Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, February 12, 2006

പ്രണയദിനാശംസകള്‍! HAPPY VALENTINE'S DAY!

വാലന്‍ന്റൈന്‍സ്‌ ഡേ വന്നു. അതിനെപ്പറ്റി എനിക്കുള്ള അറിവ്‌ എന്താന്ന് വെച്ചാല്‍ ഇഷ്ടമുള്ളവര്‍ക്ക്‌ സമ്മാനം കൊടുക്കും എന്നാണ്. എന്തെങ്കിലും ചോദിക്കാതെ വാങ്ങിത്തന്ന ചരിത്രം ഇല്ല. ചരിത്രം തിരുത്തപ്പെടുമോയെന്ന് നോക്കാനുള്ള ക്ഷമയും ഇല്ല. അതുകൊണ്ട്‌ സമയം കളയാതെ ചോദിച്ചുവാങ്ങിക്കളയാം എന്ന് കരുതി. ചോദിച്ചു വാങ്ങുമ്പോള്‍ കുറയ്ക്കണ്ടല്ലോന്ന് വിചാരിച്ച്‌, രാഷ്ട്രീയക്കാര്‍ പ്രകടനപത്രിക ഇറക്കുന്നത്‌ പോലെ കാര്യമായിട്ട്‌ തന്നെ ഡിമാന്റ് ഇറക്കി.

ഒന്ന് ----എന്റെ അത്രേം വലുപ്പമുള്ള ടെഡിബെയര്‍ വേണം.

രണ്ട്‌----തന്മാത്രയില്‍ നായകന്‍ നായികയെ സ്കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതുപോലെ എന്നേം പഠിപ്പിക്കണം. സമ്മാനം ആ രൂപത്തില്‍.

മൂന്ന് ----ലയണ്‍ എന്ന സിനിമയിലെ പാട്ടുസീനില്‍ കാവ്യാമാധവന്‍ ഇട്ടത്പോലെയുള്ള നീലക്കുപ്പായം വേണം.( ഇടാനൊന്നുമല്ലെന്നേ, ഒരു ആഗ്രഹം. അത്ര തന്നെ)

ഡിമാന്റ്‌ കേട്ടതും തുടങ്ങി.

“ഒന്ന് ടെഡി--- അതു വാങ്ങിത്തരുന്നതില്‍ കുഴപ്പമില്ല. പക്ഷെ കല്ലൂം, ആച്ചീം, അപ്പൂം, വിശാഖും, കണ്ണനുണ്ണിമാരും, ഇളയും നിളയും, സ്നേഹയും സാന്ദ്രയും, ഹന്നയും, പിന്നെയും ഉള്ള കുറേ കുട്ടികളും ഒക്കെ ഇവിടെ വരും. അപ്പോ ആ ടെഡി കൊടുക്കണംന്ന് നിനക്ക് തോന്നും. ഒരാള്‍ക്ക്‌ മാത്രായിട്ട്‌ എങ്ങനെയാ കൊടുക്കുക, അതു ശരിയല്ലല്ലോ. അപ്പോള്‍ അത്‌ കാന്‍സല്‍ഡ്‌.

രണ്ട്‌---- സിനിമയിലെ പാട്ട സ്കൂട്ടര്‍ ആ സീന്‍ കഴിഞ്ഞാല്‍ ഉപേക്ഷിക്കും. നിന്നെ സ്കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിച്ച്‌ നീ ഇതുംകൊണ്ട്‌ പ്രാക്റ്റീസിനു പോയി , എവിടേലും തട്ടിയിട്ട്‌ അതിന്റെ പെയിന്റ്‌ പോയാല്‍ സഹിക്കില്ല. (ഭാര്യ ചത്താലും വേണ്ടീലാ എന്ന്. ഏത്‌?) അതും കാന്‍സല്‍ഡ്‌.

