Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, February 10, 2006

മിനിക്കഥ

മിനി രണ്ട് കാലില്‍ പോയി.

ആറ് കാലില്‍ തിരിച്ചുവന്നു.

28 Comments:

Anonymous Anonymous said...

അയ്യോ..... മനസ്സിലായില്ല ( നാലുകാലെങ്കിൽ ഊഹിക്കാമായിരുന്നു........ ഇതു ആറു കാല്‌)

:(
ബിന്ദു

Fri Feb 10, 09:58:00 PM IST  
Blogger  said...

യു മീൻ
മിനി രണ്ടേകാലിന്‌ പോയി ആറേ കാലിനു തിരിച്ച്‌ വന്നു. മിനി മാറ്റിനി കാണാൻ പോയതാവും..

Sat Feb 11, 12:22:00 AM IST  
Blogger ഉമേഷ്::Umesh said...

മിനിയെ കൊന്നോ സൂ? ബാക്കി നാലു കാലു കെട്ടിയെടുത്തുകൊണ്ടു വന്ന കട്ടിലിന്റേതല്ലേ?

ഋവിന്റെ വിശദീകരണവും കൊള്ളാം.

എന്നാല്‍, ഈ പ്രശ്നം ആയ്ക്കോട്ടേ:

മിനി നൂറു കാലില്‍ പോയി, ആറു കാലില്‍ തിരിച്ചു വന്നു. എവിടെയാ പോയതു്?

Sat Feb 11, 03:18:00 AM IST  
Blogger evuraan said...

അതോ, മിനി നടന്നു പോയെന്നും, തിരികെ വന്നത ബസ്സിലാണെന്നുമാണോ, സൂ?

Sat Feb 11, 04:43:00 AM IST  
Blogger സ്വാര്‍ത്ഥന്‍ said...

ഋ പറഞ്ഞതാണ് ശരി. ആറരേടെ സീരിയലിനു മുന്‍പ് തിരിച്ചെത്തിയതാ. അപ്പൊ രണ്ടര മുതല്‍ ആറ് വരെയുള്ള സീരിയലുകളുടെ കഥ സൂ പറഞ്ഞു കൊടുക്കുമായിരിക്കും അല്ലേ, മിനിക്ക്?

Sat Feb 11, 08:46:00 AM IST  
Blogger ചില നേരത്ത്.. said...

മിനി മയ്യത്തായീന്നാ തോന്നുന്നേ..
സൂ, വീണ്ടും മരണങ്ങള്‍?

Sat Feb 11, 09:57:00 AM IST  
Blogger Navaneeth said...

ഈ ഈരടികള്‍ വായിച്ചപ്പോള്‍ ഞാന്‍ പാര്‍ട്ടിയാപ്പീസിന്റെ മുന്നില്‍ നില്‍ക്കുന്ന പശുവിനെ പോലെ ഒന്നും മനസ്സിലാകാതെ നില്‍ക്കുകയാണ്‌.ഒരു എത്തും പിടിയും കിട്ടുന്നില്ല!!!

Sat Feb 11, 11:06:00 AM IST  
Blogger കലേഷ്‌ കുമാര്‍ said...

മിനി രണ്ടേകാലിനു പോയിട്ട് ആറേകാലിനു വന്നെന്ന് ആണോ സൂ ഉദ്ദേശിച്ചത്?

എന്താന്നൊന്ന് പറഞ്ഞുതായോ...

Sat Feb 11, 12:14:00 PM IST  
Blogger ഇളംതെന്നല്‍.... said...

അതോ.. മിനി ഇരട്ട പ്രസവിച്ചൊ?..

Sat Feb 11, 12:19:00 PM IST  
Blogger സാക്ഷി said...

ഞാന്‍ മാവിലായിക്കാരനാ!!

Sat Feb 11, 03:45:00 PM IST  
Blogger Thulasi said...

എങ്ങനെയായാലും തിരിച്ചു വന്നൂല്ലോ,അതുമതി.

