഒരു മുഖം ..ആ നേരത്തു മാത്രമേ കാണൂ. (അയ്യോ! തെറ്റിദ്ധരിക്കല്ലേസൂ,
ഞാനിങ്ങനത്തെ ആവശ്യങ്ങള്‍പറഞ്ഞ്ബുദ്ധിമുട്ടിക്കുന്ന ഭാര്യയൊന്നുമല്ലാട്ടോ. ഇത്തിരി സ്നേഹം തരണേ ,സ്നേഹംതരണേ ന്ന് പറയാറുണ്ട്.ഹി --ഹി--ഹി--)

Wed Jun 08, 01:30:00 pm IST  
Blogger aneel kumar said...

വാരഫലം പേടിച്ച് കഥ മായ്ച്ചിട്ട് കുറ്റം എന്റെ തലയ്ക്കു വയ്ക്കുകയാണല്ലേ? ഞാന്‍ കഥയുടെ തലക്കെട്ടുതന്നെ ഒന്നാവര്‍ത്തിച്ചതല്ലേയുള്ളൂ?
:)
ആല്‍മരം പോയിട്ട് ഒരു കവുങ്ങില്‍പ്പോലും വിജയകരമായി കയറാന്‍ ഇന്നേവരെ പറ്റിയില്ല.

Wed Jun 08, 01:38:00 pm IST  
Blogger സു | Su said...

GAURIIIIIIIII,
:) hope u r fine.

അനഘ,
പാരവെക്കല്‍ എന്റെ പണിയല്ല. സത്യം കാണുമ്പോ ചിലര്‍ക്കു അതു പാര ആയിട്ട് തോന്നുന്നുണ്ടാവും. അതിനു എനിക്കു ഒന്നും ചെയ്യാന്‍ ഇല്ല. പിന്നെ സ്നേഹം തരണേ സ്നേഹം തരണേ എന്നു പറയുന്നവരുടെ കൂട്ടത്തില്‍ അല്ല ഞാന്‍ , എല്ലാര്‍ക്കും കുറേ സ്നേഹം കൊടുക്കുക, അപ്പോ അവര്‍ സഹികെട്ടിട്ടാണേലും കുറച്ചെങ്കിലും ഇങ്ങോട്ടും തരും എന്നു വിചാരിക്കുന്ന ഒരു ബുദ്ധൂസ് ആണ്.

അനില്‍ ,
സത്യായിട്ടും അതു ആവര്‍ത്തനം ആണെന്നു ഉമേഷ് പറഞ്ഞപ്പോ പേടിയായി. ഞാന്‍ ഒരു പേടിത്തൊണ്ടിയാണ്.( ഇത് ആരോടേലും പറഞ്ഞാല്‍ എന്റെ സ്വഭാവം മാറും കേട്ടോ.)പിന്നെ അനിലിന്റെ നിരാശ കൂടെ കണ്ടപ്പോ അതു മായ്ക്കുന്നതാ നല്ലതൂന്നു തോന്നി.

Wed Jun 08, 02:26:00 pm IST  
Blogger സു | Su said...

ബുദ്ദൂസ് :)

Wed Jun 08, 03:07:00 pm IST  
Anonymous Anonymous said...

entha SU inginey? njan palappozhum paranjittille enthelum paranju thudangiyal muzhuvan parayanam ennu; vaayichu oru intetrest okke vannappozha SU aa story nadukku vechu niruthiye; bakki parayu plz; bhagavane kandittu pullikkaran veettilekku poyi enthu cheythu? ellam sahichu jeevicho or bhagavante kaalpaadhangale pinthudarnnu bhagavane pole kore yere bhariyamare ketti ellam koode orumichu anubhavikkan theerumanicho?

Thu Jun 09, 11:46:00 am IST  
Blogger SunilKumar Elamkulam Muthukurussi said...

ഈയിടേയായി സു-വിന്റെ കഥകളുടെ
ശൈലിതന്നെ ഒന്നു മാറിയില്ല്യേ ന്ന്‌ ഒരു ശങ്ക!

എല്ലാം രണ്ടു വേണമെന്നു തോന്നുന്നു. -സു- ആന്‍ഡ്‌ സു. ഇപ്പോ വിശ്വപ്രഭ ആന്‍ഡ്‌ വിശ്വാകാരം.

-സു-

Thu Jun 09, 12:24:00 pm IST  
Blogger aneel kumar said...

:)

Thu Jun 09, 01:01:00 pm IST  
Blogger സു | Su said...

D.B,
sughaanallo alle?
njaan avite Hi parayaan vannappol olichchirikkukayaayirunno? ayaal veettilethiyathinu shesham enthaanu enikku ariyilla. athokke aneshichukantupitichu paranjutharam.

സുനില്‍ ,
മാഷേ, എന്റെ കഥകളൊക്കെ അങ്ങിനെ എന്റെ മൂഡ് പോലെ മാറീം മറിഞ്ഞും കൊണ്ടിരിക്കും.

