Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, June 26, 2005

നല്ല ഒരു അമ്മ.

എടീ എന്തിനാ മോന്‍ കരയുന്നത്? എവിടെയെങ്കിലും വീണോ?

വീണതും താണതും ഒന്നും അല്ല.

പിന്നെ?

ഞാന്‍ കാര്യമായിട്ട്‌ ഒരു പണി എടുത്തുകൊണ്ടിരുന്നപ്പോള്‍ എന്നെ ശല്യപ്പെടുത്താന്‍ വന്നിട്ട്‌ ഞാന്‍ നല്ല അടി കൊടുത്തതാ.

നീ ഇത്രേം കാര്യമായിട്ട്‌ എന്താ ചെയ്തോണ്ടിരുന്നത്‌?

ഞാന്‍ കൂട്ടുകാരിയ്ക്ക്‌ ഫോണ്‍ ചെയ്ത്‌, മാസികയില്‍ കണ്ട, നിങ്ങള്‍ നല്ല ഒരു അമ്മയാണോ എന്ന ചോദ്യാവലിയില്‍ മികച്ച സ്കോര്‍ കിട്ടിയ കാര്യം പറഞ്ഞോണ്ടിരിക്കുമ്പോഴാ അവന്‍ വന്നു വിശക്കുന്നു വല്ലതും താ എന്നു പറഞ്ഞു ശല്യപ്പെടുത്തിയത്‌. പിന്നെ അടി കൊടുക്കാതിരിക്കാന്‍ പറ്റുമോ?

40 Comments:

Blogger Sujith said...

hmmm... kaduthu!

Sun Jun 26, 10:28:00 pm IST  
Blogger എന്‍റെ ചേതന said...

ചേച്ചിയാളു കൊള്ളാമല്ലോ!
ബാലശാപം കിട്ടുന്നത് നന്നല്ല കേട്ടോ.

Sun Jun 26, 10:58:00 pm IST  
Blogger ചില നേരത്ത്.. said...

Nice,
busy..
lemme catch u later...

Mon Jun 27, 09:26:00 am IST  
Anonymous Anonymous said...

SU ithokke ano dear veettil nadakkane? paavam kutti; chettan shakaarichille SU ney?

Mon Jun 27, 11:22:00 am IST  
Blogger Kalesh Kumar said...

കൊള്ളാം സൂ!
രാവിലെ ഓഫീസില്‍ തലചൂടായി 2-3 എണ്ണത്തെ ചാടിച്ചിട്ടിരിക്കുകയായിരുന്നു!

വായിച്ച്‌ ചിരിച്ചു തല തണുത്തു!

Mon Jun 27, 11:23:00 am IST  
Anonymous Anonymous said...

Su :( ... ammamar engane aayal kuttigal enthu cheyum daivame ...

Mon Jun 27, 11:29:00 am IST  
Blogger സു | Su said...

ജിതു :)

ചേതൂ ഹി ഹി ;)

ഇബ്രു :)

D.B. enne shakaarichchaal chettan vivaram ariyum ;)

കലേഷ്.തല തണുത്തതുകൊണ്ട് പാവങ്ങള്‍ വീണ്ടും വഴക്ക് കേള്‍ക്കാതെ രക്ഷപ്പെട്ടു അല്ലേ?

Gauriiiiiii, avite inganeyanoda? hehe.

സുനില്‍ :)

Mon Jun 27, 05:13:00 pm IST  
Anonymous Anonymous said...

kuttiye aticchal 10 point kittum enna karyam Suvine ariyille ? :)

-rathri

Mon Jun 27, 06:24:00 pm IST  
Blogger സു | Su said...

Rathri .aa point kure vangngikkoottaam alle?

Mon Jun 27, 06:57:00 pm IST  
Blogger aneel kumar said...

സുവിന്റെ 'റെസ്‌പോണ്‍സ് സെഷന്‍' കണ്ടപ്പോഴാണോര്‍ത്തത് ഞാനിത് ഇന്നലെത്തന്നെ വായിച്ച് കമന്റുചെയ്യാന്‍ ക്ലിക്ക് ചെയ്തതുമാണല്ലോ. സു മായ്ചുകളഞ്ഞതാണോ ആവോ. എന്തായാലും ഒന്നൂടിയാവാം.
മിനിക്കഥ കലക്കീ.