Sat Feb 11, 04:28:00 PM IST  
Blogger  said...

ഉമേഷിന്റെ മിനിക്കും ആറു കാലിന്റെ പ്രശ്നം. എവിട്യാ പോയേന്ന് ഒരു പിടീല്ല്യ. ന്നാലും ഒരു കാര്യം ഏകദേശം ഉറപ്പായി. മിനി എത്ര കാലിൽ പോയാലും തിരിച്ചു വരുമ്പൊ ആറ്‌ കാലുണ്ടാവും.

അതോ 6 * 1/4 = 1.5 മിനി ഒരു പോക്ക്‌ പോയാ തിരിച്ചു വരണത്‌ ഒരു ഒന്നൊന്നര മിനി ആയിട്ടാ.

ഉത്തരം അറിയില്ല്യ. സുല്ല്.

എന്ന ഇത്ര ആയ സ്ഥിതിക്ക്‌ മറ്റൊരു കാൽ പ്രശ്നം.

ഒരു കൂട്ടം കുതിരകൾക്ക്‌ മൊത്തം തർറ്റിഫോർ ലെഗ്‌സ്‌. അപ്പോ എത്ര കുതിരകൾ ഉണ്ട്‌ ?

Sun Feb 12, 02:37:00 AM IST  
Blogger ഉമേഷ്::Umesh said...

ഋ,

ഏഴു കുതിരകളും ഒരു പച്ചക്കുതിരയും.

:-)

- ഉമേഷ്

Sun Feb 12, 02:41:00 AM IST  
Blogger ഉമേഷ്::Umesh said...

ഞാന്‍ ഉദ്ദേശിച്ചതു് മിനി ഒരു പട്ടുനൂല്‍പ്പുഴുവാണു്, സമാധിക്കു പോയിട്ടു തിരിച്ചു വന്നപ്പോള്‍ ആറു കാലുള്ള ചിത്രശലഭമായെന്നാണു്. പക്ഷേ
ഇതു വായിച്ചപ്പോള്‍ മിനിക്കു് ആദ്യമേ തന്നെ ആറു കാലായിരുന്നു എന്നു മനസ്സിലായി. ചോദ്യം ഔട്ട് ഓഫ് സിലബസ്. എല്ലാവര്‍ക്കും ഫുള്‍ മാര്‍ക്ക്.

Sun Feb 12, 02:49:00 AM IST  
Blogger rathri said...

മിനി ഒന്ന് മിനുങ്ങാൻ പോയതായിരിക്കും എന്നാണ്‌ ഞാനും വിചാരിച്ചതു. പക്ഷെ മിനി കൊല്ലപ്പെട്ടിരിക്കാം എന്ന് മറ്റുള്ളവർ സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക്‌ ഇനി ഒരു CBI അന്വേഷണം തന്നെ വേണ്ടി വരും

Sun Feb 12, 01:57:00 PM IST  
Blogger വിശാല മനസ്കന്‍ said...

മിനി ഒളിച്ചോടിപ്പോവുകായിരുന്നു, (അപ്പോൾ കാലുകൾ രണ്ട്‌) കുറച്ചകാലം കഴിഞ്ഞ്‌, ഭർത്താവും ചൈൽഡുമായി തിരിച്ചുവന്നു (അപ്പോൾ കാലുകൾ ആറ്‌).

ഇനിയിപ്പോ, കുരുമുളക്‌ വള്ളി കയറ്റിവിടാൻ പറമ്പിൽ കുഴിച്ചിുടുന്ന 'കാൽ' ആണോ ഉദ്ദേശിച്ചത്‌??

Sun Feb 12, 02:14:00 PM IST  
Blogger അതുല്യ said...

മിനി പശുവിനെ വാങ്ങി വന്നതാണോ?

Sun Feb 12, 02:37:00 PM IST  
Blogger സിദ്ധാര്‍ത്ഥന്‍ said...

