Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, September 08, 2005

വർക്കലയിലെ വിവാഹം.

അങ്ങനെ അതിരാവിലെ ഗുഡ്മോർണിങ്ങിൽ ഒരു ദീർഘദൂര ബസിൽ നിന്നും രണ്ടാൾക്കാർ വർക്കല ബസ്‌ സ്റ്റാന്റിൽ ലഗ്ഗേജ്‌ കണക്കെ എറിയപ്പെട്ടു. ചേട്ടനും ഞാനും. തലേ ദിവസം രാവിലെ ചെരുപ്പിട്ടതാണ്. കോട്ടയത്ത്‌ ഏറ്റുമാനൂരപ്പൻ ഉള്ളിടത്തുനിന്നും പിന്നെയും തെക്കോട്ട്‌ പോവാൻ ഭാഗ്യം ലഭിച്ചില്ലാത്തതിനാൽ വർക്കല സന്ദർശനം എനിക്കൊരു ലോട്ടറി പോലെ ആയിരുന്നു. സന്ദർഭം വന്നാൽ അല്ലേ സന്ദർശനം പറ്റൂ. കലേഷ്‌ വിളിച്ചിട്ട്‌ പോവാതിരിക്കുന്നതെങ്ങിനെ. നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന് പറഞ്ഞു വിളിച്ച്‌ പോയതാണ്. ബാക്കി ഉള്ളവരൊക്കെ ബിസി മോഡിൽ ഇരിക്കുകയാണ്. അതിനാൽ ഞങ്ങൾ എന്തു വന്നാലും പോവുക തന്നെ എന്നുറപ്പിച്ചു. വർക്കലയിൽ ഇറങ്ങി നല്ലൊരു ലോഡ്ജ്‌ കണ്ടുപിടിച്ച്‌ കുളിച്ചൊരുങ്ങി വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തി. കലേഷ്‌ എവിടെ എന്നു അവിടെ ഒരാളോട്‌ ചോദിച്ചു. നിങ്ങൾ ആരാന്ന് മറുചോദ്യം കിട്ടി. ഞങ്ങൾ ആരാന്ന് ഇവിടുത്തെ പട്ടിക്കും പൂച്ചക്കും പോലും അറിയാം എന്ന് മേഘം എന്ന സിനിമയിലെ ശ്രീനിവാസന്റെ ഡയലോഗ്‌ കടമെടുത്ത്‌ കാച്ചി. എന്നാൽ ഞാൻ പട്ടിയോടും പൂച്ചയോടും വരാൻ പറയാം എന്നു പറഞ്ഞ്‌ അയാൾ മുങ്ങി. ചുറ്റുപാടും വീക്ഷിച്ചപ്പോഴേക്കും കലേഷുണ്ട്‌ ഓടിനടന്ന് കാര്യങ്ങൾ ഒക്കെ നോക്കിനടത്തുന്നു. കലേഷിന്റെ അടുത്തു പോയി ഹലോ ഞാൻ സു ആണ്. ഇതു ചേട്ടൻ ആണ് എന്നു പറഞ്ഞു. യേത്‌ സു യേത്‌ ചേട്ടൻ? കലേഷ്‌ കണ്ട ഭാവം കാട്ടാതെ പോയി. ഞാൻ ശൂ എന്നായി . കലേഷിനു ഏത്‌ സു എന്നു മനസ്സിലായി എന്ന് പോയ അതേ സ്പീഡിൽ തിരിച്ചുവന്നപ്പോൾ മനസ്സിലായി. വന്നയുടനെ കലേഷ്‌ സൂ നമ്മുടെ ബ്ലോഗ്‌ എന്നും പറഞ്ഞ്‌ തുടങ്ങി. കലേഷേ രാവിലെത്തന്നെ ബ്ലോഗിന്റെ കാര്യം പറഞ്ഞ്‌ ബോറടിപ്പിക്കാതെ ബോജനം ഛെ ഭോജനം എവിടെയാണെന്ന് കാട്ടിത്തരൂ എന്നു പറഞ്ഞു. കലേഷ്‌ എല്ലാവരും പ്രാതൽ കഴിക്കുന്നിടത്തേക്കു ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. കൈ കഴുകിയിട്ട്‌ ഇപ്പൊ വരാം എന്നും പറഞ്ഞ്‌ ഞാൻ പൈപ്പ്‌ ഉള്ളിടത്തേക്ക്‌ പോയി. അവിടെ വീണിരുന്ന വെള്ളത്തിൽ തെന്നി ബ്ധും എന്നു വീണു. എണീറ്റ്‌ നോക്കുമ്പോൾ സ്വന്തം വീട്‌ സ്വന്തം കട്ടിൽ സ്വന്തം നിലം. വർക്കല പോയിട്ട്‌ ഒരു കല പോലും ഇല്ല. ഒടിഞ്ഞ നടുവും താങ്ങി എണീറ്റപ്പോഴേക്കും ചേട്ടൻ പരിഹാസത്തിൽ നിനക്കെന്താ സു രാഷ്ട്രീയക്കാരുടെ സ്വഭാവം ഉണ്ടോന്ന് ചോദിക്കുന്നു. കൂറുമാറ്റം. ഉറങ്ങിയത്‌ ഒരിടത്ത്‌ എണീറ്റുവരുന്നത്‌ വേറൊരിടത്ത്‌ നിന്ന്. സ്വപ്നത്തിൽ ആണെങ്കിലും വർക്കലയും കലേഷിനെയും ഒക്കെ കണ്ടതിനാൽ ഞാൻ അങ്ങോട്ട്‌ ഒന്നും പറഞ്ഞില്ല.

