പാതിവഴിക്കു തീര്‍ന്ന കഥ.
കരളും കരളിന്റെ കരളും കറുത്തവാവിന്റെയന്നു കൂറ്റാക്കൂറ്റിരുട്ടത്ത് കഥ പറഞ്ഞുംകൊണ്ട്
ഇരിക്കുകയായിരുന്നു.അവനും അവള്‍ക്കും കഥ പറഞ്ഞിട്ട് തീരുന്നില്ല. പഴയ കാലത്തെപ്പോലെ
ചിന്തിക്കുന്നതുകൊണ്ടാണു മരച്ചുവട് തിരഞ്ഞെടുത്തത്. കോണ്‍ക്രീറ്റ് കാടുകളുടെ നടുവില്‍
ആയതുകൊണ്ട് തെങ്ങ് മാത്രമാണു മരം. ഇടക്കിടക്ക് രണ്ടാളും ചെവിയോര്‍ക്കുന്നുണ്ട്.
തേങ്ങയോ ഓലയോ വല്ലതും വീഴാന്‍ ഉള്ള ഭാവം ഉണ്ടോന്ന്. ഇരുട്ടായതുകൊണ്ട് ഒന്നും
കാണാന്‍ വയ്യ.
'എന്നാലും നിനക്ക് എന്നോട് ഇത്രേം സ്നേഹം ഉണ്ടെന്ന് കരുതിയില്ല'-- അവന്.
'അതെന്താ'---അവള്.
'നീ കാണാന്‍ ഈ സമയത്ത് വന്നില്ലേ'---അവന്.
'സ്നേഹം കൊണ്ടല്ലേ അത്' അവള്.
അങ്ങനെ ഡയലോഗ് ഒരോന്നായി പറഞ്ഞുകൊണ്ടിരിക്കുകയാണു
രണ്ടാളും.
അതിനിടക്ക് ഒരു അലര്‍ച്ച.
'മക്കളേ....' രണ്ടാളും ഞെട്ടി.
തെങ്ങിന്റെ മുകളില്‍ നിന്നാണ്. രണ്ടാളും കണ്ണ് മിഴിച്ച് മിഴിച്ച് നോക്കിയപ്പോള്‍
എന്തോ താഴോട്ട് വരുന്നു. അടുത്തെത്തിയപ്പോള്‍ കണ്ടു ഒരു മനുഷ്യന് തെങ്ങില്‍ നിന്ന്
ഇറങ്ങിവരുന്നു. കുറേ തേങ്ങ കൈയില്‍ ഉണ്ട്. അയാള്‍ അവരോട് പറഞ്ഞു.
'രണ്ടെണ്ണവും ഇപ്പോ പോകും പോകും എന്ന് കരുതി തെങ്ങിന്റെ മുകളില്‍ ഇരിക്കാന്‍
തുടങ്ങിയിട്ട് നേരം കുറേ ആയി. നിങ്ങള്‍ക്ക് ഇവിടെയിരുന്നു പറയുന്നതു നാളേം പറയാം
അല്ലെങ്കില്‍ ഫോണില്‍ പറയാം. എനിക്കു ഈ തേങ്ങ നേരം വെളുക്കുന്നതിനു മുമ്പ് ഇവിടെ നിന്ന്
കടത്തിയിട്ട് വേണം വിറ്റ് കാശാക്കാന്‍. കള്ളനാണേലും എന്റെ ക്ഷമക്കും
ഒരതിരുണ്ട്.'
രണ്ടാളും മിഴിച്ച് നില്ക്കുമ്പോള് കള്ളന് തേങ്ങയുമായി മന്ത്രിവാഹനം പോലെ കുതിച്ച് പാഞ്ഞു.
കഥ പറച്ചില് തല്ക്കാലം നിര്‍ത്തി, രണ്ടും രണ്ട് വഴിക്കു പോയി.
31 Comments:
SU hahaha lol...
Atlastttttttttt i cud read the malayalam font of urs...but this malayalam is pretty tough....i understood someone comin down from thenge...pinne endhe sambhavichu
ഇഷ്ടായി, പെരുത്തിഷ്ടായി
സൂ, സൂപ്പര്‍!!!
പാവം കള്ളന്മാര്ക്കും ജീവിക്കണ്ടേ!
:)
P S : ഇങ്ങനത്തെ ഉഗ്രന്‍ സാധനങ്ങളൊക്കെ സ്റ്റോക്ക് ഉണ്ടായിട്ടാ ഇടയ്ക്ക് ഞങ്ങളെയൊക്കെ വിഷമിപ്പിക്കുന്നത് അല്ലേ?
സു സൂക്ഷിക്കണം. പെണ്ണെഴുത്തിന്റെയാള്ക്കാര് അറിഞ്ഞാല്‍ തട്ടിക്കൊണ്ടുപോയി സെമിനാര്‍ സിംപോസിയം ഒക്കെ നടത്തിച്ചു ബോറഡിപ്പിച്ച് ഈ ചിന്താശക്തിയൊക്കെ നശിപ്പിക്കും. ഞങ്ങള്‍ക്കു വായിക്കാന്‍ പിന്നൊരു സു-ബ്ലോഗ് ആര്‍ക്കൈവ്സ് മാത്രം ബാക്കിയാവും. സൂക്ഷിക്കുക!!!
ha ha kollam! njan karuthiyathu penninteyo/payyanteyo achan aayirunnu thenginte mukalil ennayirunnu ;-)
ഇതൊരു വേളൂര്‍ കൃഷ്ണന് കുട്ടി സ്റ്റൈല്‍ ആണല്ലോ സൂ. സ്വന്തം സ്ഥലപ്പേരുകൂടിച്ചേര്ത്ത് ഒന്ന് കാച്ചിയാലോ?
lol; nannayirikkanu SU; lol njan karuthi aro thenginte mukalil kallu (Toddy) kattu kudikkan keriyittu irangi varanathakum ennu; lol adichu kirungi irangi varana aal enthakum aa kamithakkalodu parayan pone ennalojichappola athu thenga kallan anennarinje; nice one SU; keep writing; have a good day
soo-vinte kathhakaL chilath~ cheetum cheyyum allE? -S-
Gauriiiiiii :)
Jay bhaagyam :) enthenkilum vayikkan pattunnundallo.
