Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, September 03, 2005

അപ്പോഴല്ലേ ഓർമ്മ വന്നത്.....

സു നീ ചായ വെക്കാൻ പോയിട്ട്‌ അതുണ്ടാക്കിയോ?
ഇല്ല. അപ്പോഴല്ലേ ഓർമ്മ വന്നത്‌.
എന്ത്‌?
അലക്കിയ തുണികൾ ഒന്നും അയയിൽ ഇട്ടിട്ടില്ലാന്ന്.
എന്നിട്ടു അതൊക്കെ അയയിൽ ഇട്ടോ?
ഇല്ല. അപ്പോഴല്ലേ ഓർമ്മവന്നത്‌.
എന്ത്?
ഇന്നലെ ഉണങ്ങാൻ ഇട്ടതൊന്നും എടുത്തുവെച്ചില്ല എന്ന്.
എന്നിട്ടു അതൊക്കെ എടുത്തു വെച്ചോ?
ഇല്ല. അപ്പോഴല്ലേ ഓർമ്മ വന്നത്‌.
എന്ത്‌?
അലമാരയിൽ മുഴുവൻ പാറ്റകളാണ്. അതൊക്കെ വൃത്തിയാക്കിയിട്ട്‌ വേണം തുണികൾ ഒക്കെ എടുത്തുവെക്കാൻ എന്ന്.
എന്നിട്ട്‌ അലമാര വൃത്തിയാക്കിയോ.
ഇല്ല. അപ്പോഴല്ലേ ഓർമ്മ വന്നത്‌.
എന്ത്?
മുറ്റത്ത്‌ തൈരുമുളകു ഉണക്കാൻ വെച്ചിട്ടുണ്ട്, മഴ വരുന്നതിനുമുൻപ്‌ അതു എടുത്തുവെക്കണം എന്ന്.
എന്നിട്ട്‌ അതൊക്കെ എടുത്തു വെച്ചോ?
ഇല്ല. അപ്പോഴല്ലേ ഓർമ്മ വന്നത്‌.
എന്ത്‌?
നിങ്ങൾ ചായ വെക്കാൻ പറഞ്ഞത്‌. അതു ചെയ്തോണ്ടിരിക്ക്യാ. ഇപ്പോ തരാം.
പിറ്റേന്ന്...
സു, ഇന്ന് ഞാൻ ഒരു കൂട്ടുകാരന്റെ കൂടെ ജ്വല്ലറിയിൽ പോയിരുന്നു. അവന്റെ വിവാഹവാർഷികം പ്രമാണിച്ചു അവന്റെ ഭാര്യക്കു രണ്ട്‌ വള വാങ്ങി. അവിടെ എന്തൊക്കെ പുതിയ തരം നെക്ലേസുകൾ ആണെന്നോ. കണ്ടപ്പോൾ നിനക്ക്‌ ഒന്നു വാങ്ങിക്കളയാം എന്ന് തോന്നി.
ഹായ്‌.... എന്നിട്ട്‌ എവിടെ? കാണിക്കൂ..
വാങ്ങാംന്നു വിചാരിച്ചു. പക്ഷേ അപ്പോഴല്ലേ ഓർമ്മ വന്നത്‌.
എന്ത്‌??????????....
നിനക്കു ചായ ഇടാൻ പോലും സമയം ഇല്ല,
പിന്നെ ഈ നെക്ലേസ്‌ ഒക്കെ എപ്പോ ഇടാനാ എന്ന്.

13 Comments:

Anonymous Anonymous said...

hahahaha lol... SU nu pattiya chettan ... ;)

Sat Sept 03, 11:26:00 am IST  
Blogger aneel kumar said...

ചക്കിക്കൊത്ത ചങ്കരൻ :)

Sat Sept 03, 11:30:00 am IST  
Blogger SunilKumar Elamkulam Muthukurussi said...

Nicely written

Sat Sept 03, 11:39:00 am IST  
Blogger Kumar Neelakandan © (Kumar NM) said...

su :)

Sat Sept 03, 11:49:00 am IST  
Blogger സു | Su said...

Gauri... :((

അനിൽ :((

സുനിൽ :)
കുമാർ :)

Sat Sept 03, 11:54:00 am IST  
Anonymous Anonymous said...

വിഷമിക്കാതെ സു, അടുത്ത പ്രാവശ്യം ചേട്ടൻ സുവിനു രണ്ട്‌ കുപ്പിവള വാങ്ങിത്തരും:)

Sat Sept 03, 12:55:00 pm IST  
Blogger Jo said...

Ha ha...

Sat Sept 03, 12:59:00 pm IST  
Anonymous Anonymous said...

ayyoda chettayi ingine oru vakra budhi karan anennu karuthiyilla athengine SU nte alle farthavu angineye varu; next time chettayi chaya chodikkumbo athinte koode oru parippu vada koode kodukku SU; surprise ayi kotte; appo SU num kittum enthelum surprise things

so how r u dear? Have a good day by the way where is that gauli? //gavel on her murichitta tail

Sat Sept 03, 05:36:00 pm IST  
Blogger ചില നേരത്ത്.. said...

സൂവിന്‌ ആ സെൻസിലുള്ള ചേട്ടനുണ്ടായത്‌ വളരെ നന്നായി. അല്ലെങ്കിൽ ആണുങ്ങളെ കൊണ്ട്‌ 'ക്ഷ' വരപ്പിച്ച കഥകൾ വായിക്കേണ്ടി വന്നേനെ,..
ചേട്ടനെ എല്ലാ ഭാവുകങ്ങളും അറിയിക്കുക..
പാവം ചേട്ടന്മാർ.. തീരെ പാവമല്ലാത്ത ചേച്ചിമാർ..
-ഇബ്രു-

Sat Sept 03, 06:26:00 pm IST  
Blogger പാപ്പാന്‍‌/mahout said...

ചേട്ടൻ വല്ലപ്പൊഴുമേ ഇങനെ അവിവേകം കാട്ടുന്നുള്ളൂ എൻകിൽ ക്ഷമിച്ചുകള സൂ. അതല്ല ഇതു സ്ഥിരം സംഭവമാണെൻകിൽ ചേട്ടനോടൊരു ബ്ലോഗ് തുടങ്ങാൻ പറ, ഞങ്ങൾക്കവിടെ ഇതുമാതിരി സംഭവങ്ങളൊക്കെ വായിച്ചു രസിക്കാലോ.

Sun Sept 04, 08:32:00 am IST  
Blogger സു | Su said...

D.B. how r u? :)
jo :)
raathri :)
ibru :)
pappaan :)

Sun Sept 04, 06:01:00 pm IST  
Blogger Sujith said...

oru shupaandi story pole undallo.. :-) just kidding!!

Mon Sept 05, 02:37:00 am IST  
Blogger M@mm@ Mi@ said...

Su-nu pattya chettan!

Thu Nov 11, 12:47:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home