കുഞ്ഞുമനസ്സിന്റെ വല്യ വികൃതി
അയ്യോ... അത് അമ്മയുടെ രോദനം ആണ്. മാസങ്ങളായുള്ള ആവര്‍ത്തനം കൊണ്ട് കാഞ്ചനയ്ക്കു പുതുമയൊന്നും തോന്നിയില്ല. അമ്മ തെന്നിയപ്പോള്‍ കാഞ്ചനയും ഒന്നു ഇളകി. അമ്മ കാഞ്ചനയെ തലോടി. പൊത്തിപ്പിടിച്ചു. അമ്മ കരയുന്നുണ്ടാവും. അച്ഛമ്മയുടെ ദ്രോഹം ചെയ്യലില്‍ കരയാനേ അമ്മക്കറിയൂ.
എന്നിട്ട് പറയും 'ന്റെ കൃഷ്ണാ, എന്താ കല്ലുപോലെ ഇരുന്നു മനസ്സും കല്ലാക്കി വെച്ചിരിക്ക്യാണോ, ഞാന്‍ ചത്താലാണോ ഇനി സ്വൈര്യം കിട്ടാന്‍ പോകുന്നത്. എന്നാ വേഗം എന്നെ അവിടേക്ക് വിളിച്ചോ എന്നൊക്കെ'.
ഈ പരാതീം പരിഭവോം കുഞ്ഞുകാഞ്ചന കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. കാഞ്ചനയ്ക്ക് അമ്മയെ കാണണം എന്നുണ്ട്, അമ്മയ്ക്കു കാഞ്ചന ഇല്ലേന്നു ആശ്വസിപ്പിക്കണം എന്നുണ്ട്. ഇനിയും എത്ര നാള്‍ ഈ അറയ്ക്കുള്ളില്‍ കണ്ണ് മിഴിക്കാതെ കിടക്കണം എന്ന് മാത്രം കാഞ്ചനയ്ക്കു അറിയില്ല. ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ ഇളകിയാല്‍ അമ്മ പൊത്തിപ്പിടിക്കും. അച്ഛനാണു ഈ പേരിട്ടത്, രണ്ട് ചേച്ചിമാര്‍ അവളെ കാണാന്‍ കാത്തിരിക്ക്യാണ് എന്നൊക്കെ കാഞ്ചനയ്ക്ക് മനസ്സിലായിട്ടുണ്ട്.
അച്ഛമ്മ മാത്രാണ് 'ഇനി ഈ നാശം കൂടെ ജനിച്ചിട്ട് വേണം എന്റെ ചാക്കാല കൂടാന്‍' എന്നൊക്കെ പറയാറുള്ളത്.
എപ്പഴാ അമ്മേ കുഞ്ഞുവാവ വരികാന്നു ചേച്ചിമാര്‍ ദിവസവും ചോദിക്കാറുണ്ട്. വിഷമം ഇല്ലാത്ത ദിവസം ആണെങ്കില്‍ അമ്മ കുറെ കാര്യങ്ങള്‍ അവരോട് പറയും. അല്ലെങ്കില്‍ പോയിരുന്നു പഠിച്ചാട്ടെ രണ്ടെണ്ണോം എന്ന് ദേഷ്യപ്പെടും. ഇടയ്ക്ക് മാത്രാണു അച്ഛന്റെ സ്വരം കാഞ്ചന കേള്‍ക്കുന്നത്. അതും നേരിയ സ്വരത്തില്‍. അമ്മയോട് സ്നേഹം ഉണ്ട് അച്ഛനു എന്ന് കാഞ്ചനക്കു അറിയാം. എന്നാലും ഇടക്ക് 'അമ്മ പറയുന്നതും ശരിയല്ലേടീ 'എന്നു അച്ഛനും ചോദിക്കുന്നത് കേള്‍ക്കാറുണ്ടു. അച്ഛന്‍ ചേച്ചിമാരേം കൂട്ടി പൂരം കാണാന്‍ പോയിരിക്ക്യാണു എന്നു അമ്മ കാഞ്ചനയോട് പറഞ്ഞിട്ടുണ്ട്. മോളൂനും പോവാലോ ഒരിക്കല്‍ എന്നും പറഞ്ഞു. അതു പറഞ്ഞ് കുറച്ച് നേരം കഴിയുന്നതിനുമുന്‍പു തുടങ്ങിയതാണു അച്ഛമ്മയുടെ വഴക്കു. എല്ലാരേം കണ്ണ് തുറന്നു കാണാന്‍ കാത്തിരിക്കുന്ന അവളെപ്പറ്റിയാണു ഈ വഴക്കു എന്നു അവള്‍ക്കു പണ്ടേ മനസ്സിലായിട്ടുണ്ട്. അതിന്റെ കാരണം മാത്രം ആണു അവള്‍ക്കു മനസ്സിലാകാത്തത്. 'നശിച്ചവള്‍ നീയിങ്ങനെ പെറ്റുകൂട്ടിക്കോ ഇതിനൊക്കെ ആരു ചെലവിനു കൊടുക്കും എന്നോര്‍ത്തിട്ടുണ്ടോടീ, ആണ്‍ തരി ഒന്നെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പിന്നേം വേണ്ടീല്ലായിരുന്നു. ഇതെങ്കിലും പെണ്ണാന്നു അറിഞ്ഞപ്പോത്തന്നെ നശിപ്പിച്ചു കളയായിരുന്നില്ലേടീ'. അച്ഛമ്മ നിര്‍ത്താന്‍ ഉള്ള ഭാവം ഇല്ല. ഈ അമ്മയ്ക്കു അങ്ങോട്ട് ഒന്നു എന്തെങ്കിലും പറഞ്ഞാല്‍ ഇപ്പോ എന്താ? കാഞ്ചനയ്ക്കും കുറച്ച് ദേഷ്യം വരുന്നുണ്ട്. അവള്‍ കുഞ്ഞിക്കാലുകൊണ്ട് ഒരു ചവിട്ട് കൊടുത്തു അമ്മയ്ക്ക്.'ഓ ഈ ഒരു വക. നിന്നെക്കൊണ്ടാടീ ഞാനും ഇപ്പോ ഇതൊക്കെ കേള്‍ക്കേണ്ടി വരുന്നതു നിനക്കൊന്നു ഒഴിഞ്ഞു തരാമോ'.'അയ്യോ അമ്മ ഇതൊക്കെ എന്നോടാണോ പറയുന്നതു'? കാഞ്ചനയ്ക്കു വിശ്വസിക്കാന്‍ പറ്റിയില്ല. താനാണ്, താന്‍ മാത്രം ആണ് ഇവിടുത്തെ പ്രശ്നം എന്നു കാഞ്ചനക്കു മനസ്സിലായി. അവള്‍ കുഞ്ഞിക്കണ്ണുകള്‍ ഒന്നുകൂടെ മുറുക്കിയടച്ചു. അമ്മേന്നു മനസ്സില്‍ വിളിച്ചു. പിന്നെ പതുക്കെ കുഞ്ഞിക്കൈകളെടുത്ത് പട്ടുപോലുള്ള വിരലുകള്‍ കൊണ്ടു അമ്മയുമായി ബന്ധിപ്പിച്ചിരിക്കുന്ന പൊക്കിള്‍ക്കൊടിയെടുത്തു തന്റെ കഴുത്തില്‍ ചുറ്റി. എന്നിട്ട് ഒന്നു തിരിഞ്ഞ്‌മറിഞ്ഞു. അമ്മയുടെ കണ്ണന്റെ അടുത്തേക്കു യാത്രയാവാന്‍. കാണാന്‍ കൊതിക്കുന്ന എല്ലാരേം അവിടെ വരുമ്പോള്‍ കാണാം എന്നോര്‍ത്ത്. അമ്മ ഒന്നു പൊത്തിപ്പിടിച്ചതു മാത്രം കാഞ്ചനയ്ക്കു ഓര്‍മ്മയുണ്ട്.
പിന്നെ യാത്ര. തുടങ്ങുന്നതിനു മുന്‍പു അവസാനിപ്പിക്കേണ്ടിവന്ന ഒരു യാത്ര.......
തന്റെ വാശിയില്‍ ഒരു ജീവന്‍ നിശ്ചലമായതു അറിയാതെ അച്ഛമ്മ പതിവുപോലെ സീരിയലിനു മുന്‍പില്‍ തപസ്സിരുന്നു.
