എന്താ ഞാൻ പറയേണ്ടത് ?
ഈ ‘ചിൽപ്പോൾ’ എന്നുവെച്ചാൽ എന്താന്ന് ചേട്ടൻ ചോദിച്ചപ്പോഴാണ് നോക്കിയത്.
അക്ഷരത്തെറ്റ്!
പലപ്പോഴും അറിയാതെ സംഭവിക്കാറുണ്ടെങ്കിലും ഇന്ന് ശരിക്കും വിഷമം തോന്നി.
ഇന്ന് ഞാൻ വെച്ച എല്ലാ കമന്റിലും ഓരോ അക്ഷരത്തെറ്റ് !
ഇന്ന് എന്റെ ബ്ലോഗിലെ കമന്റുകൾ ഒക്കെ കണ്ടപ്പോൾ എനിക്കു തോന്നി അരിശം.
തിര വന്ന് മണൽക്കൊട്ടാരം തട്ടിത്തകർക്കുമ്പോൾ കുഞ്ഞുമനസ്സിൽ ഉണ്ടാകുന്നതു പോലെയുള്ള
അരിശം.
തോന്നീന്നല്ല ഇപ്പോഴും ഉണ്ട്.
ആ അരിശം മുഴുവൻ അക്ഷരത്തെറ്റുകളായി മാറി.
മുഴുവൻ പോയോന്ന് ചോദിച്ചാൽ .........
എന്താ പറയ്യ്യ?
പോയില്ല :(
പിന്നെ എന്താ ഭാവം ?
എന്ത് ഭാവം ?
ഒന്നൂല്ല :(
അരിശം വന്നിട്ട് വല്ല കാര്യോം ഉണ്ടോ? ഇല്ല.
എന്നാലും........................................................
14 Comments:
അതുകൊണ്ടരിശം തീരാഞ്ഞ്... സു എന്താ ചെയ്തത്?
കെട്ടിപ്പൊക്കിയ മണൽ കൊട്ടാരങ്ങൾ തിരയ്ക്കു കൊടുത്ത കുഞ്ഞുങ്ങൾ ഒരിക്കലും കൊട്ടാരനിർമ്മാണം നിർത്താറില്ല. അവരെല്ലാം വീണ്ടും വീണ്ടും മനോഹരങ്ങളായ കൊട്ടാരങ്ങൾ നിർമ്മിച്ചു. അതെല്ലാം വീണ്ടും കടലെടുത്തു. അതിനുമുൻപ് ഒരുപാടു കണ്ണുകൾ എടുത്തു, മനസുകൾ നിറച്ചു.
മണൽകൊട്ടാരങ്ങൾക്കും കുഞ്ഞുമനസുകൾക്കും ഇത്രയും മതിയാകും പലപ്പോഴും സന്തോഷിക്കാൻ.
അരിശം മറക്കൂ, അക്ഷരത്തെറ്റുകൾ വീണ്ടും എഴുതു. ഇടയിൽ ചിൽ അക്ഷര ശരികളും.
(കമന്റുമ്പോൾ word verification-ൽ മാത്രം അക്ഷരത്തെറ്റ് വരുത്താതിരിക്കാൻ ശ്രദ്ധിക്കുക)
അപ്പോ ഈ അക്ഷരത്തെറ്റ് ഉണ്ടാകുമോന്ന് പേടിച്ചിട്ടാണ് എന്റെ ബ്ലോഗ്ഗിൽ വന്ന് ഒരു സ്മൈലി മാത്രം അടിച്ചിട്ട് പോകുന്നത് അല്ലേ? :-))
This comment has been removed by a blog administrator.
ഇതൊരു പുതിയ പരീക്ഷണം. അക്ഷരതെറ്റ്ടുകൾ ഇവിദെയും ഉണ്ടാവാം പക്ഷെ മലയാളം ഇന്റർനെറ്റിൽ കാണുമ്പോൾ ഉള്ള സുഖം ഒന്നു വേറെ തന്നെ. സു .. ഞാനും തുടങ്ങാൻ പോകുന്നു ഒരു മലയാളം ബ്ലോഗ്. അവിടെ കാണാം അല്ലേ?
hmmmm :(
അനിൽ : അരിശം തീരാഞ്ഞിട്ട് ഞാൻ എന്റെ വീട് തലതിരിച്ച് വെച്ചു.