അനില്‍ ,
:)

Thu Jun 09, 01:16:00 pm IST  
Anonymous Anonymous said...

എനിക്ക് വലിയ വിഷമമായി സൂ. ഞാന്‍ പാരയെന്ന് പറഞ്ഞത് സീരിയസ്സായെടുത്തോ? സ്ത്രീകളുടെ പൊതുവായ ചിലസ്വഭാവങ്ങളിതൊക്കെയാണെന്നല്ലേ പറയുന്നത് . ഇതുവായിക്കുന്ന പുരുഷ പ്രജകള്‍ അത് ശരിവെക്കും.അത്രയെ വിചാരിച്ചുള്ളൂ.വിവാഹവാര്ഷികത്തിന് സൂ
എന്താ വാങ്ങിതരുന്നതെന്ന് ചോദിച്ചതായി കണ്ടു വിവാഹസമ്മാനം അങ്ങനെ ചോദിച്ചു വാങ്ങേണ്ട ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല.
സ്നേഹം തരണേന്ന് പറയുമെന്നെഴുതിയത് തമാശയ്ക്കാണ്. ‍പറയാതെ തന്നെ ഏട്ടനറിയാം.ഞാനതേ ആഗ്രഹിക്കുന്നുള്ളുവെന്ന്

Sat Jun 11, 10:01:00 pm IST  
Blogger സു | Su said...

അനഘ,
വിഷമം ആയോ? അയ്യോ. ഞാന്‍ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല. അങ്ങിനെയൊക്കെയല്ലേ കാര്യങ്ങള്‍ ?
പിന്നെ എല്ലാരും അനഘേടെ ഏട്ടനെപ്പോലെ ആവില്ലല്ലൊ. ഞന്‍ ചേട്ടനോട് ഒന്നും വാങ്ങിത്തരാന്‍ പറായാറില്ല.എനിക്കു വേണ്ട്തു പോയി വാങ്ങാറേ ഉള്ളു.പിന്നെ സു- വിനു ഒരു കൊട്ടു കൊടുത്തേക്കാം എന്നു കരുതീട്ടാ ഇത്തരം കമന്റ് എങ്കില്‍ അതു വെറുതെയാ. എത്ര ഉയരത്തില്‍ പോയാലും എന്റെ കാലു നിലത്തു തന്നെ ആയിരിക്കും .അതിനു ഇടക്കിടയ്ക്കു കൊട്ടു തരേണ്ട ആവശ്യം ഇല്ല. ഞാന്‍ ആരാന്നും എന്താന്നും എനിക്കു നല്ല ബോധം ഉണ്ട്.
"തപസ്സിരുന്നേ പൂ വിരിയൂ, താണ നിലത്തേ നീരോടൂ, അവിടേ ദൈവം തുണയുള്ളൂ. എന്നൊരു കാര്യം ഉണ്ട്.അനഘ കേട്ടിട്ടുണ്ടാവില്ല അല്ലെ?
എന്തായാലും അനഘക്കു വിഷമം ആയതിനു ഒരു സോറി പറഞ്ഞേക്കാം. എന്റെ കൈയില്‍ കുറേ സ്റ്റോക്ക് ഇരിപ്പുണ്ട്. ഇടയ്ക്ക് ആരോടേലും പറഞ്ഞു ഒഴിവാക്കിയാല്‍ ഇനീം സോറി വരുമ്പോള്‍ സന്തോഷായിട്ട് വാങ്ങിവെക്കാലോ.

Sun Jun 12, 09:37:00 am IST  
Anonymous Anonymous said...

സൂ ഇപ്പോഴും എന്തോ പിണക്കമുള്ള പോലെ തോന്നുന്നല്ലോ ഞാനല്പം തിരക്കിലായിരുന്നു. ഇതൊന്നും നോക്കാനുള്ള സമയം കിട്ടിയില്ല അമ്മക്ക്
സുഖമില്ലാതെ ആസ്പത്രിയിലായിരുന്നു (ഏട്ടന്‍റെ) മോള്‍ക്കും പനിയായിരുന്നു. ഇപ്പോഴാ സമാധാനമായത്.കൊട്ട് കൊടുക്കാമെന്നൊന്നും ഞാന്‍ കരുതിയില്ല സത്യം പറയുമ്പോള്‍ ചിലര്‍ക്ക് പിടിക്കില്ലാന്നൊക്കെ എഴുതിയില്ലേ അതുകൊണ്ട് എഴുതിയതാണ്. എങ്ങനാ വിശദീകരിക്കുകാന്നെനിക്കറിയില്ല ഞാന്‍ സൂവിന്‍റെ പോലെ എഴുതാന്‍ കഴിവുള്ള ആളൊന്നുമല്ല. ഇനി ഇത് നെഗറ്റീവ് സെന്സിലെടുക്കരുത്

Thu Jun 16, 06:33:00 pm IST  
Blogger സു | Su said...

എനിക്ക് പിണക്കം ഇല്ല. ഒന്നും വേറെ പറയാനും ഇല്ല.

Fri Jun 17, 12:41:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home