Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, June 12, 2005

മുന്നേടെ സംശയം !!!!!

അവള്‍ സന്ധ്യക്ക്‌ പതിവുള്ള നാമജപം കഴിഞ്ഞ്‌ കിടപ്പുമുറിയില്‍ വന്ന്‌ അലക്കിയുണക്കിയ വസ്ത്രങ്ങള്‍ മടക്കിവെക്കുകയായിരുന്നു.

അമ്മേ...... മുന്ന വിളിക്കുന്നത്‌ കേട്ടു.

എന്താ എന്നു ചോദിക്കുന്നതിനു മുമ്പ്‌ തന്നെ മുന്ന ഓടിവന്ന്‌ കട്ടിലില്‍ കയറി ചാടി മറിഞ്ഞു.

'ആ മടക്കിവെച്ചതിലൊക്കെ തൊട്ടാല്‍ നിനക്ക്‌ എന്നോടു കിട്ടും കേട്ടോ.' നിന്റെ ടി. വി. കാണല്‍ ഒക്കെ കഴിഞ്ഞോ?'

'ചേച്ചി പാട്ട്‌ കാണുകയാ, അതു കഴിഞ്ഞാല്‍ കാര്‍ട്ടൂണ്‍ വെച്ചു തരും എന്ന്‌ പറഞ്ഞു.'

'എന്നാല്‍ പോയി അച്ഛന്‍ വരുന്നുണ്ടോന്ന്‌ നോക്കു.'

വെള്ളിയാഴ്ച്ച ആയതുകൊണ്ട്‌ പുസ്തകത്തിന്റേം പഠിപ്പിന്റേം കാര്യം പറഞ്ഞിട്ട്‌ കാര്യമില്ല.ശനിയും ഞായറും ഒഴിവല്ലേന്ന്‌ രണ്ടാളും ചോദിക്കും. അക്കാര്യത്തില്‍ മാത്രം ചേച്ചീം അനിയനും വല്യ കൂട്ടാ.

'അമ്മേ... '

'എന്താടാ?... '

'നമ്മളൊക്കെ എപ്പഴാ മരിക്ക്യാ?'

അവള്‍ ഞെട്ടി.
'മരിക്കാനോ?'

'ഉം..ചേച്ചി പറഞ്ഞു.'

എന്ത്‌??????

'എല്ലാരും ഒരു ദിവസം തട്ടിപ്പോകുംന്ന്‌. അങ്ങനെ പറഞ്ഞാ എന്താന്ന്‌ ചോദിച്ചപ്പോ ചേച്ചി പറഞ്ഞു, എല്ലാരും ഒരു ദിവസം ഇല്ലാണ്ടാവും, ദൈവം ദൈവത്തിന്റെ അടുത്തേക്ക്‌ എല്ലാരേം വിളിക്കും, അതിനു മരിക്ക്യാ എന്നാ പറയ്യാ എന്നൊക്കെ.'

ഈശ്വരാ..... അഞ്ചാം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടി ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടിയോട്‌ പറയേണ്ടുന്ന കാര്യങ്ങളേ... ഇപ്പഴത്തെ കുട്ടികള്‍ ഒക്കെ ഇങ്ങനെ ആണോ എന്തോ?

'മുന്ന മരിക്ക്യോ അമ്മേ?'

അവള്‍ അവനെ എടുത്തു, ഉമ്മ കൊടുത്തു. 'ഇല്ലാട്ടോ.'

'പിന്നെ ചേച്ചി പറഞ്ഞതോ?'

'അത്‌.. ആരും സ്നേഹിക്കാന്‍ ഇല്ലാത്തോരേയും വേറെ ആരേം സ്നേഹിക്കാത്തോരേയും ആണു ദൈവം കൂട്ടിക്കൊണ്ടുപോവുന്നത്‌. മുന്നയെ സ്നേഹിക്കാന്‍ അമ്മ ഇല്ലേ? മുന്ന അമ്മേടെ ജീവനല്ലേ? അപ്പോ മുന്നയെ ദൈവം വിളിക്കില്ലാട്ടോ.'