മിനി വെള്ളമടിച്ചു്‌ നാലുകാലിലായ ഫര്‍ത്താവിനെ വിളിക്കാന്‍ പോയതാ?
അതോ ഇനി മിനി കണ്ണൂരെ ലൈന്‍ ബസ്സാണോ രണ്ടേകാലിനു പോയി ആറേകാലിനു വരാന്‍?

Sun Feb 12, 03:21:00 PM IST  
Blogger  said...

umesh mashe.

Sariyutharam 15.

(30 forelegs)

Sun Feb 12, 06:36:00 PM IST  
Blogger സു | Su said...

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി :)
ഋ വിന് സ്വാഗതം :)

ഇവിടെ എന്താണ് സംഭവിച്ചതെന്നു വെച്ചാല്‍ വാലന്‍ന്റൈന്‍ ദിനം പ്രമാണിച്ച് മിനിയുടെ പൂവാലന്‍ന്റൈന്‍, അതായത് മിനിയുടെ ബോയ്‌ഫ്രണ്ട്, മിനിയ്ക്ക് സ്നേഹപൂര്‍വം അയച്ചുകൊടുത്തത് ഒരു ആനയെ ആണ്. മിനി രണ്ടുകാലില്‍ നടന്ന് , കൊറിയര്‍ കമ്പനിയില്‍ പോയി ആ ആനപ്പുറത്ത് തിരിച്ചു വന്നു. ഹി ഹി ഹി.

സു.. റെഡി, വണ്‍, ടു, ത്രീ..... ഓടിക്കോ....

Sun Feb 12, 07:15:00 PM IST  
Blogger ഉമേഷ്::Umesh said...

“പൂവാലന്റൈന്‍” കലക്കി!

ആ പ്രയോഗത്തിനു പേറ്റന്റെടുത്തോളൂ, ആരെങ്കിലും അടിച്ചുമാറ്റുന്നതിനുമുമ്പു് :-)

Sun Feb 12, 09:21:00 PM IST  
Anonymous Mini said...

athu kaLLam.
njaan vannath kazhuthappuRaththaa :)

Sun Feb 12, 09:38:00 PM IST  
Blogger അതുല്യ said...

സു, എനിക്ക് consolation prize തരണം. ഞാൻ പറഞില്ലേ, മിനി പശൂനെ വാങ്ങി വന്നതാണോ ന്ന്?

Mon Feb 13, 09:55:00 AM IST  
Blogger ശ്രീജിത്ത്‌ കെ said...

ഈശ്വരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്നെ കൊല്ല്.
എനിക്കിനി ജീവിക്കണ്ട.

Mon Feb 13, 10:06:00 AM IST  
Blogger സു | Su said...

ഉമേഷ് :) നന്ദി.

മിനി? ഇതേത് മിനി?

അതുല്യേച്ചി, ഒരു പാക്കറ്റ് ജീരകമിഠായിയില്‍ നിന്ന് ഇഷ്ടമുള്ള കളറില്‍ ഒരെണ്ണം തെരഞ്ഞെടുക്കാം .അതാണ് സമ്മാനം.


ശ്രീജിത്തേ, എന്നെ നിര്‍ബന്ധിക്കല്ലേ, ചെയ്തു പോകും.

Mon Feb 13, 01:00:00 PM IST  
Blogger അതുല്യ said...

പറ്റില്ലാ സൂ, എനിക്കു കപ്പലണ്ടി മിട്ടായും സോഡയും തന്നെ വേണം.

Mon Feb 13, 01:09:00 PM IST  
Anonymous mini said...

athu koLLamallo su.
ente katha ezhuthiyittu
enne aRiyathillennO?

Mon Feb 13, 03:53:00 PM IST  
Blogger Nishanth Nair said...

Ithrakku IQ level ulla teamsine kandathil daivathinodu nanni parayunnu... Bhayankaram thanne...

Thu Feb 16, 01:19:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home