മൗനം........
മൗനം ഏതോ ചിലങ്കയിൽ തട്ടി നൃത്തമായി.
മൗനം ഏതോ തംബുരുവിൽ മീട്ടി ശ്രുതിയായി.
മൗനം ഏതോ വിരലിൽ തൊട്ട് താളമായി.
മൗനം ഏതോ കണ്ഠത്തിൽ അലിഞ്ഞ് സ്വരമായി.
മൗനം ഏതോ മുഖത്ത് വിരിഞ്ഞ് ഭാവമായി.
മൗനം ഏതോ മുരളിയിൽ ചേക്കേറി സംഗീതമായി.
മൗനം ഏതോ ഹൃദയത്തിൽ ലയിച്ച് പ്രണയമായി.
മൗനം ഏതോ ജീവന്റെ സപ്തസ്വരമായി.
25 Comments:
മൌനം ഏതു വിദ്വാനും ഭൂഷണം.
കിടിലൊല്‍കിടിലം,കിടിലമനോഹരം,കിടിലാനന്ദകരം,കിടിലസുരഭിലം......
സൂ ചേച്ചീ, നന്നായിട്ടുണ്ട് കേട്ടോ..എന്നാലും എന്റെ പേരില്‍ കോപ്പിറൈറ്റിനു കേസു കൊടുത്തത് ......ആഹ് പോട്ടെ..;)
‘മൗനം‘ എന്നെങ്ങനെയാ റ്റൈപ്പ് ചെയ്യുക?
ഞാനെത്ര നോക്കിയിട്ടും ‘മൌനം‘ കിട്ടുന്നേയുള്ളൂ. (അതു ഭജിച്ചിരുന്നാൽ ഇതെങ്ങനെ അറിയുമെന്നാലോച്ചിട്ടാണിപ്പോ അതു ഭഞ്ജിച്ചത്) :(
മൌനം വിദ്വാനു മാത്രം അല്ല മണ്ടനും ഭൂഷണം ആണ്. എന്നെ കളിയാക്കുകയാ അല്ലേ? മൗനം എന്നു ടൈപ്പു ചെയ്യാന്‍ പറ്റില്ലേ? അതു കോപ്പി പേസ്റ്റ് ചെയ്തതാണോ? സാരമില്ല പറഞ്ഞു തരാം .പരിഹസിച്ചാലും വേണ്ടീല. ക കീമാപ്പിനു പകരം മലയാളം കീബോര്‍ഡ് സെലക്റ്റ് ചെയ്താൽ മതിയല്ലോ.
ചന്ദ്രേട്ടൻ :)
നവനീതാ... :)
നിൻ മൗനം സമ്മതമല്ലയോ........
നിൻ മന്ദഹാസം മറുപടിയല്ലയോ....
മൗന ഗുരുവേ ഹരനേ നടരാജാ നീലകണ്ഠനേ
സൂ,
ഒരു സംശയം.
“തമ്പുരു” ശരിയാണോ? “തംബുരു” അല്ലേ ശരി?
തമ്പുരു എന്ന് അച്ചടിമാദ്ധ്യമങ്ങളിൽ വായിച്ച ഓർമ്മയില്ല.
സസ്നേഹം,
--ഏവൂരാൻ
:_)
Silence is golden:-
Gandharvan silenceil:---
enkilum ullil oorunna paattukal:-
mouname nirayum mouname..
mounam vaachalamaayi nimishangal salabhangal aayi....
mindathathenthe kili penne..
(ethellam mounam paalikkunna gandharvante ullil thonnunnathanu. mounathil chintha koodunnu)
but gandharvan want silence to glide like--->
Silence salience in little blog
Oh u wander every where
Up above the ski so slick
prickle an atulya'n reprimand
.....
great
സൂ,
തന്റെ മൗനം...
എന്റെ മനസ്സില്‍ തട്ടി സാന്ദ്രമായി...
സ്വാര്‍ത്ഥന്‍
"സ്വാര്‍ത്ഥവിചാരം"
ദേവാ :) ആരാ ഗുരു ?
ഏവൂ :)നന്ദി. ആവാം ആയിരിക്കും എന്നൊക്കെ പറയാം. കുറേ കണക്കുകൂട്ടിക്കൂട്ടി ഒന്നു സെലക്റ്റ് ചെയ്തതാ. ആരോടെങ്കിലും ചോദിക്കാമെന്നു വെച്ചാൽ............
വിശാലനും ആദിയും മൌനവ്രതത്തിൽ ആണോ?
ഗന്ധർവാ :) മൌനം വേണ്ട. പറയേണ്ടതൊക്കെ പറയൂ. കേൾക്കട്ടെ.
അജ്ഞാതാ :) പേരില്ലേ?
കലേഷേ കോലം വരയ്ക്കാൻ പഠിച്ചു തുടങ്ങിയോ ;)
സ്വാർത്ഥാ :) സ്വാഗതം.
SU, appO
The music of silence
Entered my heart
And made seven holes
To make it a flute
ithinte translation?
സൂ, അത് മൌനമാണ്. കോലമല്ല! :)
മൌനം പിന്നെ എങ്ങനെയാ എഴുതുക ?
ചിരവിരഹത്തിൻ ചിതയിൽ
നിന്നൊരു കിളി പറന്നുയരേ
ഒരു വാക്കെങ്കിലും,
ഒരു വാക്കെങ്കിലും പറക നീ...
മൌനം മരണമാകുന്നു
Quote: Su said
"ദേവാ :) ആരാ ഗുരു ?"
മൗന ഗുരു, ഹരന്, നടരാജന് എന്നൊക്കെ പറയുന്ന ഗുരുവിനെ അറിയില്ലേ സൂ?