Mon Jun 27, 07:21:00 pm IST  
Blogger സു | Su said...

അനില്‍,
ഞാന്‍ ഒന്നും മായ്ച്ചുകളഞ്ഞില്ല. കണ്ടുമില്ല.ഉറക്കത്തില്‍ കമന്റടിച്ചാല്‍ അങ്ങിനെയിരിക്കും.

Mon Jun 27, 07:32:00 pm IST  
Blogger aneel kumar said...

മായ്ചുകളഞ്ഞതാവുമെന്നൊക്കെ ഒരു ജാമ്യത്തിനു പറഞ്ഞതല്ലേ. :)
ഈ പാതിരാവായന നിര്‍ത്തണമെന്ന്‍ ആഗ്രഹമുണ്ട്. നടക്കണ്ടേ?

Mon Jun 27, 07:45:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

test
പരീക്ഷണം

Tue Jun 28, 12:19:00 am IST  
Anonymous Anonymous said...

paavam chettan ellam sahichum kshemichum; onnum kandilla kettilla enna bhavathilangu jeevikkukayanalle? chettaaaaaaaa i will support you; Pradhikarikkuuuuuuuuuuuu

( ayye chettayi njan vilichu kooviyathu ketta bhavam kaanikkathe thala appurathe side lekku thrichu)


So how r u SU?

Tue Jun 28, 11:05:00 am IST  
Anonymous Anonymous said...

SU gud morning :)... have a nice day...

Tue Jun 28, 11:10:00 am IST  
Blogger Unknown said...

Copyright ©2004 Suryagayatri/സൂര്യഗായത്രി

Tue Jun 28, 11:44:00 am IST  
Blogger SunilKumar Elamkulam Muthukurussi said...

Creative Commons License eviTe Su?
enthaa ee vi.pra-num kooTTarum iTakkiTakku pareekshicchu konTirikkunnath~?

Tue Jun 28, 02:04:00 pm IST  
Blogger സു | Su said...

അനില്‍ :)
വിശ്വം ,
ഇവിടെ എന്താ ഒരു ടെസ്റ്റ് നടത്തുന്നതു?
D.B.
enikku paara paniyaruthutto.

Gauriiii:) how r u?

Simple... enthaaa?

Sunil athenthu kunthamaa? avar enthaa pareekshikkunnathunnu avarodu choikkanam.

Tue Jun 28, 07:09:00 pm IST  
Anonymous Anonymous said...

http://creativecommons.org/licenses/by-nc-nd/2.0/

kOpi rightinte oru vakabhedam. Visit the above link

Tue Jun 28, 07:24:00 pm IST  
Blogger aneel kumar said...

ഹേ റാം

Tue Jun 28, 07:27:00 pm IST  
Blogger സു | Su said...

Sunil, angineyonnundo ? nokkaam.thank u

അനില്‍ :( എന്നെ കളിയാക്കിയാല്‍ പിന്നെ ഞാന്‍ മിണ്ടൂലാ.............

Tue Jun 28, 07:44:00 pm IST  
Blogger Unknown said...

സു-വിന്റെ :) പോലെ ഞാന്‍ ഹാജര്‍ രേഖപ്പെടുത്തിയതാ...

Tue Jun 28, 07:52:00 pm IST  
Blogger aneel kumar said...

ഗാന്ധിജി വെടിയേറ്റുവീഴുമ്പോള്‍ പറഞ്ഞ വാക്കല്ലേ അത്? അതെങ്ങനെയാ കളിയാക്കലാവുക?

Tue Jun 28, 07:55:00 pm IST  
Blogger സു | Su said...

സിമ്പിളേ, എന്നാല്‍ കുഴപ്പം ഇല്ല :) എന്നാലും അതു ആരും കണ്ടില്ലായിരുന്നു.