കുഞ്ഞുങ്ങളുടെ സംശയം എത്രയും വേഗം തീര്‍ത്താല്‍ അത്രയും നന്ന്‌ എന്ന്‌ അവള്‍ക്ക്‌ അറിയാമായിരുന്നു. മുന്ന ഇറങ്ങി ഓടിപ്പോയി. അവള്‍ അലമാര തുറന്ന്‌ വസ്ത്രങ്ങള്‍ അതിലേക്ക്‌ വെക്കുമ്പോഴേക്കും മുന്ന ഓടിവന്ന്‌ കെട്ടിപ്പിടിച്ചു.

'അമ്മേം മരിക്കില്ല്യാട്ടോ, നിയ്ക്ക്‌ അമ്മയോടും വല്യ സ്നേഹല്ലേ.'

മുന്ന വന്നത്‌ പോലെ ഓടിപ്പോയി. അവള്‍ അനങ്ങാനാവാതെ കണ്ണില്‍ നിറയെ വെള്ളവുമായി നിന്നു. മുന്നയ്ക്ക്‌ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ സത്യം തന്നെ ആയിരുന്നെങ്കില്‍ എന്നോര്‍ത്ത്‌. സ്നേഹത്തിനു മരണത്തെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍.............

20 Comments:

Blogger aneel kumar said...

... പക്ഷേ മരണത്തിന്‌ സ്‌നേഹത്തെ ഇല്ലാതാക്കാന്‍ കഴിയില്ല.

Sun Jun 12, 10:50:00 am IST  
Blogger സു | Su said...

മരിച്ചുകഴിഞ്ഞിട്ട് പിന്നെ സ്നേഹം ഉണ്ടായിട്ടെന്താ?

Sun Jun 12, 12:43:00 pm IST  
Blogger aneel kumar said...

സ്‌നേഹം മനസും മനസും തമ്മിലല്ലേ?
മരിക്കുമ്പോള്‍ മനസ് മരിക്കുമോ? എനിക്കേതായാലും അതറിയില്ല.

Sun Jun 12, 12:53:00 pm IST  
Blogger സു | Su said...

മരിച്ചയാളുടെ മനസ്സ് മരിക്ക്യോ?അറിയില്ല. ഒരാള്‍ മരിച്ചാല്‍ അയാളെ സ്നേഹിച്ചയാളുടെ മനസ്സ് എന്തായാലും മരിക്കും.

Sun Jun 12, 01:01:00 pm IST  
Anonymous Anonymous said...

aa ithiri illatha munnede samshayam ee blog ill mothathil oru aashaya kuzhappam undakkiyillo! ninagal randum athum ithum paranju kaadu kayarathe; oral marichal thanne ayale snehichirunna manassil maricha vyakthi sure jeevichirippundakum or his/her memory; jeevichirikkana aal marikkumbo aa chapter athode close akukem cheyyum

shuuuuuu... njan ithendokkeya kaadu keri paranje? hoo ithiri vellam tharu samsarichu tired ayi!

Sun Jun 12, 02:48:00 pm IST  
Blogger കെവിൻ & സിജി said...

മരിച്ചാലും മരിയ്ക്കാത്ത ഓര്‍മ്മകളുമായി ജീവിയ്ക്കുന്ന ആരോടെങ്കിലും പോയി ചോദിച്ചു നോക്കൂ, ഓര്‍മ്മകള്‍ മരിയ്ക്കുമോ എന്നു്. ഓളങ്ങള്‍ നിലയ്ക്കുമോ?

Sun Jun 12, 03:50:00 pm IST  
Blogger Kalesh Kumar said...

കണ്ണു നനഞ്ഞു സൂ...

തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്‌... മോഹന്‍ലാലിനെ കൊണ്ട്‌ ഏതോ തിരക്കഥാകൃത്ത്‌ പറയിച്ച ഡയലോഗ്‌ ഞാന്‍ ഓര്‍ത്തുപോയി..

നന്നായി ഈ മിനികഥ.

Sun Jun 12, 04:31:00 pm IST  
Anonymous Anonymous said...

pinnEm su style change cheythu. hmmm...minTaathirikkaam athaa nallath~

Sun Jun 12, 05:36:00 pm IST  
Blogger സു | Su said...