മൂന്ന്---- നെയ്ത്തുകാര്‍ നെയ്ത തുണി മുഴുവന്‍ കാവ്യാമാധവനു വേണ്ടിവന്നിരിക്കും. ഇനി നിനക്കും കൂടെ വേണമെങ്കില്‍ അവര്‍ എത്ര കഷ്ടപ്പെടേണ്ടി വരും. അതും കാന്‍സല്‍ഡ്‌.”

അങ്ങനെ ഭരണപക്ഷം ഡിമാന്‍ഡുകള്‍ നിരസിച്ചു.

ഈശ്വരാ ഈ വാലന്‍ന്റൈന്‍സ്‌ ഡേ കണ്ടുപിടിച്ചയാളെ ഒന്നു കണ്ടിരുന്നെങ്കില്‍...
ഒന്നിനുമല്ല, സമ്മാനവും അയാളോട്‌ വാങ്ങാമെന്ന് വിചാരിച്ചാ...

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോന്ന് കരുതി ഞാന്‍ എന്റെ കഴുതരാഗാമൃതം ആരംഭിച്ചു. സ്വൈര്യം കെട്ടിട്ടെങ്കിലും...എന്തെങ്കിലും വാങ്ങിത്തന്നേക്കാംന്ന് തോന്നിയാലോ. എന്റെ വക ഇതാണെന്നും പറയാമല്ലോ.

“കാറ്റിന്‍ ചെപ്പു കിലുങ്ങീ ദലമര്‍മരങ്ങളില്‍,

രാപ്പാടിയുണരും സ്വരരാഗിയില്‍,

പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം,

ഇതു നമ്മള്‍ ചേരും സുഗന്ധതീരം...”

(ചിത്രം..... ഉള്ളടക്കം )

15 Comments:

Anonymous Anonymous said...

കുറേ നാളായി സ്കൂട്ടറിനെ പറ്റി കേൾക്കാത്തതു കൊണ്ടു അതു വിറ്റ്‌ കാണുമെന്നാണ്‌ കരുതിയത്‌, ഇല്ല ല്ലേ? ഇനിയിപ്പൊ ഒരു വഴിയെ ഉള്ളു, മിനിയുടെ പൂവാലെന്റിനോടു ചോദിക്കുക, ഒരു കുഴിയാനയെ എങ്കിലും കിട്ടും.
പ്പ്ശ്ശ്‌. കാവ്യ മാധവൻ കണ്ണൂരുകാരി ആണെന്നാനറിവു, കേക്കണ്‌ട..

ബിന്ദു

Sun Feb 12, 09:50:00 PM IST  
Blogger സ്വാര്‍ത്ഥന്‍ said...

സൂ, ഒന്ന് വെയ്റ്റെന്നേ, മറ്റന്നാള്‍ നേരം വെളുക്കുമ്പോളേക്കും എന്തെങ്കിലും കിട്ടും...

Sun Feb 12, 10:40:00 PM IST  
Blogger യാത്രാമൊഴി said...

സു,

Happy Turpentine's Day!

Mon Feb 13, 08:23:00 AM IST  
Blogger Reshma said...

hallmark holiday:P
പോസ്റ്റ് നന്നായിട്ടുണ്ടേ:)

Mon Feb 13, 11:21:00 AM IST  
Blogger കലേഷ്‌ കുമാര്‍ said...

സൂ, ഹാപ്പി വാൽ-എൻ-ടൈൻസ് ഡേ!

Mon Feb 13, 03:13:00 PM IST  
Blogger Adithyan said...

സൂവിനും പിന്നെ ഈ ബ്ലോഗ്‌ലോകത്തെ എല്ലാ പൂവാലന്മാർക്കും എന്റെ ഹാപ്പി പൂവാലൻസ്‌ ഡേ...

കോളേജിലൊക്കെ രക്ഷാബന്ധനു പെണ്ണ്കുട്ടികൾ കോളേജ്‌ മുഴുവനുമിട്ട്‌ ഓടിച്ചതിന്റെ ക്ഷീണം തീർത്തുകൊണ്ടിരുന്നത്‌ വാ-അൽ-ഹുസൈൻ ഡെ-യ്കായിരുന്നു ;-)

Mon Feb 13, 03:47:00 PM IST  
Blogger Thulasi said...

