Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, February 18, 2006

തെറ്റിയ കണക്ക് ----4

അവനും അവളും.

വല്യ ഇഷ്ടം.

വില്ലന്‍ വന്നു.

കാലന്‍!

അവനെക്കൊണ്ടുപോകാന്‍.

ചെത്തുപയ്യന്മാര്‍ ബൈക്കില്‍ നിന്നിറങ്ങി കീച്ചെയിന്‍ കൈയിലിട്ട്‌ ചുഴറ്റുന്നതുപോലെ കയറു ചുഴറ്റി , പോത്തിന്റെ പുറത്തു നിന്നും ഭൂമിയിലേക്ക്‌ ലാന്‍ഡ്‌ ചെയ്തു. വീരപ്പനെ കണ്ടതില്‍പ്പിന്നെ മീശ പിരിക്കുന്നത് ഉപേക്ഷിച്ചിരുന്നു. പേടിച്ചിട്ട്.

അവള്‍ തടഞ്ഞു.

കാലന്‍ പറഞ്ഞു-" കൊണ്ടുപോകും. അതുറപ്പ്‌. അതിനു പകരം നിനക്കൊരു വരം ചോദിക്കാം. പക്ഷെ ഇവനെ കൊണ്ടുപോകരുത്‌, നീ മരിച്ചിട്ടേ അവന്‍ മരിക്കാവൂ, എന്നൊക്കെയുള്ള തട്ടിപ്പുവരം ചോദിക്കരുത്‌. തരില്ല”.

“ഉം”. അവള്‍ക്ക്‌ സമ്മതിക്കാതെ തരമില്ല.

“സമയം കളയാതെ ചോദിക്കൂ.”

അവള്‍ വരം ചോദിച്ചു "രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്ന് വിഭജനം നിര്‍ത്തുന്നോ അന്നേ ഞങ്ങളെ തമ്മില്‍ പിരിക്കാവൂ".

കാലന്‍, പോത്തിനോട്‌ "ഫോളോ മി " എന്നും പറഞ്ഞ്‌ കയര്‍ സ്വന്തം കഴുത്തിലിട്ട്‌ ഒറ്റ ഓട്ടം.

അവള്‍ക്ക്‌ സന്തോഷം കൊണ്ട്‌ കണ്ണുകാണാതെ ആയി. അവന്റെ മൂക്കിന്‍ തുമ്പത്തൊന്ന് തൊടണമെന്ന് അവള്‍ക്ക്‌ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ മൂക്കിന്‍ തുമ്പത്തല്ലേ ദേഷ്യം. എന്ത്‌ ചെയ്യാന്‍...

14 Comments:

Blogger Kalesh Kumar said...

സൂ...
കലക്കൻ!
അടിപൊളി!!!!
ഇങ്ങനെ സുവിന് മാത്രം പറ്റുന്ന പോസ്റ്റുകൾ ഇടൂ...

Sat Feb 18, 11:38:00 am IST  
Blogger Visala Manaskan said...

ഫോളോ മീ.. അടിപൊളി.

കാലനെ കല്ലെടുത്തെറിഞ്ഞോടിച്ച കഥ കേട്ടിട്ടുണ്ടോ?

കല്ലേറ്‌ കൊണ്ട്‌ വശക്കേടായിട്ട്‌, കാലൻ, 'ഒരു രക്ഷയുമില്ല ചിത്രഗുപ്താ' എന്ന് എസ്‌.എം.എസ്‌. വിട്ട്‌ തിരിച്ചുപോയിത്രേ ഒരിക്കൽ.

Sat Feb 18, 11:53:00 am IST  
Blogger സിദ്ധാര്‍ത്ഥന്‍ said...

അവള്‍ക്ക്‌ സന്തോഷം കൊണ്ട്‌....
....
........ല്ലേ ദേഷ്യം. എന്ത്‌ ചെയ്യാന്‍...


എന്താ പെട! ല്ലേ??
പ്രണയംന്നെന്നെ പേരിട്ടാല്‍ മതിയായിരുന്നല്ലോ സൂ?

Sat Feb 18, 12:27:00 pm IST  
Blogger അരവിന്ദ് :: aravind said...

:-)) തകര്‍പ്പന്‍ കഥ സൂ..
ശനിയാഴ്ച്ച ഓഫീസില്‍ വന്നതു വെറുതെയായില്ല..:-)
ഒരു ഓഫ്‌ടോപ്പിക്:
ആരാണ് കാലന്‍ ന്നറിയൊ?
-ഈ ഭൂലോഗത്തില്‍ ആദ്യം മരിച്ച ആളാണത്രെ.

Sat Feb 18, 01:28:00 pm IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

അടിപൊളി. ഇതും കലക്കി സൂ.

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ കണ്ടതില്‍ പിന്നെ
കാലനെ പറ്റി പറയുമ്പോള്‍ തിലകനെ
ഓര്‍മ്മ വരുന്നു.
ഇതൊരു രോഗമാണോ സൂ.

Sat Feb 18, 01:34:00 pm IST  
Blogger സ്വാര്‍ത്ഥന്‍ said...

ഏതു നേരവും മൂക്കിനിട്ട് തോണ്ടിയാല്‍ ദേഷ്യം വരാതിരിക്കുമോ, അല്ല പിന്നെ!!!

Sun Feb 19, 11:01:00 am IST  
Blogger ജെയിംസ് ബ്രൈറ്റ് said...

This is a wonderful story.
Your posts are always fantastic.
Thanks for visiting my blog.

Sun Feb 19, 05:54:00 pm IST  
Blogger monu said...

"ഫോളോ മീ.." .. :O

lonappan nambadan mash kelkanda :D

Sun Feb 19, 07:38:00 pm IST  
Anonymous Anonymous said...

സത്യവാനും സാവിത്രിയും :)

ബിന്ദു

Mon Feb 20, 06:14:00 am IST  
Blogger സു | Su said...

കലേഷ് :) വിശാലന്‍:) അരവിന്ദ് :)
സ്വാര്‍ത്ഥന്‍ അതെ അതെ.
ബിന്ദു :)
മോനു :) സാക്ഷി :)
സിദ്ധാര്‍ത്ഥന്‍ :) വേണ്ട . പ്രണയം വേണ്ട.

dreamslittle :) thanks.

Mon Feb 20, 01:51:00 pm IST  
Anonymous Anonymous said...

hehehe good one :)

Mon Feb 20, 04:24:00 pm IST  
Blogger സു | Su said...

Saj :)

Mon Feb 20, 06:30:00 pm IST  
Blogger nalan::നളന്‍ said...

ഹ ഹ , എങ്ങനെ ദേഷ്യം വരാതിരിക്കും, ഒരു വണ്ടര്‍ഫുള്‍ ചാന്‍സല്ലേ മിസ്സായതു്

Mon Feb 20, 09:59:00 pm IST  
Blogger സു | Su said...

നളന്‍ :) ഉം അതെ അതെ.

Tue Feb 21, 10:39:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home