അതല്ല ഇനി ഗുരു എന്നാല്‍ ആരാണ് എന്നാ ചോദ്യമെങ്കില്‍...
...സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു .മനുഷ്യനും മനുഷ്യനു മായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും, എന്തിന് പ്രകൃതിയും മൃഗവും ചരിത്ര സംഭവങ്ങളുമായുള്ള കൂട്ടായ്മകളില്പ്പോലും ഗുരു അന്തര്‍ലീനനാണ് (വിജയന്, ഗുരുസാഗരം എന്ന നോവലില്‍)
നിൻ പളുങ്കുകൾ
ചിതറി വീഴുമീ
നിമിഷ സാഗരം
അലയൊഴിഞ്ഞുവോ?
സു വിന്റെ സുന്ദരമായ ഈ പോസ്റ്റിൽ തത്ത്വചിന്ത കുത്തിക്കയറ്റുന്നതു അനുചിതമായിരിക്കുമോ എന്ന ഭയം ഇല്ലാതില്ല. ന്നാലും ദേവന്റെ മൊഴിക്കൊരനുബന്ധം പറയട്ടെ, ഈ മൌനം തന്നെയാണു സു സനാതനമായ ഗുരു. ഓരോന്നിലും ചേർന്നു് അതിന്റെ ഭാവത്തെ പ്രകാശിപ്പിക്കുന്നതു് ഗുരു. അ, ഉ, മ് -നു പുറമേ മൌനവും ചേർന്നാണു ഓം ഉണ്ടാവുന്നതു്. ഈ അക്ഷരങ്ങൾ യഥാക്രമം ജാഗ്രത, നിദ്ര, സുഷുപ്തി എന്നിവയെക്കുറിക്കുമ്പോൾ മൌനം തുരീയമാകുന്നു.
മൌനം സ്വരമായ് ഈ പൊൻവീണയിൽ........;-)
തുളസിക്ക്,
മൂന്നുകുത്തുകൾ അടുപ്പിച്ചിടുന്നതു് ദ്യോതിപ്പിക്കുന്ന പോസ്റ്റ് മോഡേൺ മൌനം, കീബോർഡുകളുടെ ലോകത്തിലെ മൌനം... താങ്കൾക്കായും.
മൌനത്തെക്കുറിച്ച്...
മൌനം അരമണിക്കൂർ പോലും അസാദ്ധ്യം ആയ ഞാൻ, പ്രീഡിഗ്രിക്കാലത്ത് ദിവസേനെ രണ്ടുമണീക്കൂർ വീതം മൌനിയായി. തൃശ്ശൂര്‍ 'സ്പോക്കൺ ഇംഗ്ലീഷ്' ക്ലാസിന് പോയപ്പോഴായിരുന്നത്. അന്ന് അവിടത്തെ ടീച്ചർ എന്റെ ഇരിപ്പ് കണ്ട് എന്നോട് ചോദിച്ചു 'താൻ വളരെ സൈലന്റ് ആണ്ല്ലേ' എന്ന്. അകത്തെ പൊട്ടിചിരി പുറത്ത് മന്ദസ്മിതമാക്കി അതിനും ഞാൻ മറുപടി പറഞ്ഞില്ല.
ചിലപ്പോൾ ഞാനെന്നോട് തന്നെ ഒരു മൽസരം നടത്തും.
ഇന്ന് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ 'ചോദിച്ചതിന് മാത്രം' ഉത്തരം പറഞ്ഞ് ഒരു മൌനൻ ടൈപ്പ് ആവുകയാണെങ്കിൽ രണ്ട് ഷെവർമ്മ വാങ്ങിത്തരാം എന്ന്.
എവിടെ...? അതിനിനി രണ്ടാമത് ജനിക്കണം.
മൗനം, കമന്റുബോക്സിൽ തട്ടി ഒരു ചിരിയാവുന്നു :)
മൗനം, വരമൊഴിയുടെ വക്കിൽ തട്ടി വാക്കുകളാകുന്നു ‘നന്നായി’
hey su.. you don't think it's a kind of desentry you have and all those who cheer you up or trying to get attension of you have the same problem .. well .. i landed up in your blog some how and feel it so disgusting... please think about stopping such meaningless things...
സുനിൽ :) ആവാം.
കലേഷ് :) മൌനത്തിന് എഴുത്തുണ്ടോ?
അചിന്ത്യാമ്മ :) മൌനം മരണം ആവുന്നത് കേൾക്കാൻ കാതോർത്തിരിക്കുന്ന ആൾക്കാർക്കാ. മൌനത്തിൽ ഇരിക്കുന്നവർക്കല്ലല്ലോ.
തുളസി :) ഹഹഹ . ഇനി മൌനം ദൂരെക്കളയുന്നതാ ബുദ്ധി എന്നു മനസ്സിലായില്ലേ.
പെരിങ്ങ്സ് :)
ദേവാ ഉം.. മനസ്സിലായി. മനസ്സിലാവൂലാന്ന്!
സിദ്ധാർഥൻ :)
അതുല്യ :)
വിശാലാ, നമ്മൾ അയൽക്കാർ അല്ലാഞ്ഞത് നന്നായി. ഇല്ലെങ്കിൽ നമ്മുടെ അയൽക്കാർ എല്ലാം വീടൊഴിഞ്ഞു പോയേനേ.
കുമാർ :) നന്ദി.
മൌനം മനസ്സിൽ നൊമ്പരമായി
മൌനം വിഷാദമായി
മൌനം ശാന്തമായ തിരകളായി
മൌനം വെണ്ണീറായി.
Post a Comment
Subscribe to Post Comments [Atom]
<< Home