അനില്‍,
ഉം അതിപ്പോ താഴെ കണ്ടിട്ടല്ലേ ഇവിടെ കമന്റ് വെച്ചതു. എനിക്ക് മനസ്സിലായി.

Tue Jun 28, 07:58:00 pm IST  
Blogger aneel kumar said...

താഴെ അങ്ങിനെ എഴുതിയിട്ടുണ്ടോ? നോക്കട്ടെ.
ഉണ്ടല്ലോ. ശരി. അതുകണ്ടു. പിന്നെ രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ ഗാന്ധി സിനിമയും കണ്ടിരുന്നു.
അതൊക്കെ പോട്ടെ. എന്താ പ്രശ്നം ?

Tue Jun 28, 08:04:00 pm IST  
Blogger സു | Su said...

എന്ത് പ്രശ്നം ?

Tue Jun 28, 08:06:00 pm IST  
Blogger aneel kumar said...

:):)
കളിയാക്കിയെന്നോ മറ്റോ പറഞ്ഞതേ...

ആ കമന്റും അതുമായി ബന്ധമുള്ള എല്ലാ കമന്റുകളും, ഇതുള്‍പ്പെടെ എടുത്തു കളഞ്ഞേക്കൂ.
ഞാനിങ്ങനെയൊക്കെ എഴുതാന്‍ പഠിച്ചതു തന്നെ സു വില്‍ നിന്നാണ്‌. 'കമന്റെഴുതുക, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും' എന്ന വചനം.

ഹി.ഹി.ഹി.ഹി.ഹി

Tue Jun 28, 08:11:00 pm IST  
Blogger സു | Su said...

ഓഹോ എന്നാല്‍ സാരമില്ല.

Tue Jun 28, 08:20:00 pm IST  
Blogger Unknown said...

എന്താണ്‌ സമ്മതിച്ചു തന്നത്‌‌?

Tue Jun 28, 09:00:00 pm IST  
Blogger aneel kumar said...

സു വിന്റെ ബ്ലോഗിലെ പരിഷ്കാരങ്ങള്‍ ഒക്കെ ശ്രദ്ധിച്ചു. വളരെ നന്നായി. സു ഒരു ടെക്കിയായി മാറിക്കഴിഞ്ഞു.
ഒരു നിര്‍ദ്ദേശം. യൂണിക്കോഡ് മലയാളം ഫോണ്ടിനെപ്പറ്റി പറയുമ്പോള്‍ വരമൊഴിയുടെ ലിങ്ക് കൊടുക്കുന്നതിനേക്കാള്‍ ഔചിത്യം നേരിട്ടുതന്നെ ഫോണ്ടിന്റെ കൊളുത്തുകള്‍ കൊടുക്കുകയാവും. ഉദാ:
http://www.chintha.com/fonts/anjali.exe
http://kevinsiji.goldeye.info/wp-content/downloads/Karumbi.zip
ഇതിനും മിണ്ടൂലാന്ന്‍ പറഞ്ഞേക്കല്ലേ!!!

Tue Jun 28, 09:31:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

സൂ,

ഇപ്പോഴും എന്തോ ഒരു ചെറിയ പ്രശ്നം ഉണ്ട്..!
എവിടെയോ ഒരു തകരാറ്‌.

സു എന്നതിനു പകരം ?? എന്നു വരുന്നു! അതു പോലെ മറ്റു ചിലര്‍ക്കും!
ചിലര്‍ക്കു മാത്രം. ചിലര്‍ക്കു പ്രശ്നമില്ല!

മനസ്സിലാകുന്നില്ല. കുറച്ചു ദിവസമായി ഈ പരിപാടി തുടങ്ങിയിട്ട്....

അതിങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നു ഞാനും...
എന്നിട്ടും ശരിയാകുന്നില്ല.!

...........
.......

Tue Jun 28, 09:50:00 pm IST  
Blogger aneel kumar said...

ഗുരോ വന്ദനം.
തിരക്കുകുറഞ്ഞുവരുന്നൂന്ന്‍ അടുത്തനാളുകളിലെ നിരീക്ഷണത്തില്‍ നിന്നു മനസിലായി. വായിക്കാന്‍ കാത്തിരിക്കുന്നു.

