സൂത്രം
കൊതുകിന്റെ ശല്യം സഹിക്കാതിരുന്നപ്പോഴാണ് അയാള്‍ കൂട്ടുകാരുടെ സഹായം തേടിയത്. കൊതുകിന്റെ ശല്യം തീര്‍ക്കാന്‍ തവള ആണ് നല്ലതെന്ന് അവര്‍ അറിവ് വെച്ച് പറഞ്ഞുകൊടുത്തു.
കോളേജ് ലാബിലേക്ക് ഹോള്‍സെയില്‍ ആയിട്ട് തവള കൊടുക്കുന്ന ആളുടെ കൈയില്‍ നിന്ന് തവളയെ സംഘടിപ്പിച്ച് വീട്ടിലിട്ടു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ തവളശല്യം ആയി. അയാള്‍ പാമ്പിനെക്കൊണ്ടു വന്നു. തവളകള്‍ പോയിക്കിട്ടി. പാമ്പായി ശല്യം. അയാള്‍ കീരിയെ കൊണ്ടുവന്ന് വിട്ടു. അങ്ങനെ പരീക്ഷിച്ച് പരീക്ഷിച്ച് കൊതുക് തന്നെ ഭേദം എന്ന് കണ്ടെത്തുകയും കടയില്‍ കിട്ടുന്ന, അയാള്‍ക്ക് അലര്‍ജിയുണ്ടാക്കുന്ന കൊതുകുനിവാരിണിയെത്തന്നെ മനസ്സില്ലാമനസ്സോടെ ആശ്രയിക്കുകയും ചെയ്തു. ശല്യങ്ങളൊക്കെ ഒരുവിധം ഒഴിഞ്ഞു മാറിയപ്പോളാണ് പുതിയ അയല്‍ക്കാര്‍ വന്നത്. അവരുണ്ടാക്കുന്ന ബഹളവും ശല്യവും കാരണം അയാള്‍ പൊറുതിമുട്ടി. ഇത്തവണയും അയാള്‍ കൂട്ടുകാരെ ആശ്രയിച്ചു. അവര്‍ സൂത്രം പറഞ്ഞുകൊടുത്തു. ഒരാഴ്ചക്കുള്ളില്‍ അയാള്‍ കല്യാണം കഴിച്ചു. ഭാര്യ വന്നതോടെ അയല്‍ക്കാരുടെ പ്രശ്നം അവള്‍ ഏറ്റെടുത്തു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വീണ്ടും പ്രശ്നം. അത് ഒഴിവാക്കാന്‍ സൂത്രവുമന്വേഷിച്ച് നടക്കുകയാണയാള്‍!
11 Comments:
abortion or divorce :)))
അയാള്‍ എന്ന് സു ഉദ്ധേശിച്ചത് സു-വിന്റെ ഭര്‍ത്താവിനെ ആണോ. പാവം.
കൊള്ളാം സൂ!
:)
:)
kollaam kollaam
:)
:)
അയാളുടെ അസഹിഷ്ണുതയാണ് പ്രധാന വില്ലൻ, അല്ലേ?
ബിന്ദു
ഇബ്രുവേ :) അയാളുടെ പ്രശ്നം എന്തായിരിക്കും?
ശ്രീജിത്ത് :)
കലേഷ് :) ഇതും ഉജാലയില്‍ മുക്കിയോ?
വി പി :)
അനോണ്‍ :)
വിശാലാ :) വര്‍ണം :) ബിന്ദു :) അതെ.
വായാടി :) സ്വാഗതം. നന്ദി
‘ഫാര്യ’ തന്നെയായി പ്രധാനപ്രശ്നം അല്ലേ?
ഓ... അനിലേട്ടന് എത്ര വേഗം പിടികിട്ടി ;)
Post a Comment
Subscribe to Post Comments [Atom]
<< Home