കുമാർ,
ഹും... അരിശം പോയി. :)
ജിത്തു :) ഒന്നുമല്ലാട്ടോ. എല്ലാരും നന്നായിട്ടുണ്ട് എന്നു പറഞ്ഞപ്പോ ശരി വെക്കുന്ന രീതിയിൽ ചിരിച്ചു കാണിച്ചതാ. എന്നാ എനിക്കത്രേം ടൈപ്പ് ചെയ്യേണ്ട കാര്യം ഇല്ലല്ലോന്ന് വിചാരിച്ചാ. മടി തന്നെ.
KD,
അവിടെ കാണാം എന്ന് പറയാൻ ഉണ്ടോ. എല്ലാരും കൂടെ പുറപ്പെട്ട് കഴിഞ്ഞു. ഇപ്പോ എല്ലാരുടേം കൂട്ടത്തിൽ ഒരു പുതിയ ആനപ്പാപ്പാൻ ഉണ്ട് കേട്ടോ. ആന ചിലപ്പോ കുഴിയാന ആയിരിക്കും .ഹിഹി
thulasi :) enikkaavunnathupoleyokke njaan sahaayichchu. ini kooduthal sahaayangngalumaayi koottukaar angngotteththum .
GAURIIIIIIIIIIIII :)
happy aayittu irikooo. DB naattilekku ponnittundo? eeswaraa ini naatinu nee thanne raksha. hehe.
സു..
അക്ഷരതെറ്റുകൾ വരുത്താതിരുന്നൽ..
ഈ ബ്ലോഗ് ഒരു മഹാകാവ്യം..
സു-വിൻ ബ്ലോഗ് ഒരു മഹാകാവ്യം.
-ibru-
SU enikku aareyum patti onnum ariyilya tto .. :)..ente visheshangal matram ennodu chodhikku SU..athu matre eniku ariyu .. lol
ഇബ്രുവേ,
മഹാകാവ്യം ആന ചവുട്ടിക്കൂട്ടുന്ന ലക്ഷണം ആണ്.
:( എന്തായാലും നന്ദി.
Gauriye angngane parayalle. aa D.B. kettaal enthu vichaarikkum. allenkil thanne kaiyil oru chuttikayum aaya nadappu :)
സൂ ഇങ്ങനെ കുത്തിപ്പറയുമ്പോൾ എന്തോ, എനിക്കാകെ ഒരു കുറ്റബോധം, ഒരസ്വസ്ഥത... “അത്തിക്കായയ്ക്കകത്തെ മക്ഷിക” കണക്കെ.
ഇനി ആന (തറ, കുഴി ഈ രണ്ടു തരക്കാരും) ഇവിടെ ചവിട്ടിക്കൂട്ടാതെ ഞൻ നോക്കാം :-)
Inspiring :) sughaayittum santhoshaayittum irikkunnu ennu parayaana njaan eppozhum aagrahikkunnathu. but... enthu cheyyan? athu parayaan baakiyullorum koode sammathichchittu vende ? :( how r u ?
പാപ്പാനേ,
ആദ്യം ബോധം വേണം. എന്നാൽപ്പിന്നെ കുറ്റബോധത്തിന്റെ ആവശ്യം വരില്ല. ഞാൻ ഒന്നും കുത്തിപ്പറയുന്നില്ല. മറ്റുള്ളോരെ ദ്രോഹിക്കാൻ എന്നെ ആരും പഠിപ്പിച്ചിട്ടില്ല :( ഇങ്ങോട്ട് ദ്രോഹിച്ചാൽ എന്താ ചെയ്യണ്ടേന്നും പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട് ഒരു പകപ്പ്. അത്രേ ഉള്ളൂ. പിന്നെ പെരിങ്ങോടൻ പോലും ആ കമന്റിൽ അവിവേകം ഒന്നും കണ്ടില്ലാത്രേ. അവൻ ഒരു ചെറിയ കുട്ടിയല്ലേ. അവന് അവിവേകമായിട്ട് ഒന്നും തോന്നിയില്ലെങ്കിൽ പിന്നെ എനിക്കെന്താ? അല്ലെങ്കിലും ചന്ദനമുട്ടികൾ ചുറ്റും വെക്കുന്നതുവരെ ഈ ബ്ലോഗ് കെട്ടിപ്പിടിച്ചും കൊണ്ട് നടക്കാംന്ന് ഞാൻ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ല :(
സൂ, ആ ചന്ദനമുട്ടികളൊക്കെ അരച്ച് തിരുനെറ്റിയിൽ ഒരു പൊട്ടും തൊട്ട് ഒരു ബ്ലോഗെഴുതു, വെറുതെ മറുകമന്റെഴുതി മനമ്മടുക്കാതെ.
Post a Comment
Subscribe to Post Comments [Atom]
<< Home