?? പ്രശ്നം രണ്ടാഴ്ചമുമ്പുതന്നെ തുടങ്ങിയെന്നു തോന്നുന്നു. (http://suryagayatri.blogspot.com/2005/06/blog-post_14.html#c111884137175311717)
എന്തെങ്കിലും പോം‌വഴി കാണുന്നുണ്ടോ? ഒരു പ്രശ്നം വച്ച് ഈ പ്രശ്നം എന്താണെന്നു നോക്കിയാലോ?

Tue Jun 28, 10:06:00 pm IST  
Blogger സു | Su said...

അനില്‍,
ഞാന്‍ എന്റെ ചെറിയ ബുദ്ധികൊണ്ട് തല പുകഞ്ഞ് ആലോചിച്ചിട്ടും ആ ലിങ്ക് എങ്ങിനെയാ വെക്കേണ്ടത് എന്നു മനസ്സിലായില്ല. ഇവിടെ ഒരാള്‍ക്ക് സമയം ഇപ്പോ കുറച്ച് കുറവാ. തിരക്ക് കഴിഞ്ഞാല്‍ ചെയ്ത് തരും. ബാക്കിയൊക്കെ ഞാന്‍ തനിയെ ഒപ്പിച്ചെടുത്തു.

വിശ്വം,
അതു മലയാളം പേരു വെച്ചവരുടെ മാത്രം ആണെന്നാ എനിക്കു തോന്നുന്നതു. ഇംഗ്ലീഷ് ശരിക്ക് വരുന്നുണ്ടല്ലോ. എന്റെ അഭിപ്രായത്തില്‍ അതു ജീവിതത്തിന്റെ ചോദ്യചിഹ്നം ആണ്. എന്റേത് കുറച്ചേ ഉള്ളൂ. നിങ്ങളുടേതൊക്കെ കുറേ ഉണ്ട് എന്നതില്‍ ആശ്വസിച്ച് ഇരിക്കുകയാണ് ഞാന്‍ . ഹി ഹി ഹി.

Tue Jun 28, 10:44:00 pm IST  
Blogger aneel kumar said...

ഹാവു. ഒരാള്‍ അതൊക്കെ ശരിയാക്കാമെന്നേറ്റനിലയ്ക്ക് സമാധാനമായി.
zzzzzzzzzz hybernation.

Wed Jun 29, 02:50:00 am IST  
Anonymous Anonymous said...

ഇത്‌ നോക്കൂ
Anil is shown differently in different comments

Wed Jun 29, 11:06:00 am IST  
Blogger aneel kumar said...

ഏറ്റവുമൊടുവിലത്തെ കമന്റ് ശരിയാനമലയാളത്തിലേ വന്തിടും. അങ്ങനെയാണോ അജ്ഞാതാ?

Wed Jun 29, 11:18:00 am IST  
Blogger SunilKumar Elamkulam Muthukurussi said...

Soo, paRanjathinanusaricch~ ente jeevithatthilaaN~ kooTuthal chOdyachihnangaL. pakshe anubhavatthil aaScharyachihnangaL aaN~ kooTuthal ennaaN~ enikk~ thOnnunnath~ !!!!!!

Wed Jun 29, 11:19:00 am IST  
Blogger സു | Su said...

ആരാ ഈ അജ്ഞാതന്‍ ? ഞാന്‍ അതുനോക്കിട്ടൊ.
ഇനിയിപ്പോ അനില്‍ പറഞ്ഞത് പോലെ പേര് മുഴുവന്‍ മലയാളത്തില്‍ വരുമായിരിക്കും .

സുനില്‍ !!!!!!!

Wed Jun 29, 11:23:00 am IST  
Anonymous Anonymous said...

അജ്ഞാതന്‍ ഞാനാ...

Wed Jun 29, 12:21:00 pm IST  
Blogger സു | Su said...

അതേയോ? ഞാന്‍ വിചാരിച്ചു വേറെ ആരെങ്കിലും ആയിരിക്കും എന്നു.

Wed Jun 29, 04:54:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home