കെവിന് :) ഇഷ്ടായത് കെവിനും പെരുത്തിഷ്ടായത് സിജിക്കും ആണോ?
കലേഷ് :) എന്നും സൂപ്പര്‍ ആയിട്ടിരിക്കാന്‍ ഒരാള്‍ക്ക് പറ്റുമോ. നന്ദി.
അനില്‍ :( എന്നെ കളിയാക്കാ അല്ലേ?
Jithu thanks da.
കുമാര്‍ :( ഇതു നന്നായിട്ടില്ലേ.
D.B. kallinte vicharam matre ullu allee? D.B. thengil kayarukayanel kallum kudichu irangivarum. hehehe.
Sunil :) paranjathu enikku manassilayilla.
ഇതാണുകുഴപ്പം. അഭിനന്ദനം ഒരു രീതിയില്‍ മാത്രമേ സ്വീകാര്യമാവൂ എന്നുണ്ടെങ്കില്‍...
"സു. വളരെ നന്നായി" എന്നു തിരുത്തിയെഴുതുന്നു.
ഓ .. അഭിനന്ദനം ആയിരുന്നോ ? ഞാന്‍ വിചാരിച്ചു കളിയാക്കിയതാണെന്നു. അഭിനന്ദനത്തിനു നന്ദി :)
:(:(:(:(:(:(:( എനിക്കില്ലാത്ത കഴിവുകള്‍ മറ്റൊരാള്ക്കുണ്ടാവുമ്പോള് കളിയാക്കുകയാണോ വേണ്ടത്?
:( കഴിവിന്റെ കാര്യം ഇവിടിപ്പോ ആരാ പറഞ്ഞത്?
:(:(:(:(:(:(:(:(:( അങ്ങിനെ നോക്കിയാ ഞാന്‍ വെറും സീറോയാ പല കാര്യത്തിലും :(
കഴിവിന്റെ കാര്യം, എഴുതാനുള്ള കഴിവിന്റെ കാര്യം, സാധാരണക്കാര്‍ ചിന്തിക്കുന്ന വഴിയില്‍ നിന്നു വ്യത്യസ്തമായി ചിന്തിക്കാന്‍ കഴിയുന്ന, എഴുതി ഫലിപ്പിക്കാന്‍ കഴിയുന്ന സു വിനെപ്പോലുള്ളവരുടെ കഴിവിന്റെ കാര്യം; ഞാന്‍ പറയുന്നു, പറഞ്ഞു. എന്താ പാടില്ലേ?
വല്യ ചൂടിലാണല്ലോ. അവിടെ മഴയില്ല അല്ലേ? ഹിഹിഹി.
ഇവിടെ മഴയെന്നല്ല ഒരു തെന്നല്‍ പോലുമില്ല. പ്രതീക്ഷിച്ചിട്ടും കാര്യമില്ല.
അന്തരീക്ഷം വല്യ ചൂടിലാണ്.
പിന്നൊന്ന്,
സുവിന്റെ ബ്ലോഗും കമന്റുകളും എന്നെ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. നന്ദി.
എന്തു കാര്യം പഠിപ്പിക്കുന്നു :( തെളിച്ചുപറയൂ.
നല്ല കാര്യങ്ങള്‍. എന്റെ വ്യക്തി(ത്വ)വികാസത്തിനുതകുന്നവ. അതിനാലാണ് നന്ദി പറഞ്ഞത്.
ഓ ഇന്നത്തെ അത്താഴത്തിന് എന്താന്നു ആലോചിച്ചിരിക്ക്യായിരിരുന്നു ഞാന്‍. ഈ നന്ദി വേഗം പുഴുങ്ങിത്തിന്നാം അല്ലേ.
(സു അലറുന്നു) കൊണ്ടുപൊയ്ക്കോണം നന്ദീം കൊണ്ട് വന്നിരിക്കുന്നു. :(
(അ അലറുന്നില്ല)ഇതുമൊരു പാഠം. ഇതിനും നന്ദി. നന്ദി ദഹിക്കാത്തവര്‍ അതു പുഴുങ്ങിത്തിന്നാല്‍ അജീര്ണ്ണമുണ്ടാകും.
സുഖം തന്നെ അല്ലേ? -സു-
അസുഖം ഒന്നും തല്ക്കാലം ഇല്ല സുനില്‍ :).Thanks.
Hi SU how r u doing? Have a good day
D.B. sughaayi pokunnu :) Have a nice day :)
have a blissful day SU :)
Gauri :)
പരീക്ഷണം
സൂ,
ഒളിച്ചേ, കണ്ടേ!
ബൈ.
testing concluded.
http://blog4comments.blogspot.com/
എന്ത് പരീക്ഷണം ? :( എനിക്ക് മനസ്സിലാവണമെങ്കില്‍ വിശദമായി പറയണം. പിന്മൊഴികളിലാണോ പരീക്ഷണം ?
സു...കൊള്ളാം
വിശ്വാകാരം :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home