Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, January 23, 2006

പ്രണയം ----4

പ്രണയം ജോലി പോലെയാണ്.

കിട്ടുന്നതുവരെ അപേക്ഷ,

കിട്ടിക്കഴിഞ്ഞാല്‍ ഉപേക്ഷ.


24 Comments:

Anonymous Anonymous said...

പൊയ്പ്പോയാൽ ഉൽപ്രേക്ഷ ?

ബിന്ദു

Mon Jan 23, 11:14:00 am IST  
Blogger Adithyan said...

അപ്പൊ ഈ പെയ്‌ഡ്‌ ലീവ്‌ എടുക്കുന്നതോ :-)

Mon Jan 23, 11:32:00 am IST  
Blogger ചില നേരത്ത്.. said...

ആറ്ക്കറിയാം.

Mon Jan 23, 11:43:00 am IST  
Blogger രാജ് said...

ഹാഹാ ആദിത്യനു സൂ വല്ല പുരസ്കാരങ്ങളും തന്നേയ്ക്കാന്‍ സാധ്യത കാണുന്നുണ്ടു്.

Mon Jan 23, 11:55:00 am IST  
Anonymous Anonymous said...

സൂ, അടുത്തത്‌ പ്രളയം?
നല്ല ‘കമന്റികനു‘ള്ള അവാര്‍ഡ് തുളസിക്ക്‌.
-സു-

Mon Jan 23, 12:02:00 pm IST  
Blogger കണ്ണൂസ്‌ said...

ദൈവത്തോടുള്ള സമീപനവും ഇങ്ങനെ തന്നെ അല്ലേ?

പാലം കടന്നാല്‍....

ലോലനും അപ്പിഹിപ്പിയുമൊക്കെ എത്ര നല്ല സ്വഭാവക്കാരാണെന്നു ഇപ്പൊഴാ ആലോചിക്കുന്നത്‌.

കിട്ടുന്നതുവരെ അപേക്ഷ..
കിട്ടിയാല്‍ വെറെ ഒരാളോട്‌ അപേക്ഷ..

Mon Jan 23, 12:16:00 pm IST  
Blogger reshma said...

എല്ലാരും കലക്കി!

Mon Jan 23, 12:56:00 pm IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട്‌.

Mon Jan 23, 01:00:00 pm IST  
Blogger സ്വാര്‍ത്ഥന്‍ said...

നിനച്ചിരിക്കാതെയാണ്‌ എനിക്കീ 'ജോലി' കിട്ടിയത്‌. അതു കൊണ്ട്‌, ഉപേക്ഷ കാണിക്കാന്‍ വയ്യ പെങ്ങളേ!

Mon Jan 23, 04:06:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

:)

Mon Jan 23, 06:31:00 pm IST  
Anonymous Anonymous said...

അപ്പോ ഈ ചക്കരയുമ്മ എന്നൊക്കെ പറയുന്നത് ചുമ്മാതെയാ അല്ലേ.. ഇതു വായിച്ചതിനാല്‍ ഞാന്‍ രക്ഷപെട്ടു. 'പാവം' കലേഷോ?!! സു ഇത് നേരത്തേ പോസ്റ്റ് ചെയ്യേണ്ടിയിരുന്നു.

Mon Jan 23, 10:41:00 pm IST  
Blogger aneel kumar said...

പരിണയം പക്ഷേ ഈ കാറ്റഗറിയില്‍ അല്ലല്ലോ അല്ലേ?

Mon Jan 23, 10:51:00 pm IST  
Blogger nalan::നളന്‍ said...

ഹ ഹ.. ഉപേക്ഷയോ ?, മര്യാദയ്ക്കു ജോലി ചെയ്തില്ലെങ്കില്‍, ജോലി തെറിക്കും!
കലേഷേ, അതുകൊണ്ടുപേക്ഷയൊന്നും വിചാരിക്കരുതേ, സൂ വെറുതെ പാര പണിയുവാ!

Tue Jan 24, 12:04:00 am IST  
Blogger ദേവന്‍ said...

പ്രണയം നമ്മുടെ ജായിന്റെഴുത്തുകാര്‍ടെ ആറ്‌ മിച്ചര്‍വൈന്‍ഡിംഗ്‌ പോലെയാണ്‌.
ഒരാളിനു ചുറ്റുമായി നെയ്തു കൂട്ടിക്കൂട്ടിയെടുക്കുന്ന തലനാരിഴയോളം നേരിയ ലക്ഷക്കണക്കിനു സ്വപ്നങ്ങളുടെ നൂല്‍പ്പന്തിനാല്‍ നമ്മള്‍ സൃഷ്ടിക്കുന്ന വിദ്യുത്സരണി.
(എയര്‍പ്പോര്‍ട്ടില്‍ ബീയറിനു വിലകുറവാണല്ലോ കൂട്ടരേ)

Tue Jan 24, 12:33:00 am IST  
Blogger Arun Vishnu M V said...

