Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, October 20, 2005

സഹായം!

കാളിയമ്മൂമ്മ എല്ലാവരുടേം അമ്മൂമ്മയാണ്. അതായത്‌ നാട്ടുകാരൊക്കെ അമ്മൂമ്മ എന്നാണ് അവരെ വിളിക്കുന്നത്‌. എല്ലാരുടേം വീട്ടിൽ എന്തുകാര്യത്തിനും എത്തും. ഓരോ വീട്ടിലും എന്തെങ്കിലും വിശേഷം നടക്കുമ്പോൾ പോയി സഹായിക്കും. ആവുന്നതുപോലെ. എത്ര ദൂരത്തായാലും സ്വന്തക്കാരും നാട്ടുകാരും വിളിച്ചാൽ അമ്മൂമ്മ നടന്നെത്തും.വാഹനത്തിൽപോകേണ്ട സ്ഥലത്തൊന്നും അമ്മൂമ്മ ഇതുവരെ പോയിട്ടില്ല. അങ്ങനെയിരിക്കെ അമ്മൂമ്മയെ വീട്ടിനടുത്ത്‌ തന്നെയുള്ള ആൾക്കാരുടെ
പേരക്കുട്ടി താൻ പട്ടണത്തിൽ ഉണ്ടാക്കിയ വീട്ടിലേക്ക്‌ വിളിച്ചു. ഗൃഹപ്രവേശനദിവസംവേറെ ഒരിടത്ത്‌ പോവാൻ ഉണ്ടായിരുന്നതിനാൽ അമ്മൂമ്മക്ക്‌ പോവാൻ സാധിച്ചില്ല. തിരക്കൊന്നും ഇല്ലാത്ത ഒരു ദിവസം അമ്മൂമ്മ പുറപ്പെട്ടു.
ബസിൽ ആദ്യമായിട്ടാണ് യാത്ര. എന്നാലും അമ്മൂമ്മക്ക്‌ ഒരു പരിഭ്രമവും തോന്നിയില്ല. നാട്ടുകാരൊക്കെ കൂടെ ഉണ്ട്‌. അമ്മൂമ്മയുടെ പ്രായം പരിഗണിച്ച്‌ മുന്നിൽ തന്നെ സീറ്റ്‌ കിട്ടി. എല്ലാരുടേം ആക്ഷനും നോക്കിക്കണ്ട്‌ അമ്മൂമ്മ ഇരുന്നു.
പിന്നെ ഡ്രൈവറെത്തന്നെ നോക്കാൻ തുടങ്ങി. അമ്മൂമ്മയ്ക്‌ ഗിയർലിവർ മുന്നോട്ടും പിന്നോട്ടും ഒക്കെ വലിക്കുന്നത്‌ അത്ര പിടിച്ചില്ല. ഈ ചെറുക്കൻ ഇതെന്തിനാ ഇങ്ങനെ ബലപ്രയോഗം നടത്തുന്നത്‌. അമ്മൂമ്മ എന്നാലും സഹിച്ചങ്ങനെ ഇരുന്നു. അങ്ങനെ പോലീസ് സ്റ്റേഷന് മുന്നിൽ ബസ്‌ നിന്നു. കണ്ടക്ടർ സ്റ്റേഷനിലേക്ക്‌ പോയി. ഒപ്പിടാൻ ആയിരിക്കും. ഡ്രൈവർ ബസ്സ്‌ സ്റ്റോപ്പ്‌ ആയതുകൊണ്ട്‌ ബസ്‌ നിർത്തി പുറത്തേക്കിറങ്ങി. കുറച്ചുകഴിഞ്ഞ്‌ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയ മറ്റുള്ളവരും കയറിയപ്പോഴുണ്ട്‌ അമ്മൂമ്മയും ബസിലുള്ള മറ്റുള്ളവരും തമ്മിൽ എന്തോ ഒരു കശപിശ. കാര്യം ചോദിച്ചപ്പോൾ അമ്മൂമ്മ പറഞ്ഞു. ഈ പാവം ഡ്രൈവറുകൊച്ചൻ ഇതു പിടിച്ച്‌ വലിച്ചെടുക്കാൻ കുറേ നേരം ആയി പാടുപെടുന്നു. നിങ്ങളൊക്കെ എന്തു മനുഷ്യരാ, ഒന്ന് സഹായിച്ചൂടേ. നോക്കിയപ്പോഴുണ്ട്‌ അമ്മൂമ്മയുടെ കൈയിൽ ഗിയർലിവറിന്റെ തല !

