Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, February 08, 2006

ജ്ഞാനം

"കുഞ്ഞുങ്ങളേ",
ഗുരുജി സൌമ്യമായ സ്വരത്തില്‍ പറഞ്ഞുതുടങ്ങി.

"ഇന്ന് നിങ്ങള്‍ ജ്ഞാനം നേടി തിരിച്ചുപോവുകയാണ്. പഠിച്ചതൊന്നും മറക്കാതിരിക്കയും പഠനം എന്നത്‌ ഒരിക്കലും തീരുന്നില്ലെന്നും മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്‌. പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും തനിക്കും മറ്റുള്ളവര്‍ക്കും നന്മയ്ക്കുതകുന്ന കാര്യങ്ങളില്‍ ജ്ഞാനം നേടാന്‍ ശ്രമിക്കുകയും വേണം. പോകുന്നതിനുമുന്‍പ്‌ എല്ലാവരും ഒരു കാര്യം കൂടെ ചെയ്യണം".

എന്താണതെന്നുള്ള ആകാംക്ഷയില്‍ എല്ലാവരും ഗുരുജിയുടെ തേജസ്സുറ്റ മുഖത്തേക്ക്‌ നോക്കി.

ഗുരുജി പറഞ്ഞു "നിങ്ങളുടെ ഓരോരുത്തരുടേയും സ്വന്തമായിട്ടുള്ളതും, മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതുമായത്‌ നിങ്ങള്‍ കൊണ്ടുപൊയ്ക്കൊള്ളുക. എന്നാല്‍ നിങ്ങളുടെ സ്വന്തമായിട്ടുള്ളതും മറ്റുള്ളവര്‍ ഒരിക്കലും ആഗ്രഹിക്കാത്തതും ആയത്‌ നിങ്ങള്‍ ഈ ഗുരുകുലത്തിന്റെ മണ്ണില്‍ ഉപേക്ഷിച്ചു പോവുക."

ശിഷ്യര്‍ അമ്പരന്നു. മറ്റുള്ളവര്‍ക്ക്‌ വേണ്ടതും വേണ്ടാത്തതും ആയിട്ടുള്ള എന്ത്‌ കാര്യമാണ് തങ്ങള്‍ക്ക്‌ സ്വന്തമായിട്ടുള്ളത്‌ എന്ന് ഓരോരുത്തരും ആലോചിച്ചു. സ്വയം ഒരു ഉത്തരം കിട്ടാഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും കൂടെ ഒരേ സ്വരത്തില്‍ ആരാഞ്ഞു.

"ഞങ്ങള്‍ക്ക്‌ മനസ്സിലായില്ല ഗുരോ, അങ്ങ് തന്നെ പറഞ്ഞു തന്നാലും, ആ കാര്യങ്ങള്‍".

ഗുരുജി പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി. "കാരുണ്യം, സ്വാന്ത്വനം, സ്നേഹം, ആത്മാര്‍ഥത, അനുഗ്രഹം, ആദരവ്‌, ഇതൊക്കെയാണ് നിങ്ങള്‍ക്കുള്ളതും മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതും ആയ കാര്യങ്ങള്‍.
അസൂയ, അഹംഭാവം, നിന്ദ, ഇവയാണ് നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കിലും മറ്റുള്ളവര്‍ ഒരിക്കലും വേണമെന്നാഗ്രഹിക്കാത്ത കാര്യങ്ങള്‍".

ശിഷ്യമാര്‍ തൃപ്തരായി. നല്ല ജ്ഞാനം സമ്പാദിച്ചാണ് തങ്ങളുടെ ഭാവി ലോകത്തേക്ക്‌ പോകുന്നത്‌ എന്നതില്‍ അവര്‍ അഭിമാനം പൂണ്ടു.

14 Comments:

Blogger Sreejith Panickar said...

Have you switched to Philosophy? :-)

Wed Feb 08, 10:56:00 am IST  
Blogger Kalesh Kumar said...

സൂവിന് ആത്മീയതയും വഴങ്ങും!

Wed Feb 08, 12:48:00 pm IST  
Blogger ഇളംതെന്നല്‍.... said...

നന്നായിരിക്കുന്നു...

Wed Feb 08, 01:21:00 pm IST  
Blogger aneel kumar said...

:)
ബോധിച്ചു.

... എങ്കിലും എന്റെ ഗുരു ഇങ്ങനെ ഒന്നും പറഞ്ഞുതരാത്തതുകൊണ്ട്, ഉപേക്ഷിക്കേണ്ടിയിരുന്നതൊക്കെ ഇപ്പോഴും സ്റ്റോക്കുള്ളതുകൊണ്ട് ഒരു കമന്റ്.
ഗുരു പകര്‍ന്നു നല്‍കിയ ‘നല്ല’ ജ്ഞാനം കിട്ടിയിട്ടും ഇത്ര ചെറിയ ഒരു ക്ലൂ കണ്ടുപിടിക്കാന്‍ പാവം ശിഷ്യഗണങ്ങള്‍ക്കു കഴിഞ്ഞില്ലല്ലോ :(
അവരെ നമുക്ക് ‘സാന്ത്വനി’പ്പിക്കാം.

Wed Feb 08, 01:52:00 pm IST  
Blogger അതുല്യ said...

ഗുരു: ശിഷ്യാ.... നിനക്ക്‌ എന്റെ ഈ ഉപദേശങ്ങൾ പറഞ്ഞു തരുന്ന സമയത്ത്‌ ഒരിയ്കലും ഉറങ്ങാൻ കഴിയില്ലാ... നീ അതിനു ശ്രമിയ്കുന്നതു തന്നെ ബുദ്ധിയില്ല്യായ്മാണു..