ഞാൻ ഇതുവരെയായിട്ടും ജോലിക്കപേക്ഷ അയച്ചിട്ടില്ല. പറ്റിയ കമ്പനി കണ്ടില്ല ആതുകോണ്ടാ ട്ടോ.ഒരു കമ്പനി തുടങ്ങാൻ പ്ലാൻ ഉണ്ട്, പക്ഷേ എന്തുചെയ്യാം പറ്റിയ ജോലിക്കാരേയും കിട്ടിയില്ല.
ഹി ഹി ഹിഹി.

Tue Jan 24, 07:51:00 am IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

:) :)

Tue Jan 24, 10:13:00 am IST  
Blogger സ്വാര്‍ത്ഥന്‍ said...

അനില്‍ ,
പരിണയം പെര്‍മനന്റ് ജോലിയല്ലേ,
ഒന്നുരണ്ട് ‘പ്രമോഷന് ‘ ശേഷമാവാം,
ഉപേക്ഷ!

സ്വാര്‍ത്ഥാ,
‘ജോലി’ സ്ഥിരമായില്ലേ,
രണ്ട് ‘പ്രമോഷനും’ കിട്ടി,
അതും 'പ്രമോ-sons',
‘വൊളന്ററി റിട്ടയര്‍മെന്റ് ‘ ആലോചിക്കുന്നുണ്ടോ? :)

Tue Jan 24, 10:24:00 am IST  
Blogger evuraan said...

ഒരു ജോലി കിട്ടിയിട്ട് വേണം ഒരവധിയെടുക്കാനെന്നൊക്കെ പറയുന്ന പോലെ... :)

ഇല്ല, ഒന്നുമില്ല.

Tue Jan 24, 10:52:00 am IST  
Blogger സു | Su said...

ബിന്ദു :) ആണോ? പൊയ്പ്പോയാല്‍ പ്രതീക്ഷ എന്നാ നല്ലത്.
തുളസി :) എല്ലാം പിന്‍വലിക്കേണ്ട കാര്യമില്ല. ഒന്ന് വെച്ചേക്ക്.
ആദി :) ഇതില്‍ പെയ്‌ഡ് ലീവ് ഇല്ല. ലീവ് എടുത്താല്‍ യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നതല്ല.

ഇബ്രുവേ :) പെരിങ്ങ്സ് :)

സുനില്‍ :) ഇക്കണക്കിനാണ് പോക്കെങ്കില്‍ പ്രളയം തന്നെ വരും.

കണ്ണൂസേ, എന്റെ സമീപനം അങ്ങനെയല്ല.
ലോലനും അപ്പിഹിപ്പിയും കണ്ണൂസുമൊക്കെ......എന്നു തിരുത്തി വായിക്കണോ ;)

രേഷ് :) അപ്പോ ഞാനോ?
സാക്ഷി :)

സ്വാര്‍ത്ഥന്‍ :) നേരാംവണ്ണം ജോലി ചെയ്താല്‍ നല്ലത്.
കുമാര്‍ :)
റോക്സി :) ഇനീം ഉണ്ടല്ലോ ആളുകള്‍.
അനിലേട്ടാ :) പരിണയം അങ്ങനെ ആണോന്ന് ചോദിച്ചിട്ട് പറയാം ;)

നളാ :) ഇതൊരു ഉപദേശം അല്ലേ? ജോലി ആയാലും പ്രണയം ആയാലും ആത്മാര്‍ഥത വേണം. ഉപേക്ഷ പാടില്ല.
ദേവാ :) പ്രണയത്തിനിടയില്‍ ബിയര്‍ കച്ചവടം നടത്തല്ലേ.
അരുണ്‍ :) സീനിയേഴ്സ് ഒക്കെ ഉണ്ടേ ഇവിടെ.
വര്‍ണം :)
ഡെയിന്‍ :) ഭയങ്കര ആത്മാര്‍ഥത ആണല്ലോ. ഉപേക്ഷയുടെ കാര്യത്തില്‍.

ഏവൂ :) എന്താ ഇല്ലാത്തത്? പ്രണയവും ജോലിയും ഉണ്ടല്ലോ.

Tue Jan 24, 01:11:00 pm IST  
Anonymous Anonymous said...