{ലോബി എന്താന്ന് അറിയാനുള്ള വിവേകം ഇല്ലാത്തതുകൊണ്ടും, ഒരു ഹോബി ഇല്ലാത്തതുകൊണ്ടും, പെരിങ്ങോടന്റെ ഒരു കമന്റിൽ ചിന്തിക്കാൻ ഒന്നും ഇല്ലാത്തവർക്ക് എന്നു കണ്ടതുപോലെ ജീവിതത്തിൽ ചിന്ത.കോം എന്നൊരു കാര്യം മാത്രമേ ചിന്ത അടങ്ങിയിട്ടുള്ളത് എന്നതിനാലും ഞാൻ ഈ പോസ്റ്റ് നിങ്ങളുടെ ക്ഷമയുടെ നെല്ലിപ്പടിയിലേക്ക് തള്ളിവിടുകയാണ്. }

(സത്യം പറഞ്ഞാൽ ഇതെന്റെ നൂറ്റിമൂന്നാം പോസ്റ്റ് ആണ്. സുനാമി എന്ന പോസ്റ്റ് എന്റെ കുഞ്ഞുസുഹൃത്തായ സിമ്പിൾ എന്ന കിരണിന് മനസ്സിൽ പിടിക്കാഞ്ഞതുകൊണ്ടും, ( രണ്ടു സുനാമി താങ്ങാൻ പറ്റില്ല എന്ന് തോന്നിക്കാണും.ഹിഹി ) വേറൊരു പോസ്റ്റ് ആവർത്തനം ആണെന്നും വാരഫലക്കാരൻ കാണേണ്ട എന്നും നമ്മുടെ ബ്ലോഗ് വാരഫലക്കാരൻ പേടിപ്പിച്ചതുകൊണ്ടും മായ്ച്ചുകളഞ്ഞതാണ്.)

10 Comments:

Blogger Kalesh Kumar said...

സൂ...
നന്നായിട്ടുണ്ട്!
പിന്നെ പഴയ ഫോമിൽ തിരിച്ചു വന്നതിലുള്ള സന്തോഷവും ഉണ്ട്! :)

Thu Oct 20, 01:59:00 pm IST  
Blogger സു | Su said...

കലേഷ് :)

ബെന്നിക്ക് സ്വാഗതം :)
1) ലോബി എന്താന്ന് അറിയില്ല. ലോബി എന്ന് കേട്ടു.
2) എനിക്ക് ഹോബി ഇല്ലാത്തതുകൊണ്ട് ഇത് എഴുതി എന്നാണ് ഞാൻ അർഥമാക്കിയത്.

3) കലേഷിന്റെ കമന്റ് അല്ല. പെരിങ്ങോടന്റെ ഒരു കമന്റിൽ പറഞ്ഞിട്ടുണ്ട് ചിന്തിക്കാൻ ഒന്നും ഇല്ലാത്തവർക്ക് ചിന്തിക്കാൻ ഒരു കാര്യം എന്നോ മറ്റോ. എനിക്ക് ജീവിതത്തിൽ ഒന്നും ചിന്തിക്കാൻ ഇല്ല. ഉണ്ടെങ്കിൽ തന്നെ അതു ചിന്ത.കോം എന്നൊരു കാര്യം ആണ് എനിക്ക് ചിന്ത അടങ്ങിയിട്ടുള്ളത് എന്നാണ് ഞാൻ പറഞ്ഞത്.

സഹായം എന്ന് ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതിൽ സാരമില്ല. തെറ്റിൽനിന്നാണ് മനുഷ്യൻ പഠിക്കുന്നത്. സഹായം ചോദിച്ചുവരുമ്പോൾ പക്ഷെ തെറ്റിക്കളയരുത്. നമ്മൾ തമ്മിൽ തെറ്റും :)

Thu Oct 20, 02:26:00 pm IST  
Anonymous Anonymous said...

lol hahahaha .. ;) ... SU hi ..
Su de shradhakku.."eniku SU de post vayichu thararulla appupan naatil poyathinal njan SU de 3 postil comments ezhuthan late aayi .. sorry :)"

Thu Oct 20, 02:58:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

സൂ, തമാശ മനസിലായി.
പക്ഷേ ബ്രാക്കറ്റിൽ പറഞ്ഞതു മനസിലായില്ല. ചില ബ്ലോഗുകളിലും കമന്റുകളിലും കാണുന്ന ഒരു പുതിയ വാക്ക് ഈ ബ്രാക്കറ്റിനുള്ളിലും കണ്ടു.