D.B,
paranjathu kurachchokke sheriya .evideninnu oppicheduthu?

കെവിന്‍ ,
ഓര്‍മ്മ ഇല്ലാതിരിക്ക്യോ? എന്നാലും ......

കലേഷ്,
നന്ദി.

സുനില്‍,
മാഷേ, ഇങ്ങനെ എഴുതിയാല്‍ ഇപ്പൊ എന്താ കുഴപ്പം ?

Mon Jun 13, 03:05:00 pm IST  
Blogger സു | Su said...

എന്റെ അക്ഷരത്തെറ്റുകള്‍ (കമന്റ്റിലുള്ളത്) എല്ലാരും ദയവായിട്ട് പൊറുക്കണം കേട്ടോ.നോക്കാതെ അടിച്ചുവിടുന്നതാ.

Mon Jun 13, 04:07:00 pm IST  
Blogger viswakaram said...

"മുന്നേടെ സംശയം !!!!!" ത്തിലെ "!!!!!" വേണമായിരുന്നോ എന്നൊരു സംശയം.
:)

Mon Jun 13, 04:26:00 pm IST  
Anonymous Anonymous said...

Hi SU how r u dear? kaanan illello busy ano? Keep in touch

Mon Jun 13, 05:28:00 pm IST  
Blogger സു | Su said...

വിശ്വാകാരം ,
അതു വേണം . ചെറിയ കുട്ട്യോള്‍ക്കു ഇത്തരം സംശയം ഉണ്ടാവുമ്പോള്‍ ആശ്ചര്യം ഉണ്ടാവില്ലേ?

D.B.
avite ennum vararunt. Hi parayaan sammathikkaanjittalle? How R u? asughamokke maariyille?

Mon Jun 13, 07:42:00 pm IST  
Anonymous Anonymous said...

fever maari SU i am perfectly alright now; hey ente comment box ill scoll down and see the CODES in the box; type that code to the field & click on submit; appo muthal comment ayakkan pattum dear; so how r u?

Tue Jun 14, 09:52:00 am IST  
Blogger viswakaram said...

സ്വാഭവികമായും ചെറിയകുട്ടികള്‍ക്കാണ്‍ അത്തരം സംശയം ഉണ്ടാകുക. വലിയവര്‍ അവര്‍ തീര്ക്കുന്ന മായാലോകത്തല്ലേ‍?

കഥ നന്നയിരുന്നു :)

Tue Jun 14, 11:24:00 am IST  
Anonymous Anonymous said...

SU athinu ee logathu aarengilum areyum snehikunundo ??? pandathe pole snehathinu vela undo SSU epoo... pandu annegil mausyar 100 -120 okke jeevichirunnu ennu kettitundu... eppozho??
nammale aarengilum snehikunundu enne arinjal nammalku jeevikkan oru thrill undavum alle... SU?

Tue Jun 14, 11:33:00 am IST  
Anonymous Anonymous said...

eppozhathe kalathu nammal 50 vare jeevichal thanne ellavarum prakku thudangum..entha ee pandaram poovathe ennu.. lol...pinne poyilengil kollan ulla ella paripadiyum oppikum... nammuku sneham kittiyal chilappo jeevichu poyekkum alle SU... hahaha

Tue Jun 14, 11:37:00 am IST  
Blogger സു | Su said...

D.B.,
hmm.. njan vannu athokke try cheythu.ineem nokkamtto.
GAURIII,
ippo 50 vayassu thanne oru pollaappu aaneda. ethrayum vegam thattippoyal athrem nallathu. hehe.pinne sneham undonnu chodikkaruthu. undu .athu kanan palarkkum kannilla, neravum illa. athre ullu.

വിശ്വാകാരം,
നന്ദി.

Tue Jun 14, 12:25:00 pm IST  
Anonymous Anonymous said...

Good work ,Su!!! Keep writing....

Wed Jun 15, 11:11:00 am IST  
Blogger സു | Su said...

Zing :)
thanks.

Wed Jun 15, 12:15:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home