'സു' ആണോ പെണോ എന്നതിനെച്ചൊല്ലി ഞാനും എന്റുമ്മായും തമ്മില്‍ പൊരിഞ്ഞ വഴക്കു നടത്തി പിരിഞ്ഞു. രാത്രി ഭക്ഷണത്തിനു ശേഷം പതിവുള്ള കട്ടന്‍ ചായ ചോദിച്ചതിന്‌ എനിക്ക്‌ തല്ലു കിട്ടിയില്ലെന്നേയുള്ളു. 'തനിയേയങ്ങുണ്ടാക്കി കുടിച്ചാ മതി' എന്ന്‌. പിണക്കം മാറ്റാന്‍ ഞാനിനി എന്തു ചെയ്യും?

പിന്നൊരു കാര്യം...
ഒരു അപേക്ഷ... ഉപേക്ഷ വിചാരിക്കരുത്.
സുവിന്റെ ഒരു പടം ഈ ബൂലോഗത്തില്‍ കൊടുക്കണം. എങ്കില്‍ വളരെ ഉപകാരമായിരുന്നേനെ. എന്നു വച്ചാല്‍ എന്നെങ്കിലും എവിടെയെങ്കിലും വച്ചു കണ്ടാല്‍ (കാണല്ലേന്നു പ്രാര്‍ഥിച്ചോ) ആ കാലില്‍ വീണ് നമസ്ക്കരികാന്‍...എന്ന വ്യാജേന ആ കാലു വാരാനാണ്.
എന്ന്‌ നക്സല്‍

Wed Jan 25, 01:28:00 am IST  
Blogger സു | Su said...

നക്സലിന്,
ഏതോ, എവിടെയോ ഉള്ള, ആണാണോ, പെണ്ണാണോ എന്നറിയാത്ത ഒരാള്‍ക്ക് വേണ്ടി ഉമ്മയോട് തര്‍ക്കിച്ചത് മോശം ആയിപ്പോയി. പിന്നെ ഫോട്ടോയുടെ കാര്യം. ഇവിടെ ഉള്ള പലര്‍ക്കും എന്നെ അല്ലെങ്കില്‍ത്തന്നെ ഇഷ്ടമല്ല. ഇനി ഫോട്ടോയും കൂടെ വെച്ച് ബാ‍ക്കിയുള്ളവരെക്കൂടെ പേടിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

പിന്നെ ഉദ്ദേശം “വാരല്‍” ആണെന്നു തന്നെ മനസ്സിലായി. എന്റെ മൂഡ് മഹാമോശമായ ഒരു അവസ്ഥയില്‍ ആയതുകൊണ്ട് കുറച്ചുകാലത്തേക്ക് ആരുടെയും “വാരല്‍” എന്നെ സ്വാധീനിക്കില്ല. നല്ലൊരു സന്തോഷാവസ്ഥയില്‍ ആയിരുന്നെങ്കില്‍ ചില കമന്റുകള്‍ കാണുമ്പോള്‍ ഒരു വിഷമം ഉണ്ടാവുമായിരുന്നു. ഇതിലും മോശമായ ഒരു അവസ്ഥയില്‍ പോകാന്‍ കഴിയാത്തതുകൊണ്ട് എനിക്കിതു കണ്ടപ്പോള്‍ ഒന്നും തോന്നിയില്ല.


ഉമ്മാ, ഞാനൊരു ദിവസം കാണാന്‍ വരുംട്ടോ. അപ്പോ അറിയാലോ ആണോ പെണ്ണോയെന്ന്. :)

Wed Jan 25, 11:04:00 am IST  
Anonymous Anonymous said...

സത്യമായും ഞാന്‍ സുവിനെ വിഷമിപ്പിക്കാന്‍ വേണ്ടിപ്പറഞ്ഞതല്ല. ഇത്ര വേഗം പിണങിയൊ? പിണങ്ങല്ലെ, ഞാന്‍ മിട്ടായി വാങ്ങിത്തരാം!!

എന്റെ ഉമ്മായും ‘സു‘ ന്റെ ഒരു ആരാധികയാണു കെട്ടൊ. അപ്പൊ നല്ലൊരു സദ്യ തന്നെ പ്രതീക്ഷിച്ചോളൂട്ടൊ.

എന്ന് അനിയന്‍ നക്സല്‍

Thu Jan 26, 01:00:00 am IST  
Blogger Jo said...

nalla nireekshaNam!! :-)

Fri Jan 27, 12:08:00 pm IST  
Blogger സു | Su said...

JO :)

Fri Jan 27, 12:29:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home