ശിഷ്യൻ : ഗുരോ... അൽപം ശബ്ദം കുറച്ച്‌ തുടർന്നാൽ, ഞാൻ കഴിവു തെളിയിയ്കാമായിരുന്നു....

Jokes apart
"some drink at the fountain of knowledge, some gargle and go away..."

Wed Feb 08, 02:34:00 pm IST  
Blogger സൂഫി said...

ശിഷ്യമാര്‍ തൃപ്തരായിട്ടുണ്ടാവണം. നല്ല ജ്ഞാനം സമ്പാദിച്ചാണ് തങ്ങളുടെ ഭാവി ലോകത്തേക്ക്‌ പോകുന്നത്‌ എന്നതില്‍ അവര്‍ അഭിമാനം പൂണ്ടും കാണണം. പക്ഷേ പോയപ്പോൽ അവർഒന്നുമുപേക്ഷിക്കാതെ പോയി.
കാരണം ഈ കപട ലോകത്തിൽ ജീവിക്കാനും അതിജീവിക്കാ‍നും ഇത്തിരി കുശുമ്പും കുന്നായ്മയും വേണമെന്ന് അവർക്കറിയാമായിരുന്നു.
:)
( സൂ, എന്നോട് വഴക്കുണ്ടാക്കല്ലേ :) )

Wed Feb 08, 02:47:00 pm IST  
Blogger Adithyan said...

ഒരു കുഞ്ഞു ശിഷ്യനും കൂടി പ്രസന്റ്‌... ജ്ഞാനം പോന്നോട്ടെ..

Wed Feb 08, 04:23:00 pm IST  
Blogger ചില നേരത്ത്.. said...

ഗുരുവിനെ തേടി...ചില നേരത്ത്.

Wed Feb 08, 05:17:00 pm IST  
Anonymous Anonymous said...

"പഠിച്ചതൊന്നും മറക്കാതിരിക്കയും " first problem!
Gurujee good post -S-

Wed Feb 08, 05:29:00 pm IST  
Blogger ചില നേരത്ത്.. said...

സൂ..
വാഗ്ഭടാനന്ദ ഗുരുവിനെ കുറിച്ച് അറിയുമെങ്കില്‍ ഒന്നു പറഞ്ഞു തരുമോ?

Wed Feb 08, 06:53:00 pm IST  
Blogger സിദ്ധാര്‍ത്ഥന്‍ said...

കര്‍ക്ക, കസടര്‍ കറ്റ്രവൈ കറ്റ്രപിന്‍ നിര്‍ക്ക, അതര്‍ക്കു തഹ

-തിരുവള്ളുവര്‍

ഇതെങ്ങനെയോ കേട്ട ഞാന്‍, ഇതിന്റെ അര്‍ഥമന്വേഷിച്ചാകെ കുഴങ്ങി സൂ
. പിന്നെയീ കെട്ടിടത്തിന്റെ വാച്മാന്‍ തമിഴന്റെ രൂപത്തില്‍ പ്രത്യക്ഷനായി, സു പറഞ്ഞ ഗുരു. "പഠിക്കുക പഠിച്ചവര്‍ പഠിച്ചതിനെ അതിനുശേഷവും നിലനിര്‍ത്തുക അതിനു തകുന്ത ("അനുസരിച്ച" എന്നാണെന്നു തോന്നുന്നു ഇതിന്റെ മലയാളം) മാതിരി പ്രവര്‍ത്തിക്കുക".
ഗുരവേനമ: ഞാനതു വിശ്വസിച്ചു. ഇവിടുള്ള ആര്‍ക്കെങ്കിലും ഇതു തെറ്റാണെന്നറിയുമെങ്കില്‍ പറഞ്ഞു തന്നാലോ എന്നോര്‍ത്തതിവിടിടുന്നു.

Wed Feb 08, 07:33:00 pm IST  
Blogger സു | Su said...

ശ്രീജിത് :) പ്രണയിക്കാന്‍ സമ്മതിക്കൂല, മരിക്കാനും സമ്മതിക്കൂല. എന്നാപ്പിന്നെ ഫിലോസഫിയെങ്കില്‍ അത്.

കലേഷ് :) അതുകൊണ്ട് രക്ഷപ്പെടുമോ?

വിശ്വം :) തേങ്ങാസ്.

ഇളംതെന്നല്‍ :) നന്ദി.

അനിലേട്ടാ :) ബോധിച്ചതില്‍ സന്തോഷം.

അതുല്യേച്ചി :)

സൂഫീ :) ഗുരുക്കന്മാര്‍ പറയുന്നത് മുഴുവന്‍ കേള്‍‍ക്കുന്ന, അനുസരിക്കുന്ന എത്ര ശിഷ്യന്മാര്‍ ഉണ്ട്?

ആദി :) ജ്ഞാനം എത്ര ? ഒരു പ്ലേറ്റ് ആണോ?

തുളസി :) നല്ല ഗുരുക്കന്മാരും ഉണ്ട്.

ഇബ്രൂ :) എനിക്ക് ആ ഗുരുവിനെപ്പറ്റി അറിയില്ല :(

സുനില്‍ :)

സിദ്ധാര്‍ത്ഥന്‍ :) ഞാന്‍ കേട്ടിട്ടില്ല. ആര്‍ക്കെങ്കിലും അറിയാമായിരിക്കും.

Wed Feb 08, 09:57:00 pm IST  
Anonymous Anonymous said...

"Munpum vaayichittundu, but it is totally different. Su nu philosophy um undo thamasakalude koode : ) "

Thu Feb 09, 11:13:00 am IST  
Blogger സു | Su said...

heartz :) welcome.

Thu Feb 09, 09:35:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home