'സ്ത്രീജന്‍മം പുണ്യജന്‍മം...... '
13 Comments:
kollam great story! njan penbhrunahathyayekkurichu orennam pandu ezhutheettundu.. pandalla, last but two post aayittu :-))
മനോവിഷമമുണ്ടാക്കുന്ന മനോഹരമായ കഥ.
ഇതുവായിച്ച ശേഷം വീണ്ടുമൊരിക്കല്‍ പോയി ഇവയെല്ലാം വായിച്ചപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ കൂടുതല്‍ പിടികിട്ടി.
നിഴലുകളുടെ
ഉത്സവം
തിരനോട്ടം
(നിഴലുകളുടെ
ഉത്സവം-2)
ജാതകം
- ( നിഴലുകളുടെ
ഉത്സവം - III )
അമ്മ ഒന്നു പൊത്തിപ്പിടിച്ചതു മാത്രം കാഞ്ചനയ്ക്കു ഓര്‍മ്മയുണ്ട്. പിന്നെ യാത്ര. തുടങ്ങുന്നതിനു മുന്‍പു അവസാനിപ്പിക്കേണ്ടിവന്ന ഒരു യാത്ര......
മനസ്സിലാരോ കരഞ്ഞു കൊണ്ടൊരു യാത്രാമൊഴി ചൊല്ലി. അതവള്‍, കേട്ടിട്ടുണ്ടാവുമോ?
Soo, Please..
SU ..engane ulla sad stories enthina ezhuthunne ..enniku vayichittu sangadam varunnu .. :(
അമ്മേ ഞാന്‍ നിന്റെ വയറ്റില്‍
നീയെന്റെ മനസ്സില്‍.....
സങ്കടം തോന്നുന്നു സൂ....
:(
Dear SU with a whole hearted smile lemme deliver this comment; honey i am not in a position to read or understand ur comment; i am in such bad condition & u r mail is not gonna make me happy; i am sorry to tell such things dear i know my comment ain't important to u still; gimme lil time & lemme come back to my normal mental status; i yam totally screwed up dear; can't say its a gone case lets see; love u so much friend; catch u later oh yeah thanks for the comment in my virtual space; bye for now; wish all in this room to have a good day
su...
what u suppose to tell, actually?..
ibru.
ജിതു നന്ദി :) ഞാന്‍ ജിതുന്റെ പോസ്റ്റ് വായിച്ചു.
അനില്‍, ഈ ഒരു കഥയില്ലായ്മ കൊണ്ട് ആ കാര്യങ്ങളൊക്കെ എങ്ങനെ പിടി കിട്ടി?
പോള്‍, ഇതൊക്കെ ഓരോ ദിവസവും പല സ്ഥലത്തും ഉണ്ടാവും എന്നാ എനിക്കു തോന്നുന്നതു.
സുനില്‍ എന്താ കടുപ്പം കുറഞ്ഞുപോയോ ? ഇതിലും കുറച്ച് കൂട്ടി അടുത്തത് എഴുതാം എന്താ?
Inspiring :) I am fine. Thanks.
Gauri, enthaannu ariyilla. ippo manassu verum krooram aayikkondirikkya :( ethra nokkeettum athu sariyavunnilla. allenkil sariyakkan sammathikkunnilla. :( sorry da.
friendsnodu sorry parayunnatha enikku ettavum vishamam ulla kaaryam. ippo divasavum nadakkunnathum atha.....
കലേഷ് :(
D.B. :) BE HAPPY . LIFE IS URS, U CAN MAKE IT HELL OR HEAVEN ennu innale oraal ennodu paranju. athu njan D.B. yodum parayamm .
ഇബ്രൂ,
ഒന്നും മനസ്സിലായില്ലേ? എങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. ഇബ്രുവും . ഹിഹി
Hey SU; nalla post; a diff story & i really liked it; but sad ending; mothathil SU nte thinking power kollam; have a good day dear
സു,
"നിഴലുകളുടെ ഉത്സവം " ഒന്നുകൂടി മനസിരുത്തി വായിച്ചുനോക്കൂ.
hi SU ..have a nice day :)
D.B. thanks :)
അനില്‍ :( മനസ്സിലായി.
Gauri :) thank u.
Post a Comment
Subscribe to Post Comments [Atom]
<< Home