പതുക്കെ പറ. ആ വി.എച്ച്‌.പി കാരാരും കേട്ടാ ഒന്നും കിട്ടീന്നു വരീലാ

Mon Feb 13, 06:19:00 PM IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

വളരെ സന്തോഷം നിറഞ്ഞ വാലന്റൈൻസ്‌ ഡേ ആശംസകൾ..!

Tue Feb 14, 10:10:00 AM IST  
Blogger The Inspiring said...

Valentine's day wishes Su :)

Tue Feb 14, 10:57:00 AM IST  
Blogger അരവിന്ദ് :: aravind said...

ഹാപ്പി വാലന്റെയിന്‍സ് ഡേ..
ഒരുഗ്രന്‍ വഴക്കോടെയാണ് ദിവസം തുടങ്ങിയത്.കാറിനോയിലൊഴിക്കാന്‍ പോയ ആള്‍ , ഓയില്‍ ഫുള്‍ ഉണ്ട്, എന്നാലും കുറച്ചു ഒഴിച്ചു കൊള്ളിച്ചു എന്നു പറഞ്ഞു തിരിച്ചു വന്ന്നു..ഇന്നലെ ഓയില്‍ തീരെ ഇല്ലായിരുന്നല്ലോ എന്നു ശങ്കിച്ചു ചെന്നു നോക്കിയപ്പോള്‍ ഓയില്‍ ഒഴിച്ചിരികുന്നതു ഗിയര്‍- ബ്രേക്ക് ഫ്ലൂയിഡിന്റെ അറയിലാണ്.
ശേഷം ചിന്ത്യം.
ഹാപ്പി വാലന്റെയിന്‍സ് ഡേ..

Tue Feb 14, 11:32:00 AM IST  
Blogger ചില നേരത്ത്.. said...

ആശംസകള്‍!!
-ഇബ്രു-

Tue Feb 14, 11:43:00 AM IST  
Anonymous gauri said...

Happy Valentines Day!!! SU .. :)

Tue Feb 14, 12:10:00 PM IST  
Blogger സു | Su said...

ബിന്ദു :) സ്കൂട്ടര്‍ വിറ്റാല്‍പ്പിന്നെ കാല്‍നട ആയിരിക്കും. കാവ്യാമാധവന്‍ കണ്ണൂരുകാരി ആയ്ക്കോട്ടെ, ഞാന്‍ അല്ലല്ലോ ;) ഹി ഹി .

സ്വാര്‍ത്ഥാ :) എന്തെങ്കിലും കിട്ടും.
യാത്രാമൊഴി :) same to u

രേഷ് :)കലേഷ് :) ആദി :) തുളസി :) ഇബ്രു :) അരവിന്ദ് :) എല്ലാവര്‍ക്കും നന്ദി.

Inspiring :) same to u.

Gauri :) क्योमकि इतना प्यार तुम्से कर्ते हे हम ;)

Tue Feb 14, 03:05:00 PM IST  
Blogger Thulasi said...

ബിന്ദു,ആരാ പറഞ്ഞേ കാവ്യ മാധവന്‍ കണ്ണൂര്‍ക്കാരിയാണെന്ന്‌? അവള്‍ ഞങ്ങളുടെ സ്വന്തം നീലേശ്വരക്കാരിയാ.

Tue Feb 14, 03:14:00 PM IST  
Anonymous Anonymous said...

അയ്യോ.......അപ്പോള്‌ നീലേശ്വരം കണ്ണൂരല്ല അല്ലേ? എനിക്ക്‌ ആ ഭാഗങ്ങൽ അത്ര പിടിയില്ലാത്തതു കൊണ്ട്‌ പറ്റിപ്പോയതാണ്‌. സോറി തുളസി.

പിന്നെ സു, "ഹാപ്പി വാലെന്റൈൻസ്‌ ഡേ"

ബിന്ദു

Tue Feb 14, 07:45:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home