14 Comments:

Blogger viswaprabha വിശ്വപ്രഭ said...

vaayichchu

Thu Sept 08, 02:59:00 pm IST  
Blogger Sujith said...

enthayalum veenu.. vellathinu pakaram valla payasathilumanu veenirunnathenkil athenkilum taste cheythu ennenkulum parayamayirunnu.. ithorumathiri.. :-))

Thu Sept 08, 03:16:00 pm IST  
Anonymous Anonymous said...

SU swapnathinu angane oru karyam undu..nammuku evide venengilum poyi varam ..lol ..orikal njan dreamsil prince charles and diana de kalyanathinu poyirunnu :)

Thu Sept 08, 04:15:00 pm IST  
Blogger monu said...

@ su
:))

@gauri
:O

Thu Sept 08, 04:19:00 pm IST  
Anonymous Anonymous said...

naTu ippO engane Su? -S-

Thu Sept 08, 04:31:00 pm IST  
Blogger കെവിൻ & സിജി said...

ശൂശൂ

Thu Sept 08, 06:36:00 pm IST  
Blogger aneel kumar said...

കലേഷ് ഇത്ര കാര്യമായി വിളിച്ചിട്ടും പോകാൻ കഴിഞ്ഞില്ലല്ലോ എന്നു വിഷമിച്ചിരിക്കുമ്പോഴാ ഇതു കാണുന്നത്. ഇപ്പോ തീരെ വിഷമം ഇല്ല.
ബോജനം കഴിഞ്ഞായിരുന്നു വീഴ്ചയെങ്കിൽ രാവിലെ അതുണ്ടാക്കുന്ന പണിയെങ്കിലും കുറഞ്ഞു കിട്ടിയേനെ. :)

Thu Sept 08, 10:13:00 pm IST  
Blogger Arun Vishnu M V said...

ഹൊ വീണിട്ടൊന്നും പറ്റിയില്ലല്ലോ അല്ലേ? ഇങ്ങനെത്തെ സ്വപ്നങ്ങൽ ഒരുപാടു കാണുന്നുണ്ടെങ്കിൽ ഇനി മുതൽ തറയിൽ കിടന്നാൽ മതി കേട്ടോ.

അല്ലാ എന്താ ഈ Word Verificationറ്റെ ആവിശ്യം? ഞാനും ഇത് ഇടണോ വേണ്ടയോ എന്നറിയണമല്ലോ

Thu Sept 08, 10:37:00 pm IST  
Anonymous Anonymous said...

എന്‍റെ എന്റെ

Thu Sept 08, 11:28:00 pm IST  
Blogger Achinthya said...

Shooo aakaathe poya su,

Vaarkkalayile vivaaham kalathile vaarkkaatha kanji pole sampushtam.

su ivade ullatharinju njaan ethiyappazhekkum, kalyaanom, veezhalum okke kazhinju.entrhaayaalum veenedathu kidannurulaande eniittilye.athanne nalla kaaryam. meendum paarkkalaam

Fri Sept 09, 07:13:00 pm IST  
Blogger സു | Su said...

വി.പി.,
വായിച്ചതിൽ വളരെ സന്തോഷം :)
ജിത്തു, എനിക്ക് കറികൾ ആണ് ഇഷ്ടം .അതിൽ ഇനി പോയി വീണോളാം :))

ഗൌരി,
എന്നാപ്പിന്നെ എന്റെ കല്യാണത്തിനു വന്നൂടായിരുന്നോ? ഹി ഹി.

മോനു, :)

സുനിൽ,ഒക്കെ ശരിയാകുന്നു.

തുളസി, സാരമില്ല എനിക്കു നീന്തൽ നല്ലപോലെ അറിയാം. എല്ലാരേം രക്ഷപ്പെടുത്തിക്കോളാം.

കെവിൻ, എന്താ ഇവിടെ പാമ്പുണ്ടോ?

അനിൽ :) അതു ഞാനും വിചാരിച്ചു. ഇനി പറഞ്ഞിട്ട് എന്ത് കാര്യം?

കണ്ണൻ കുട്ട്യേ, ഇനി അങ്ങനെ ചെയ്തോളാം. അതു കുറെ വേണ്ടാത്ത കമന്റുകൾ വന്നിട്ടാ അതു വെച്ചത്. അവിടേം വെക്കണം.

അജ്ഞാതാ ?
അചിന്ത്യ :) സ്വാഗതം. എണീറ്റു. നടുനിവർക്കുന്നു.

Sat Sept 10, 11:39:00 am IST  
Blogger Kalesh Kumar said...

സൂ, ഒരുപാട് സന്തോഷം ഉണ്ട് - എന്നെ ഞെട്ടിച്ചതിനും ബ്ലോഗ് ചെയ്തതിനും! പിന്നെ, സ്വപ്നത്തിലായാലും വർക്കല എത്തിയതിൽ വളരെ വളരെ സന്തോഷം!
(അന്ന് വാഹന പണിമുടക്കായിരുന്നു! അതുകാരണം ഒരുപാട് പേർക്ക് പങ്കെടുക്കാൻ സാധിച്ചില്ല!)

Wed Sept 14, 02:56:00 pm IST  
Blogger Anu Saji said...

sathyamanu ennu karuthi

Sat Jun 02, 06:51:00 pm IST  
Blogger Anu Saji said...

satyamanennu karuthi poyi

Sat Jun 02, 06:52:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home