അസഹനീയമായ അനോണിമസുകൾ എവിടെയൊക്കെയൊ തലപൊക്കി തലയിൽ തോന്നുന്നതൊക്കെ പറയുന്നു.
ഇവർക്കൊക്കെ ഒരു വാഴപ്പിണ്ടി രുപമെങ്കിലും ഇട്ടുവന്നാലെന്താ?
ഒളിച്ചുകളിയെക്കാളും നല്ലകളിയാണ് കബടികളി. നമുക്ക് അതു കളിക്കാം...
കബടി.. കബടി... കബടി...

Thu Oct 20, 06:49:00 pm IST  
Blogger പാപ്പാന്‍‌/mahout said...

ഈ തമാശ കൊള്ളാം, മുമ്പു കേട്ടിട്ടുള്ളതാണെങ്കിലും. പക്ഷേ എന്താ ഈ ലോബി-ഹോബി പ്രയോഗം?

Thu Oct 20, 07:11:00 pm IST  
Blogger aneel kumar said...

അമ്മൂമ്മ റ്റാറ്റയുടെ ബസിലാണെന്നു തോന്നുന്നു യാത്ര ചെയ്തത്. അതിലെ പുതിയ വണ്ടികളിൽ പോലും റിവേഴ്സിൽ നിന്നൂരിയെടുക്കാൻ ഡ്രൈവന്മാർരണ്ടുകൈയ്യും പ്രയോഗിച്ചു വലിക്കുന്നതു കണ്ടിട്ടുണ്ട്.
അല്ലാ, ഈ കണ്ടക്റ്റർ നല്ല നടപ്പിനു ശിക്ഷിക്കപ്പെട്ട ആളാണോ, പോലീസ് സ്റ്റേഷനിൽ ചെന്ന് ഒപ്പിടാൻ?

Thu Oct 20, 07:22:00 pm IST  
Blogger Arun Vishnu M V said...

എന്റമ്മോ ഞാനിപ്പോൽ ചിരിച്ചു ചിരിചു ചാകും എന്നോന്നും കള്ളം പറയില്ല.എന്നാലും 103ആം പോസ്റ്റല്ലെ.congragulations.

Thu Oct 20, 11:13:00 pm IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

Kaathiloraalolamoonjaalu thookkiya muthassi..
Kadhayude kettazhichu....
kathayude kettil ninnaayiram..thoomani muthukal
chuttum..chithari veenu...

Su....chithari veena muthu njaan perukkiyedukkunnu..!!

Fri Oct 21, 11:02:00 am IST  
Anonymous Anonymous said...

gear liver illandu BUS munnottu pokillello... ennittu ee kali ammumma eppozha ethiye veettil? ;-)

How r u SU? have a good day!

Fri Oct 21, 01:44:00 pm IST  
Blogger സു | Su said...

തുളസി, കഥയുടെ കാര്യം ഒന്നും ഓർമ്മിപ്പിക്കല്ലേ.പുസ്തകങ്ങൾ കുറെ കൊണ്ട് വെച്ചിട്ടുണ്ട്. തുറന്നാൽ അല്ലേ വായിക്കാൻ പറ്റൂ.

gauri che nee appooppanekkont enthinaada ithu vaayiipikkunnath. paavaththine paapam melottu pokaan nerathth koottano?

കുമാർ, പാപ്പാൻ, എനിക്ക് ഒന്നും പറയാൻ ഉള്ള മൂഡ് ഇല്ല. പിന്നെ ഒരു ദിവസം പറയാം :(
അനിലേട്ടാ ഒക്കെ പറയാം കേട്ടോ.

കണ്ണൻ വാവേ നീ ചിരിച്ചാൽ മതി . നന്ദി.

വർണമേഘങ്ങളേ ഈ ചീഞ്ഞ തക്കാളികളിലേക്ക് സു സ്വാഗതം. പുഞ്ച്ചിരി പിന്നെ പോരേ. ഇപ്പൊ ചിരി വരില്ല.

D.B. kaaliyammoomma evide eththi ennu pinne parayaam Su ippo evide eththi ennu manassilaavunnilla.

Sat Oct 22, 07:40:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home